Activate your premium subscription today
കോട്ടയം ∙ കഠിനംകുളത്ത് വീട്ടമ്മയായ ആതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി ജോൺസൻ ഹോംനഴ്സായി ജോലി ചെയ്ത കുറിച്ചിയിലെ വീട്ടിൽ കഴിഞ്ഞദിവസം എത്തിയതായി പൊലീസ്. വീട്ടുകാർക്ക് ഇയാൾ കൊല ചെയ്ത വിവരം അറിയില്ലായിരുന്നു. വസ്ത്രം എടുക്കാനെന്നു പറഞ്ഞാണ് എത്തിയതെങ്കിലും ഇവിടെ തങ്ങി. ഇയാൾ നേരത്തെ ജോലി ചെയ്ത സ്ഥലങ്ങൾ പരിശോധിച്ച പൊലീസിനു കുറിച്ചിയിലെ വീടിനെക്കുറിച്ചും വിവരം ലഭിച്ചു. തുടർന്ന് ചിങ്ങവനം പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു.
മസ്കത്ത് ∙ അന്താരാഷ്ട്ര നഴ്സിങ് സമ്മേളനം സംഘടിപ്പിച്ച് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ഒമാന്‍. നഴ്സിംഗിലെ മികവ് മെച്ചപ്പെടുത്തല്‍; രോഗീ സുരക്ഷയിലും മികച്ച പരിചരണത്തിലുമുള്ള നൂതനത്വങ്ങള്‍ എന്ന പ്രമേയത്തില്‍ മസ്കത്തിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലായിരുന്നു സമ്മേളനം. മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിച്ചത്.
യുകെയിൽ നഴ്സായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് റസിഡൻഷ്യൽ ‘ഓസ്കി’ ട്രെയിനിങ്ങിന് അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പും പ്രമുഖ റിക്രൂട്ടിങ് സ്ഥാപനമായ നഴ്സിങ് ജോബ്സ് –യുകെയും സംയുക്തമായി പുതിയ സൗകര്യം ഒരുക്കുന്നു.
ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 ന്റെ 12 ജില്ലയിലെ റാങ്ക് ലിസ്റ്റുകൾ പിഎസ്സി പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, വയനാട് ഒഴികെയുള്ള ജില്ലകളിലെ ലിസ്റ്റാണു പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരത്ത് നിലവിലുള്ള റാങ്ക് ലിസ്റ്റ് ജനുവരി 14നും വയനാട് ജില്ലയിലെ ലിസ്റ്റ് 24നും റദ്ദാകും. ഇതിനു തൊട്ടടുത്ത ദിവസം
നഴ്സായി ജോലിക്കെത്തി മൂന്നുമാസം തികയും മുൻപ് ഗുരുതര രോഗം പിടിപെട്ട് ബുദ്ധിമുട്ടിലായ കൊല്ലം സ്വദേശിനിക്ക് കേളി കുടുംബവേദി തുണയായി. കൊല്ലം കുണ്ടറ സ്വദേശിനി ദിവ്യാറാണി മൂന്നുമാസങ്ങൾക്ക് മുൻപാണ് റിയാദിലെ ദരയ്യ ആശുപത്രിയിൽ നഴ്സ് ജോലിക്കെത്തുന്നത്.
ലിഫ്റ്റിൽ കുടുങ്ങിയ വെന്റിലേറ്റർ രോഗിയെ സഹായിച്ച സിസ്റ്റർ ഐമി വർഗീസിന് അംഗീകാരമായി ഡെയ്സി അവാർഡ്. ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എറണാകുളം തിരുവാണിയൂർ സ്വദേശി സിസ്റ്റർ ഐമി വർഗീസിനാണു അവാർഡ് ലഭിച്ചിരിക്കുന്നത്.
ദുബായ് ∙ യുഎഇയിലെ മലയാളി നഴ്സുമാരുടെ കൂട്ടായ്മ എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി പുതുവർഷ ആഘോഷം നടത്തി.
തിരുവനന്തപുരം∙ യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയാറെന്ന് ഇറാന് വ്യക്തമാക്കുമ്പോഴും ദയാധനം സംബന്ധിച്ച് അവ്യക്തത തുടരുന്നു. 40,000 യുഎസ് ഡോളറാണ് (ഏകദേശം 34 ലക്ഷം രൂപ) ചര്‍ച്ചകള്‍ക്കു മുന്‍പായി യെമനിലെ ഗോത്ര നേതാക്കള്‍ക്കു നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതെന്ന് നിമിഷപ്രിയയുടെ അഭിഭാഷകനായ സുഭാഷ് ചന്ദ്രന് പറഞ്ഞു.
വിവിധ രാജ്യങ്ങളിലേക്കുള്ള റിക്രൂട്മെന്റ് നടപടികൾ പുതുവർഷത്തിൽ കൂടുതൽ ഊർജിതമാക്കുമെന്ന് സംസ്ഥാന സർക്കാരിനു കീഴിലെ ഏജൻസിയായ ഒഡെപെക്കിന്റെ മാനേജിങ് ഡയറക്ടർ കെ.എ.അനൂപ് വ്യക്തമാക്കി. കൂടുതൽ രാജ്യങ്ങളിലേക്കും കൂടുതൽ തസ്തികകളിലേക്കും നിയമന നടപടികൾ വ്യാപിപ്പിക്കാൻ ആലോചിക്കുന്നതായും തൊഴിൽവീഥിയുമായുള്ള
യുകെയിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി അണക്കര വണ്ടൻമേട് കല്ലട വാഴേപ്പറമ്പിൽ വീട്ടിൽ ജോമോൻ ജോണിനെയാണ് (42) റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്.
Results 1-10 of 382