Activate your premium subscription today
ഭരണഘടന പൗരന്മാർക്ക് ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ട്. എന്നാൽ അന്തസ്സോടെ മരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടോ എന്നത് ഇന്നും ചോദ്യമായി അവശേഷിക്കുന്നു. സുപ്രീംകോടതിയും സംസ്ഥാന സർക്കാരും വിഷയത്തിൽ എത്രയെത്ര ഉത്തരവുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പക്ഷേ പൗരന്മാർക്കിടയിലേക്ക് അത് കൃത്യമായി എത്തുന്നുണ്ടോ ? ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്തതും ജീവിതത്തിലേക്ക് മടങ്ങി വരാനിടയില്ലാത്തതുമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തികളുണ്ട് നമുക്കു ചുറ്റും. അതുകൊണ്ട് ഈ അടുത്തകാലത്ത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് ലിവിങ് വിൽ അഥവാ മരണതാൽപര്യപത്രം എങ്ങനെ എഴുതി വയ്ക്കണമെന്ന്. ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്ത രോഗാവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് തിരിച്ചറിവുള്ള വ്യക്തിക്ക് തന്റെ മരണം നീട്ടിവയ്ക്കാനായി മെഡിക്കല്‍ സംവിധാനങ്ങള്‍ ഏര്പ്പെടുത്താതിരിക്കാനോ അല്ലെങ്കില്‍ ഏർപ്പെടുത്തിയിരിക്കുന്ന നിർദേശങ്ങൾ ഒഴിവാക്കാനോ ആവശ്യപ്പെട്ടുകൊണ്ട് മുന്‍കൂട്ടി തയാറാക്കാവുന്ന പ്രമാണമാണ് ലിവിങ് വില്‍ (Living Will) അഥവാ മരണ താൽപര്യപത്രം.
തൊടുപുഴ ∙ രാജ്യത്ത് ഈ അപൂർവരോഗം കണ്ടെത്തിയ ഒരേയൊരു കുട്ടിയെന്ന് ആശുപത്രി അധികൃതർ. അതിനാൽ ആശുപത്രികൾ ടോണയിലൂടെ ആ രോഗത്തെക്കുറിച്ചു പഠിക്കുന്നു. ടോണയും പഠനത്തിലാണ്, വിജയം കൊയ്യുന്ന പഠനം. അപൂർവങ്ങളിൽ അപൂർവമായ ഐഡിയോപ്പതിക് പൾമനറി ആർട്ടറി ഹൈപ്പർടെൻഷൻ ബാധിച്ച ടോണയ്ക്ക് 10–ാം ക്ലാസിൽ എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ്. നാട്ടുകാർ ഈ വിജയത്തെ വിളിക്കുന്നു: അപൂർവങ്ങളിൽ അപൂർവം.!
തിരുവനന്തപുരം ∙ അപൂർവരോഗ ചികിത്സാ പദ്ധതിക്കു കൈത്താങ്ങാകാൻ ' വിഷുക്കൈനീട്ടം' ആരംഭിക്കുന്നതായി മന്ത്രി വീണാ ജോർജ്. അപൂർവ രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായി സർക്കാർ കെയർ പദ്ധതി നടപ്പാക്കുന്നുണ്ട്. 8 വയസ്സ് വരെയുണ്ടായിരുന്ന ചികിത്സ12 വയസ്സു വരെയായി ഉയർത്തി. 18 വയസ്സുവരെയാക്കുകയാണു ലക്ഷ്യം. പല രോഗങ്ങൾക്കും ചികിത്സയ്ക്കായി കോടിക്കണക്കിന് രൂപ ചെലവ് വരും. ഇതിനായി ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ പേരിൽ സംഭാവനകൾ സ്വീകരിക്കുന്നതിന് എസ്ബിഐ തിരുവനന്തപുരം മെയിൻ ശാഖയിൽ പ്രത്യേക അക്കൗണ്ട് ആരംഭിച്ചെന്നും മന്ത്രി അറിയിച്ചു.
യുക്രെയ്ൻ–റഷ്യ യുദ്ധം ചർച്ച ചെയ്തു തീർക്കാനെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയോട് കയർത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ലൈവായിത്തന്നെ ലോകം കണ്ടു. ചുറ്റിലും മാധ്യമപ്രവർത്തകരും ക്യാമറകളും നിറഞ്ഞിട്ടും ട്രംപിന് ഒരു പരിഭ്രമവും ഇല്ലായിരുന്നു. ‘എന്താല്ലേ ട്രംപിന്റെ ഒരു ധൈര്യം’ എന്നു മൂക്കത്തു വിരൽ വച്ചവർക്ക് സെലെൻസ്കി അപ്പോൾത്തന്നെ ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകുന്നതും ലോകം കണ്ടു. എന്നാൽ ട്രംപ് അത്ര ‘ധൈര്യശാലി’യൊന്നുമല്ലെന്നതാണു യാഥാർഥ്യം. മനുഷ്യരോട് എന്തും തുറന്നുപറയാൻ മടിയില്ലാത്ത ട്രംപ് ചില കുഞ്ഞന്മാർക്കു മുന്നിൽ മുട്ടുമടക്കും. അതും കണ്ണിൽപ്പോലും പെടാത്തത്ര കുഞ്ഞന്മാരോട്! അതെന്താ സംഭവം എന്നല്ലേ? ട്രംപിന്റെ വിശ്വസ്തന് ശതകോടീശ്വരൻ ഇലോൺ മസ്ക്കിന്റെ നാലുവയസ്സുകാരൻ മകൻ, ചരിത്രപ്രസിദ്ധമായ റെസല്യൂട്ട് ഡെസ്ക്കിൽ മൂക്കള തേച്ചെന്ന കാരണംകൊണ്ട് ഡെസ്ക് തന്നെ ട്രംപ് ഉപേക്ഷിച്ചെന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. മകൻ എക്സിനെയുംകൊണ്ട് മസ്ക് ട്രംപിന്റെ ഓഫിസിലെത്തിയപ്പോഴായിരുന്നു സംഭവം. മസ്ക് മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് എക്സ് പണിപറ്റിച്ചത്. പയ്യൻ നിരന്തരം മൂക്കിൽ കയ്യിടുന്നത് ട്രംപ് അനിഷ്ടത്തോടെ നോക്കുന്ന വിഡിയോകളും പ്രചരിച്ചിരുന്നു. അറ്റകുറ്റപ്പണിക്ക് വേണ്ടിയാണ് മേശ മാറ്റിയതെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും സംഗതിക്കു പിന്നിൽ ട്രംപിന്റെ ‘കീടാണുഭയം’ തന്നെയാണ് കാരണമെന്നു വാർത്ത പരന്നു.
കോട്ടയം ∙ മൂന്നാഴ്ച മുൻപുവരെ കളിയും ചിരിയുമായി ഉല്ലസിച്ചുനടന്ന 9–ാം ക്ലാസുകാരി അപൂർവരോഗം പിടിപെട്ടു ഗുരുതരാവസ്ഥയിൽ. പാമ്പാടി പഞ്ചായത്ത് രണ്ടാം വാർഡിൽ പുറകുളത്തു വാടകയ്ക്കു താമസിക്കുന്ന സുമേഷ്–സിന്ധു ദമ്പതികളുടെ ഇളയ മകൾ ഐശ്വര്യയാണ് അപൂർവരോഗം പിടിപെട്ടു മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നത്. 2 ദിവസം കൂടുമ്പോൾ ഡയാലിസിസ് ചെയ്തു പ്ലാസ്മ ചികിത്സ നടത്തണം. തലച്ചോറിനെയും സുഷുമ്നാനാഡിയെയും ബാധിക്കുന്ന രോഗമാണിതെന്നു ഡോക്ടർമാർ പറഞ്ഞു.
എപ്പോഴും ലൈംഗികോത്തേജനം ഉണ്ടാവുകയും ദിവസം 5 തവണയെങ്കിലും രതിമൂർച്ഛ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് എമിലി മക്മഹ്ൻ എന്ന യുവതിക്ക്. പെർസിസ്റ്റന്റ് ജെനിറ്റൽ അറൗസൽ ഡിസോർഡർ എന്ന അപൂർവരോഗമാണ് മെൽബൺ സ്വദേശിയായ 36കാരി എമിലിയുടെ ജീവിതം തലകീഴായി മറിച്ചത്. തന്റെ അവസ്ഥയെപ്പറ്റി കേൾക്കുന്നവർക്ക് തമാശയായി
മിലാൻ∙ അതിവേഗത്തിൽ വാർധക്യം സംഭവിച്ചു മരിക്കുന്ന പ്രൊജേറിയ രോഗികളിൽ ഏറ്റവും കൂടുതൽകാലം ജീവിച്ചിരുന്ന സാമി ബാസോ ഓർമയായി. ഇറ്റലിയിലെ മിലാനിലാണ് സാമി 28–ാം വയസ്സിൽ അന്തരിച്ചത്.
ന്യൂഡൽഹി ∙ അപൂർവ രോഗം ബാധിക്കുന്നവർക്കു കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാൻ ദേശീയ അപൂർവ രോഗ ഫണ്ട് രൂപീകരിക്കണമെന്ന് കേന്ദ്രത്തിനു ഡൽഹി ഹൈക്കോടതിയുടെ നിർദേശം. അപൂർവ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികളുടെ ചികിത്സയുമായി ബന്ധപ്പെട്ട 105 ഹർജികൾ തീർപ്പാക്കുകയായിരുന്നു ജസ്റ്റിസ് പ്രതിബ എം.സിങ് അധ്യക്ഷയായ ബെഞ്ച്. 2024-25, 2025-26 കാലയളവിൽ അപൂർവരോഗ ചികിത്സയ്ക്കായി ആരോഗ്യമന്ത്രാലയം വകയിരുത്തിയിരിക്കുന്ന 974 കോടി രൂപ അപൂർവ രോഗ ഫണ്ടിലേക്കു മാറ്റണം.
കൊച്ചി ∙ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോൾ അനൂഷയ്ക്ക് ഒരു ആഗ്രഹം മാത്രം – തിരികെ സ്കൂളിൽ പോകണം, പഠിച്ച് നിമിഷ് ഡോക്ടറുടെ കൂടെ ജോലി ചെയ്യണം. തുടർ പരിശോധനയ്ക്കായി രാജഗിരി ആശുപത്രിയിൽ എത്തിയപ്പോഴാണ് ചികിത്സിച്ച ഡോക്ടറോട് അനൂഷ ആഗ്രഹം വെളിപ്പെടുത്തിയത്. സ്വന്തം പ്രതിരോധ ശേഷി തന്നെ തലച്ചോറിലെ
മലപ്പുറം ∙ ചെമ്പ്രശേരിയിൽ നിപ്പ ബാധിച്ചു മരിച്ച 14 വയസ്സുകാരന് അപൂർവ രോഗത്തിന്റെ സാധ്യത തിരിച്ചറിഞ്ഞത് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോ.കെ.എ.സിയാദ്. 13ന് ആശുപത്രിയിലെത്തി മരുന്നുവാങ്ങി വീട്ടിൽ പോയ ശേഷം രോഗം കൂടി 15ന് വീണ്ടും എത്തിയപ്പോൾ കുട്ടിയിൽ അസാധാരണ ലക്ഷണങ്ങളാണു കണ്ടത്. പിന്നീടു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽനിന്നാണ് നിപ്പ സംശയിച്ച് സാംപിൾ അയച്ചതും സ്ഥിരീകരിച്ചതും.
Results 1-10 of 128