Activate your premium subscription today
‘‘ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിനു പതിനാലുകാരനായ മകൻ ഉറങ്ങിക്കിടന്ന മാതാവിനെ കുത്തിപ്പരുക്കേൽപിച്ചു.’’ 2024 ഡിസംബറിൽ കോഴിക്കോടുണ്ടായ സംഭവമാണിത്. ഇതൊരു ഒറ്റപ്പെട്ട കേസല്ലെന്ന് ഇതിനു മുൻപും ശേഷവും ഉണ്ടായ സമാനമായ സംഭവങ്ങൾ വ്യക്തമാക്കുന്നു. ഫോൺ കിട്ടിയില്ലെങ്കിൽ അക്രമാസക്തരാകുന്ന കുട്ടികളെ കുറിച്ചുള്ള വാർത്തകൾ ദിനംപ്രതിയെന്നോണം നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന നമുക്ക് ഫോൺ ഒഴിവാക്കിയുള്ള ജീവിതം അത്ര പ്രായോഗികമാണോ? അല്ലെന്ന് നമുക്കറിയാം. പഠനത്തിനും വിനോദത്തിനും ആശയവിനിമയത്തിനും എല്ലാം മൊബൈൽ ഫോൺ കൂടിയേ തീരൂ. പ്രത്യേകിച്ച് കോവിഡ്കാലത്തിനു ശേഷം. പക്ഷേ ഫോൺ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായപ്പോൾ കുട്ടികളുടെ അമിത ഫോൺ ഉപയോഗമെന്ന മറ്റൊരു വെല്ലുവിളി കൂടി നമുക്ക് മുന്നിലെത്തി. ആരോടും മിണ്ടാട്ടമില്ലാതെ, പഠനത്തിൽ ശ്രദ്ധയില്ലാതെ, അടച്ചിട്ട മുറിയിൽ മൊബൈലുമായി രാപകൽ കഴിയുന്ന കുട്ടികളെക്കുറിച്ചുള്ള ആവലാതികളുമായി കൗൺസലിങ് മുറിക്ക് മുന്നിൽ കാത്തിരിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി. പണ്ടുകാലത്ത് ‘നീയൊന്ന് വീട്ടിൽ കയറ്’ എന്നു പറഞ്ഞ മാതാപിതാക്കൾ ഇന്നത്തെ കുട്ടികളോട് ‘നീയൊന്ന് പുറത്തിറങ്ങ്’ എന്നു പറയുന്ന തമാശകൾ ജനിച്ചു. ഈ മൊബൈൽ ഫോൺ ആസക്തിയെ നമ്മളും നമ്മുടെ കുട്ടികളും എങ്ങനെ മറികടക്കും? അതിനെന്തെങ്കിലും പോംവഴിയുണ്ടോ? ഫോൺ ഡയറ്റിങ്ങിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്ന് വിദഗ്ധർ പറയുന്നു. എന്താണീ ഫോൺ ഡയറ്റിങ്?
ലഹരിയുമായി ബന്ധപ്പെട്ടും അത് സമൂഹത്തിലുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചുമുള്ള ഒട്ടേറെ വാർത്തകൾ ശ്രദ്ധിയിൽപ്പെട്ടിട്ടുണ്ടാകും. അത്തരം ലഹരിവസ്തുക്കളുടെ ഉപയോഗം പോലെ തന്നെ അപകടകരമാണ് സൈബർ അഡിക്ഷനും. ഫോണിലും സൈബർ ഇടങ്ങളിലും അമിതമായി സമയം ചെലവഴിക്കുകയും പിന്നീട് അതില്ലാതെ പറ്റില്ല എന്ന സാഹചര്യം വരികയും
കുട്ടികളുടെ തലച്ചോറിനുള്ള വ്യായാമം ആണ് ഭാഷ. തുടക്കത്തിൽ കുട്ടിക്ക് ഓരോ വാക്കും ഡംബൽസ് പോലെ തോന്നുമെങ്കിലും പിന്നീടത് പുഷ്പം പോലെയാകും. സംസാരം കേൾക്കാനും ഉപയോഗിക്കാനുമുള്ള അവസരം കുറയാതെ ശ്രദ്ധിക്കണം. പരമാവധി കുട്ടിയോട് സംസാരിക്കുക. അല്ലാത്ത സാഹചര്യത്തിൽ തലച്ചോറില ഭാഷാ സംബന്ധമായ ഭാഗത്തിന്റെ വളർച്ച
‘അധ്യാപനം ഒരു അപകടകരമായ ജോലി?’ – കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും അധ്യാപകരുടെ ഗ്രൂപ്പുകളിലും ഇങ്ങനെയുള്ള തലക്കെട്ടിലും സമാനമായ ശീർഷകങ്ങളിലും വ്യാപകമായി പ്രചരിക്കുന്ന വിഷയമാണിത്. ഇതിന്റെ അടിസ്ഥാനമെന്താണ്? കേരളത്തിലെ അധ്യാപകർ (അതിൽ തന്നെ ബഹുഭൂരിഭാഗവും ഹയർ സെക്കൻഡറി) ഇത്തരത്തിൽ ചില ഉദാഹരണങ്ങൾ
നേരംപോക്കിനായി വെറുതേ ചെയ്തു ചെയ്താണ് പല ശീലങ്ങളും ദുശീലങ്ങളായി മാറുന്നത്. പുതിയ കാലത്തിന്റെ പ്രധാന ശീലമായി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞു. അതു വെറും ശീലമല്ല നമ്മുടെ ജീവിതത്തെ മോശമായി സ്വാധീനിക്കുന്ന ദുശീലമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സോഷ്യല്‍മീഡിയ ഉപയോഗം നിര്‍ത്തിയാല്‍ എന്തൊക്കെ മാറ്റങ്ങളാണ്
ചോദ്യം : എന്റെ മകൻ ഇപ്പോൾ ഒൻപതാം ക്ലാസിലാണ്. വലിയ കുഴപ്പമില്ലാതെ പഠിക്കുന്നുണ്ട്. പരീക്ഷകളിൽ മോശമല്ലാത്ത മാർക്ക് കിട്ടുന്നുണ്ട്. ഒരുപാടു സമയം മൊബൈലിലും ഇന്റർനെറ്റിലും ആയി ചെലവഴിക്കുന്നു. മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല. ദിവസവും ഒരുപാടു സമയം മൊബൈൽ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ? ഉത്തരം :
ചോദ്യം : കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം വ്യാപകം ആയിരുന്നല്ലോ. അതിനു ശേഷവും ഓൺലൈൻ ആയി ക്ലാസുകളും പരിപാടികളും നടക്കുന്നുണ്ട്. ഇത് കുട്ടികളിലെ ഡിജിറ്റൽ മീഡിയ ഉപയോഗം വളരെ കൂട്ടാൻ കാരണം ആയിട്ടുണ്ട്. കുട്ടികളിലെ ഡിജിറ്റൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ടുള്ള, ഇപ്പോൾ പ്രാബല്യത്തിലുള്ള മാർഗനിര്‍ദേശങ്ങൾ
കൊച്ചി∙ ‘പതിനാലുകാരനായ മകനു മൊബൈൽ ഫോൺ കിട്ടിയില്ലെങ്കിൽ കലി മൂക്കും. ഫോൺ പിടിച്ചുവാങ്ങിയാൽ പിന്നെ ഭ്രാന്താണ്. കയ്യിൽ കിട്ടുന്നതെന്തും തകർക്കും.ഫോൺ വാങ്ങി വച്ചത് ആരായാലും അതിനി അച്ഛനമ്മമാരായാൽ പോലും അവരെ അസഭ്യം പറയാനോ കയ്യേറ്റം ചെയ്യാനോ മടിയില്ല.’ കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷനും അതേ തുടർന്നുള്ള
ഓക്സ്ഫഡ് ഡിക്ഷനറി വർഷംതോറും ഒരു വാക്ക് ‘വേഡ് ഓഫ് ദി ഇയറാ’യി തിരഞ്ഞെടുക്കാറുണ്ട്. ഈ വർഷത്തെ വാക്ക് ‘ബ്രെയിൻ റോട്ട്’ ആണ്. നിസ്സാരവും നിലവാരം കുറഞ്ഞതുമായ ഓൺലൈൻ ഉള്ളടക്കത്തിന്റെ അമിത ഉപയോഗം മൂലമുണ്ടാകുന്ന മാനസികമോ ബൗദ്ധികമോ ആയ അപചയത്തെയാണ് ബ്രെയിൻ റോട്ട് എന്നു പറയുന്നത്. ബ്രെയിൻ റോട്ട് എല്ലായിടത്തുമുണ്ട്. വിദ്യാഭ്യാസത്തിലും അക്കാദമിക പ്രവർത്തനങ്ങളിലും ബ്രെയിൻ റോട്ട് സംഭവിക്കുമ്പോൾ അതു വിദ്യാർഥികളെയും പഠനനിലവാരത്തെയും ബാധിക്കുന്ന പ്രശ്നമായി മാറാം. റീൽസും മീമും സ്റ്റോറിയുമൊക്കെയായി സമൂഹ മാധ്യമങ്ങളിൽ താരമാവാനുള്ള മത്സരമാണ് എവിടെയും. ഈ മത്സരത്തിൽ സൈബർ ലോകത്തു പാലിക്കേണ്ട അടിസ്ഥാന മര്യാദകളും മാന്യതകളും നിയമങ്ങളുമൊന്നും ആരും പഠിപ്പിക്കുന്നുമില്ല. പൊതുവിടങ്ങളിലെ വയലൻസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും സോഷ്യൽ മീഡിയയിലേതു തെരുവുകളിലേക്കും അതിവേഗം വ്യാപിക്കുന്നു. ന്യൂ ജനറേഷനെന്നു പൊതുവായി വിളിക്കുന്നവരിൽ ഒരുപാടു വ്യത്യസ്ത വിഭാഗങ്ങളുണ്ട്. ചില സാമ്യങ്ങൾ കാണാമെങ്കിലും അവർ തമ്മിൽപോലും വലിയ അന്തരങ്ങളുണ്ട്. എൺപതുകൾ മുതൽ തൊണ്ണൂറുകളുടെ പകുതി വരെയുള്ള കാലയളവിൽ ജനിച്ചവർ ‘മിലേനിയൽസും’ അതിനുശേഷം 2010 വരെയുള്ളവർ ‘ജൻ സീ’യുമാണ് (ജനറേഷൻ സെഡ്). 2010നു ശേഷമുള്ളവരെ ‘ജൻ ആൽഫ’യായി വിശേഷിപ്പിക്കുന്നു. ഡിജിറ്റൽ നേറ്റീവ്സ് ആയി ഇവരെയെല്ലാം വിലയിരുത്തുമ്പോഴും ഇവർക്കിടയിൽ
കൊച്ചി: ഫെഡറൽ ബാങ്കും മലയാള മനോരമയും ചേർന്ന് നടത്തിയ 'കളിയും കാര്യവും' ബോധവൽക്കരണ പരിപാടി ജില്ലയിലെ ആദ്യഘട്ടം നിരവധി സ്കൂളുകളിൽ വിജയകരമായി പൂർത്തിയായി. കുട്ടികളുടെ അമിത സ്ക്രീൻ സമയം കുറയ്ക്കുകയും സാമ്പത്തിക സുരക്ഷയെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിൽ നിരവധി
Results 1-10 of 64