Activate your premium subscription today
ഗൂഡല്ലൂർ∙ കടിച്ച പാമ്പിനെ പിടികൂടി ചാക്കിലാക്കി തൊഴിലാളി ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി. നാടുകാണി പൊന്നൂർ സ്വദേശിയായ കണ്ണയ്യൻ (58) ആണു പാമ്പുമായി ആശുപത്രിയിലെത്തിയത്. പെരിയശോലയിലെ സ്വകാര്യ കാപ്പിത്തോട്ടത്തിൽ കാപ്പി പറിക്കുന്നതിനടയിൽ കാപ്പിച്ചെടിയുടെ മുകളിലിരുന്ന പാമ്പ് കണ്ണയ്യന്റെ തലയിൽ
ഇന്തൊനീഷ്യയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അംഗാര ഷോജിക്ക് പാമ്പുകളെ വച്ച് സ്റ്റണ്ട് കാണിക്കുന്നത് ഹരമാണ്.
കുട്ടനാട്∙ തൊഴിലുറപ്പു ജോലിക്കിടെ പാമ്പു കടിയേറ്റു സ്ത്രീ മരിച്ചു. നീലംപേരൂർ കിഴക്കേ ചേന്നങ്കരി കടുമ്പിശേരി വീട്ടിൽ സുലോചന ആണു (തിലോത്തമ -58) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ നീലംപേരൂർ പഞ്ചായത്ത് 10-ാം വാർഡിൽ ജോലി ചെയ്തു കൊണ്ടിരുന്ന പത്തിൽമുട്ടു ചിറയിലെ പുല്ലു നീക്കം ചെയ്യുന്നതിനിടെയാണ് അണലിയുടെ കടിയേറ്റത്.
കൊല്ലം ∙ പാമ്പുകടിയേറ്റ് മരിച്ചയാളുടെ വീടിന്റെ പരിസരം വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെ പാമ്പുപിടിത്തക്കാരനും പാമ്പുകടിയേറ്റു മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പാമ്പുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനിൽ സജു രാജൻ (38) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഏരൂർ തെക്കേവയൽ കോളനിക്കു സമീപത്തായിരുന്നു പാമ്പുകടിയേറ്റത്.
തിരുവനന്തപുരം∙ ചെങ്കല്‍ യുപി സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. ബാലാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഡിഡിഇ എന്നിവരോടു റിപ്പോര്‍ട്ട് നല്കാന് കമ്മിഷന് ആവശ്യപ്പെട്ടു.
നെയ്യാറ്റിൻകര∙ ചെങ്കൽ യുപി സ്കൂളിലെ ക്ലാസ് മുറിക്കുള്ളിൽ വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു. ഏഴാം ക്ലാസ് വിദ്യാർഥിനിയും ചെങ്കൽ മേക്കോണം ജയൻ നിവാസിൽ ഷിബുവിന്റെയും ബീനയുടെയും ഇളയ മകളുമായ നേഹയെ (12) ആണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാമ്പുകടിച്ചത്. കുട്ടി ഇപ്പോൾ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ക്ലാസ് മുറിക്കുള്ളിൽ വിദ്യാര്‍ഥിനിക്ക് പാമ്പു കടിയേറ്റു. ചെങ്കല്‍ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയും ചെങ്കല്‍ മേക്കോണം ജയന് നിവാസില്‍ ഷിബുവിന്റെയും ബീനയുടെയും ഇളയമകളുമായ നേഹ (12)യ്ക്കാണ് പാമ്പ് കടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണ് സംഭവം. സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയിൽ നേഹ പങ്കെടുത്തിരുന്നു. ഇതിനിടെ കാലിൽ മുള്ളു കുത്തിയതു പോലെ വേദന വന്നു. തുടർന്നു പരിശോധിച്ചപ്പോഴാണ് പാമ്പാണെന്ന് തിരിച്ചറിഞ്ഞത്.
കടുവകളെപ്പോലെ പാമ്പുകൾക്കും അതിർത്തികൾ ഉണ്ടോ? ഒരാളുടെ സ്ഥലത്ത് മറ്റൊരാൾ വന്നാൽ തമ്മിലടിക്കുമോ? കഴിഞ്ഞ ദിവസങ്ങളിൽ ആൺപാമ്പുകൾ തമ്മിലടിക്കുകയും വനംവകുപ്പിന്റെ സ്നേക് റെസ്ക്യൂ ടീമെത്തി ഇരുവരെയും രണ്ട് ഭാഗത്തേക്ക് മാറ്റിയതും ചർച്ചയായിരുന്നു.
കൊഴിഞ്ഞാമ്പാറ (പാലക്കാട്) ∙ എട്ടു വയസ്സുകാരി സന അസ്ബിയ ഇന്നലെ ചിറ്റൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പ്രസംഗം, കയ്യെഴുത്തുമത്സരം എന്നീ ഇനങ്ങളിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ വേദിയിൽ അവളുടെ സ്വരം മുഴങ്ങിയില്ല, കടലാസിൽ അവളുടെ അക്ഷരഭംഗി പതിഞ്ഞില്ല. പുറമ്പോക്കിലെ ഷീറ്റിട്ട ഒറ്റമുറി വീട്ടിൽ ഉമ്മൂമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന സന നേരംപുലരും മുൻപേ പാമ്പുകടിയേറ്റു മരിച്ചു.
കൊഴിഞ്ഞാമ്പാറ (പാലക്കാട്)∙ മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി - സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം.
Results 1-10 of 195