Activate your premium subscription today
കോഴിക്കോട് ∙ പാലക്കോട്ടുവയലിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ സൂരജിനെ (20) പതിനഞ്ചോളം ആളുകൾ ചേർന്നാണ് മർദിച്ച് കൊലപ്പെടുത്തിയതെന്നാണു വിവരം.
കോട്ടയം∙ തിരുവാതുക്കലിലെ ദമ്പതികളുടെ മരണം തലയ്ക്കേറ്റ ആഘാതത്തെ തുടർന്നെന്ന് റിപ്പോർട്ട്. പ്രാഥമികമായി പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കോടാലി കൊണ്ടുള്ള ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. വളരെ മൂർച്ചയേറി ആയുധം കൊണ്ടാണ് ആക്രമണം നടന്നത്. തലയ്ക്കു പുറമെ വിജയകുമാറിനും നെഞ്ചത്തും ക്ഷതമേറ്റിട്ടുണ്ട്. വിജയകുമാറിന്റെയും ഭാര്യ മീരയുടെയും മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിലേക്കു മാറ്റി. വിദേശത്തുള്ള മകൾ നാട്ടിലെത്തിയ ശേഷം മാത്രമെ സംസ്കാര ചടങ്ങുകള് നടക്കുകയുള്ളൂ.
കോഴിക്കോട്∙ കുറ്റ്യാടിയിൽ മാതാവിനൊപ്പം കിടന്നിരുന്ന 47 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ. കക്കട്ടിൽ റിയാസിന്റെയും ജസ്ലയുടേയും മകൾ നൂറ ഫാത്തിമയാണ് മരിച്ചത്. പൊയിൽ മുക്കിലെ മാതാവിന്റെ വീട്ടിലാണ് ഇന്നു രാവിലെ ഒമ്പതരയോടെ മരണം സംഭവിച്ചത്.
കോട്ടയം ∙ മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടേയും മക്കളുടെയും മരണകാരണം ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഏറ്റുമാനൂർ സ്വദേശി ജിമ്മിയുടെ ഭാര്യ ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ജിസ്മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. ജിസ്മോളുടെ നടുവിനു പുറത്ത് മുറിവുമുണ്ട്. മക്കൾ രണ്ട് പേരുടെയും ഉള്ളിൽ അണുനാശിനിയുടെ അംശവും കണ്ടെത്തിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മലപ്പുറം∙ എടപ്പാളിൽ കാർ പുറകോട്ടെടുക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നാല് വയസ്സുകാരി മരിച്ചു. സർക്കാർ ഹയർ സെക്കൻഡറി സ്കൂളിനു സമീപം മഠത്തിൽ ജാബിറിന്റെ മകൾ അംറു ബിൻത് ജാബിർ ആണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ജാബിറിന്റെ ബന്ധുവായ യുവതിയാണ് കാർ ഓടിച്ചിരുന്നത്.
തെരുവുനായ്ക്കൾ ചർച്ചയാകുമ്പോൾ സമൂഹം രണ്ടു ചേരിയായി തിരിഞ്ഞു ഏറ്റുമുട്ടുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജീവനു ഭീഷണിയായ അവയെ കൊന്നൊടുക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോൾ, മറുവിഭാഗം അതിനെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണമെന്ന് പറയുന്നു. ചെറുപ്പത്തിൽ വളർത്തുമൃഗങ്ങളുമായി അടുത്ത് ഇടപഴകി ജീവിച്ചിരുന്ന ഒരാളാണ് ഞാൻ. മൃഗസ്നേഹിയെന്ന് ഒറ്റവാക്കിൽ പറയാം. നഗരവൽക്കരണം അതിവേഗം പടർന്നു പന്തലിക്കുന്ന ഇക്കാലത്ത് ഗ്രാമപ്രദേശങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ മൃഗങ്ങളെ വളർത്തുന്ന സംസ്കാരം ഇപ്പോൾ അന്യമായിക്കൊണ്ടിരിക്കുകയാണ്. വളർത്തുമൃഗങ്ങളില്ലെങ്കിലും തെരുവുനായ്കൾക്കും അത് സമൂഹത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്കും ഒരു കുറവുമില്ല. പേവിഷബാധയേറ്റ് മരിച്ചവരും നമ്മുടെ നാട്ടിലുണ്ട്. പേവിഷബാധയേറ്റ് മരിച്ചവരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ അങ്ങേയറ്റം കരുതലോടെയും ജാഗ്രതയോടെയുമാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരത്തിൽ മരണമടഞ്ഞവരുടെ മൃതദേഹം രണ്ടുതവണ പോസ്റ്റുമോർട്ടം ചെയ്യേണ്ടതായി വന്നിട്ടുണ്ട്. ആ രണ്ട് സാഹചര്യങ്ങളിലും കൂടെയുള്ള ജീവനക്കാരെ മാറ്റി നിർത്തി ഞാൻ തന്നെയാണ് എല്ലാം ചെയ്തത്. നമുക്ക് വന്നാലും അവർക്ക് വരരുതെന്ന ചിന്താഗതിയായിരുന്നു അപ്പോൾ ഉള്ളിൽ.
കൊച്ചി ∙ മലപ്പുറത്ത് വീട്ടിൽവച്ചുള്ള പ്രസവത്തെ തുടർന്ന് പെരുമ്പാവൂർ സ്വദേശിനി അസ്മ (35) മരിച്ചത് അമിത രക്തസ്രാവം മൂലമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രസവശേഷം ആവശ്യമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ മരിക്കില്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കളമശേരി മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോര്ട്ടം. അസ്മയുടെ കബറടക്കം ഇന്നു വൈകിട്ട് പെരുമ്പാവൂർ അറയ്ക്കപ്പടി എടത്താക്കര ജുമാ മസ്ജിദിൽ നടന്നു.
കൽപറ്റ പൊലീസ് കസ്റ്റഡിയിൽ മരിച്ച ആദിവാസി യുവാവ് ഗോകുൽ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന വാദവുമായി പൊലീസ്. ഗോകുലിന്റെ കൈത്തണ്ടയിൽ മുൻപ് ഉണ്ടായിട്ടുള്ള 5 മുറിപ്പാടുകൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് ഉണ്ടാക്കിയ തരത്തിലുള്ള മുറിവുകളുടെ അടയാളങ്ങളാണിവയെന്നാണ് വിലയിരുത്തൽ. ഈ പാടുകൾ ഗോകുൽ മുൻപ് നടത്തിയ ആത്മഹത്യാ ശ്രമങ്ങളുടെ ബാക്കിപത്രമാണെന്ന് പൊലീസ് പറയുന്നു.
സംസ്ഥാന തലത്തിൽ നീന്തലിൽ വിജയി, മരണകാരണം മുങ്ങിമരണം’ ഈ വാർത്ത നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നോ? പെട്ടിട്ടുണ്ടെങ്കിൽത്തന്നെ ആശ്ചര്യത്തോടെയല്ലാതെ എങ്ങനെ അതു വായിക്കും! നീന്താൻ അറിയുന്നവർ മുങ്ങി മരിക്കില്ലെന്ന മിഥ്യധാരണയോടെയാണ് നാം പലപ്പോഴും ജലാശയങ്ങളിലേക്ക് ഇറങ്ങുന്നത്. ‘എടുത്തുചാടരുത്, മരണക്കയമാകാം മുന്നിലെന്നു’ പറഞ്ഞു തരാനും ആരും ഒപ്പമുണ്ടായിരിക്കില്ല. നീന്തലറിയാത്ത ഒരാൾ വെള്ളത്തിൽ വീണു മൂന്ന് മിനിറ്റികം രക്ഷകരെത്തിയില്ലെങ്കിൽ ജീവൻ നഷ്ടപ്പെടുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഞെട്ടിപ്പിക്കുന്നതാണ് മറ്റൊരു കണക്ക്. ഒരു വർഷം രണ്ടുലക്ഷത്തിലധികം പേർ ലോകത്ത് മുങ്ങിമരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നീന്തുമ്പോഴും സ്വനപേടകത്തിലേക്ക് വെള്ളമെത്തുന്നുണ്ട്. അതും ജീവൻ അപഹരിക്കുന്നുണ്ടെന്ന് നാം അറിയണം. മോർച്ചറിയിൽ എന്റെ മുന്നിൽ എത്തുന്നതിൽ നല്ലൊരു പങ്കും ഇത്തരം മുങ്ങിമരണം വഴിയാണ്. ആ മൃതദേഹങ്ങൾ എന്നോടു പറഞ്ഞ പല കാര്യങ്ങളുണ്ട്, അല്ലെങ്കിൽ അവരെ കണ്ടപ്പോൾ എനിക്കു തോന്നിയ ചില കാര്യങ്ങൾ. ഇത്തവണ അതാണ് പങ്കുവയ്ക്കാനുള്ളത്.
തിരുവനന്തപുരം ∙ ശിശുക്ഷേമ സമിതിയിലെ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ശ്വാസംമുട്ടലിനെ തുടര്ന്നാണ് എസ്എടി ആശുപത്രിയിലെത്തിച്ചത്. ശ്വാസംമുട്ടൽ കൂടിയാണു മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തൊണ്ടയില് പാൽ കുടുങ്ങിയാകാം കുഞ്ഞിന്റെ മരണമെന്നു പൊലീസ് നേരത്തേ സംശയിച്ചിരുന്നു.
Results 1-10 of 106