Activate your premium subscription today
കൊല്ലം ∙ ഓച്ചിറ പരബ്രഹ്മ ക്ഷേത്രം അഗതിമന്ദിരത്തിലെ അന്തേവാസി പരബ്രഹ്മ ആശുപത്രിയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ശൂരനാട് സ്വദേശി പരമു (81) ആണ് മരിച്ചത്. വർഷങ്ങളായി ക്ഷേത്ര അഗതിമന്ദിരത്തിൽ കഴിയുകയായിരുന്നു. ഇന്നു രാവിലെ 6.30 ന് ഭക്ഷണവുമായി ജീവനക്കാരനെത്തിയപ്പോൾ മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വയോധികനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
‘വൈബു’കളുടെ കാലത്ത് പ്രായത്തിന് വല്ലാത്തൊരു സ്ഥാനമുണ്ട്. നമ്മുടെ വൈബുകൾ നമ്മുടെ പ്രായത്തിന്റെ അടയാളങ്ങളത്രേ! എന്താണ് വൈബ്? മനഃസ്ഥിതി, മനോഭാവം, ഭാവനില തുടങ്ങിയവയാണ് വാച്യാർഥങ്ങൾ. എന്നാൽ, വൈബിനെ ‘ഓളം’ എന്നോ (തലയ്ക്കല്ല) രസമെന്നോ, സന്തോഷമെന്നോ, ആവേശമെന്നോ ഒക്കെ വിശേഷിപ്പിക്കാം.
പ്രവാസവും കുടിയേറ്റവും മലയാളികൾക്ക് പുതുമയുള്ള കാര്യമല്ല, എങ്കിലും പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ചെറുപ്പക്കാർ കൂട്ടത്തോടെ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. പതിമൂന്ന് ലക്ഷത്തിലധികം വീടുകളാണ് കേരളത്തിൽ ഒഴിഞ്ഞു കിടക്കുന്നത്. നിരവധി വീടുകളിൽ പ്രായമായ മാതാപിതാക്കൾ മാത്രമാണുള്ളത്. ഇനിയുള്ള കാലം കേരളം നേരിടാൻ പോകുന്ന വലിയൊരു പ്രശ്നമാണ് വയോജനക്ഷേമം. എന്നാൽ ഭൂരിഭാഗം മലയാളികളും ഇപ്പോഴും കെയർ ഹോമുകൾ, സീനിയർ ലിവിങ് ഹോമുകൾ തുടങ്ങിയ സംവിധാനവുമായി മാനസികമായി പൊരുത്തപ്പെട്ടിട്ടില്ല. ഇതിനെയെല്ലാം പ്രായമായവരെ കൊണ്ടുതള്ളാനുള്ള 'വൃദ്ധസദനം' എന്ന രീതിയിലാണ് പലരും കാണുന്നത്. കേരളം നേരിടുന്ന ഈ പ്രശ്നത്തിന് വളരെ പോസിറ്റീവായ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം മുതിർന്ന പൗരന്മാർ. സമാനമനസ്കരായിട്ടുള്ള 15 ദമ്പതികൾ ഒന്നിച്ച്
മുതിർന്ന തലമുറയ്ക്ക് സാങ്കേതിക വിദ്യയുടെ പുത്തൻ തലങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നത് മുട്ടിലിഴയുന്ന തലമുറയാണ്. കീ പാഡുകൾ അന്യമായ ഇന്നത്തെ കാലത്ത്, ടച്ച് സ്ക്രീൻ സാങ്കേതികത പിറന്നു വീഴുന്ന കുഞ്ഞിന് ജന്മനാ ലഭിക്കുന്നു.
ഫരീദാബാദ് (ഹരിയാന) ∙ എള്ളും പൂവും അർപ്പിച്ച്, പിണ്ഡം വച്ചു നീരു കൊടുത്ത ശേഷം സിസ്റ്റർ സരിത ശാന്തിഘട്ടിൽ ചന്ദനയുടെ ചിതയ്ക്കു വലംവച്ചു. പൂജാരി മന്ത്രങ്ങൾ ചൊല്ലുമ്പോൾ ചിതയ്ക്കു തീകൊളുത്തി. ഉള്ളുനിറഞ്ഞ പ്രാർഥനകളിൽ, മക്കളില്ലാത്ത ഒരമ്മയുടെ ദുഃഖം മാഞ്ഞുപോയതിന്റെ സ്നേഹദൃശ്യം. ഫരീദാബാദ് ചാന്ദ്പുരിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹം നടത്തുന്ന കരുണാലയത്തിലെ അന്തേവാസിയായിരുന്നു ബംഗാളിൽനിന്നുള്ള ചന്ദന (66). കാൻസർ രോഗത്തിനു ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. മൃതദേഹം ഹൈന്ദവാചാരമനുസരിച്ചു സംസ്കരിക്കാൻ കരുണാലയം തീരുമാനിച്ചു. ചന്ദനയുടെ ബന്ധുക്കളാരും അടുത്തില്ല. ഒടുവിൽ, ആ നിയോഗം മദർ സുപ്പീരിയർ സിസ്റ്റർ സരിത തന്നെ ഏറ്റെടുത്തു.
മുതിർന്ന പൗരന്മാർക്ക് ദൈനംദിന ജീവിതത്തിന് ഉതകുന്ന ഒരു തുണയായി മൊബൈൽ ഫോണിന് ഇന്ന് പ്രസക്തിയുണ്ട്. സഹായകമാകുന്ന ആപ്പുകളുംഡിജിറ്റൽ വൈഭവങ്ങളുമൊക്കെ അറിയാൻ ശ്രമിക്കാം. അവ പഠിച്ചെടുക്കാനുള്ള തുറന്ന മനസ്സ് വേണം. വീട്ടുകാർ അത് പ്രോത്സാഹിപ്പിക്കണം. തുണയാകാൻ ഫോൺ അത്യാവശ്യ ഘട്ടങ്ങളിൽ ഓൺലൈൻ ടാക്സിയോ ആംബുലൻസോ
പ്രായമായവരുടെ പരിചരണത്തിന് വിദഗ്ധപരിശീലനം നേടിയ വനിതകൾ പ്രായമായവർക്ക് പരിചരണത്തിന് ആളെ തിരക്കി ഇനി അലയേണ്ട. പരിചരണത്തിനു മാത്രമല്ല, മുതിർന്ന പൗരന്മാരെ ആശുപത്രിയിൽ കൊണ്ടുപോകാനും ബാങ്കിലെത്തിക്കാനുമൊക്കെ സേവനസന്നദ്ധരായി കുടുംബശ്രീ എക്സിക്യൂട്ടീവുകൾ വീട്ടിലെത്തും. 91889 25597 എന്ന നമ്പറിൽ വിളിച്ചാൽ
ഇന്നു ലോക വയോജനദിനം; മുതിർന്ന പൗരർക്കായി ജീവിതത്തിന്റെയത്രയും വിലയുള്ള കടംവീട്ടലുകൾ ഇളംമുറയിൽനിന്ന് ഉണ്ടാവണമെന്നു സ്നേഹസൗമ്യതയോടെ വീണ്ടും ഓർമിപ്പിക്കുന്ന ദിവസം. വയോസൗഹൃദ സമൂഹത്തിലേക്കുള്ള യാത്രയിൽ എവിടെയെത്തിനിൽക്കുന്നു എന്നതിനെക്കുറിച്ച് ആത്മപരിശോധന നടത്താൻ ഈ ദിനം കേരളത്തെ ഓർമിപ്പിക്കുന്നു. ജീവിതസായന്തനത്തിൽ ഒറ്റപ്പെട്ടുപോകുന്നവരിൽ ആത്മവിശ്വാസം ഉറപ്പാക്കി, ആനന്ദഭരിതവും ശാന്തവുമായ ജീവിതം സാധ്യമാക്കുന്നതിനു സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെങ്കിലും അതെത്രത്തോളം സാധ്യമാകുന്നു എന്ന ചോദ്യത്തിന്റെ ഉത്തരംകൂടി അതിലുണ്ടാവണം.
കേരളത്തിൽ ആയുസ്സിന്റെ ബലം ഏറുകയാണെന്ന് പഠനങ്ങൾ. മുതിർന്ന പൗരന്മാർ രാജ്യത്തിനു മുതൽക്കൂട്ടാണെന്നും പ്രായം ആഘോഷിക്കാനുള്ളതാണെന്നുമുള്ള ചിന്തകളും ശക്തിപ്പെടുകയാണ്. കാലഹരണപ്പെടാത്ത അനുഭവങ്ങൾ അനുഭവ സമ്പത്തിനും കഴിവുകൾക്കും കാലഹരണത്തീയതി ഇല്ലാത്തതിനാൽ പ്രായം വെറും അക്കം മാത്രമാണെന്ന ധാരണ ബലപ്പെടുന്നു.
എൺപത്തേഴാം വയസ്സിലും ഓട്ടവും ചാട്ടവുമൊക്കെ വേണോയെന്ന പലരുടെയും ചോദ്യത്തിനുള്ള മറുപടിയാണു സ്വീഡനിൽ നടന്ന ലോക മാസ്റ്റേഴ്സ് മീറ്റിലെ ജോസഫിന്റെ 3 മെഡൽ നേട്ടം. ഫാക്ടിലെ മുൻ സ്പോർട്സ് ഓഫിസർ തിരുവാണിയൂർ മറ്റത്തിൽ എം.എസ്. ജോസഫാണു 4x400 റിലേയിൽ സ്വർണവും, 4x100 റിലേയിൽ വെങ്കലവും ജാവലിൻ ത്രോയിൽ വെങ്കലവും
Results 1-10 of 421