Activate your premium subscription today
കണ്ണൂർ ∙ യുഎഇയിൽ നിന്നെത്തിയ തലശ്ശേരി സ്വദേശിക്കും എംപോക്സ് സ്ഥിരീകരിച്ചതോടെ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള എംപോക്സ് ബാധിതരുടെ എണ്ണം രണ്ടായി. നേരത്തേ, വയനാട് സ്വദേശിക്കു രോഗം സ്ഥിരീകരിച്ചിരുന്നു.എംപോക്സ് ബാധിതരുമായി സമ്പർക്കമുണ്ടായവർ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ
തിരുവനന്തപുരം∙ യുഎഇയില്‍നിന്നു വന്ന കണ്ണൂര്‍ സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു. തലശ്ശേരി സ്വദേശിക്കാണു രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് ഇയാൾ യുഎഇയിൽനിന്നു നാട്ടിലെത്തിയത്. യുഎഇയിൽ നിന്നെത്തിയ മറ്റൊരു യുവാവിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവരും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും.
പടിഞ്ഞാറന്‍ ജര്‍മന്‍ സംസ്ഥാനമായ നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയയിലെ സ്കൂളില്‍ രണ്ട് കുട്ടികള്‍ക്ക് എംപോക്സ് രോഗം സ്ഥരീകരിച്ചു. തുടര്‍ന്ന് സ്കൂള്‍ അടച്ചു.
ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി സംസ്ഥാനത്ത് പൊലീസും മോട്ടർ വാഹന വകുപ്പും സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചതും കേരളത്തിൽ വീണ്ടും എംപോക്സ് സ്ഥിരീകരിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായ ഡ്രൈവിങ്, ഹെൽമറ്റ്–സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള
കണ്ണൂർ∙ അബുദാബിയിൽനിന്ന് എത്തിയ യുവാവിനു എംപോക്സ് സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 26 വയസ്സുകാരനെയാണ് എംപോക്സ് ലക്ഷണത്തോടെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എംപോക്സ് വൈറസ് കണ്ടെത്തുന്നതിനുള്ള പുതിയ പരിശോധനയ്ക്ക് അനുമതി നൽകി.
കോഴിക്കോട്∙എം പോക്സ്, നിപ്പ രോഗബാധ സംശയിച്ച് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച 2 പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്. രണ്ടുദിവസം മുൻപ് വിദേശത്തുനിന്ന് എത്തിയ കുന്നമംഗലം സ്വദേശിനിയെയാണ് എം പോക്സ് ബാധിച്ചെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്നാണ് മെഡിക്കൽ കോളജിലേക്കു മാറ്റിയത്. ജാനകിക്കാട് സ്വദേശിയായ പതിനാറുകാരനെയാണ് നിപ്പ ബാധിച്ചെന്ന സംശയത്തോടെ കഴിഞ്ഞദിവസം രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊച്ചി∙ സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള 29 വയസ്സുകാരനെ വൈകാതെ തന്നെ ഡിസ്ചാർജ് ചെയ്യാൻ സാധിക്കുമെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
മലപ്പുറം ∙ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് സ്ഥിരീകരിച്ച എംപോക്സ് ക്ലെയ്ഡ് 1 ബി ഇനം (സ്ട്രെയ്ൻ) താരതമ്യേന അപകടം കുറഞ്ഞത്. പശ്ചിമാഫ്രിക്കൻ എംപോക്സ് ഇനമായാണ് ഇത് അറിയപ്പെടുന്നത്. ക്ലെയ്ഡ് 1, ക്ലെയ്ഡ് 2 ഇനങ്ങൾ അപകടവും മരണനിരക്കും കൂടിയവയാണ്. ക്ലെയ്ഡ് 1, ക്ലെയ്ഡ് 2 ഇനങ്ങൾ
ആലപ്പുഴ∙ എംപോക്സ് രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രവാസിക്ക് രോഗബാധയില്ലെന്നു സ്ഥിരീകരിച്ചു. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്രവ സാംപിൾ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അടുത്ത ദിവസം വാർഡിലേക്കു മാറ്റും. തൃക്കുന്നപ്പുഴ സ്വദേശിയായ പ്രവാസി രണ്ടാഴ്ച മുൻപാണ് നാട്ടിലെത്തിയത്. പനിയെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Results 1-10 of 140