Activate your premium subscription today
ബോൺമത്തിനെതിരെ നടന്ന എഫ്എ കപ്പ് ക്വാർട്ടർഫൈനൽ മത്സരത്തിനിടെ കാൽക്കുഴയ്ക്കു പരുക്കേറ്റ മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ എർലിങ് ഹാളണ്ടിന് 7 ആഴ്ച വിശ്രമം. 56–ാം മിനിറ്റിൽ ബോൺമത്ത് റൈറ്റ് ബായ്ക്ക് ലൂയിസ് കുക്ക് ഹാളണ്ടിന്റെ കാലിനു മുകളിലേക്കു വീണതാണു പരുക്കിനു കാരണമായത്.
അടുത്തകാലത്തൊന്നുമില്ലാത്ത തരം ‘ഹൈപ്പു’മായാണ് ഐപിഎലിന്റെ പതിനെട്ടാം സീസണിനു തുടക്കമാകുന്നത്. ഐപിഎലിനു വേണ്ടി ജനം കാത്തിരിക്കുകയായിരുന്നോ എന്നു വരെ തോന്നിപ്പോകും. ചാംപ്യൻസ് ട്രോഫി ഉൾപ്പെടെ ഒട്ടേറെ ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്നതും ഓർക്കണം. എന്നിട്ടും എന്തുകൊണ്ടാണ് ഇത്രയേറെ ‘ഹൈപ്’ ഐപിഎലിന്മേൽ നിലനിൽക്കുന്നത്? ഐപിഎലിലെ 10 ടീമുകളും അടിമുടി മാറി; പുതിയ ക്യാപ്റ്റന്മാർ മുതൽ പുതിയ നിയമങ്ങളും നിയമപരിഷ്കാരങ്ങളും വരെ പ്രാബല്യത്തിലാകുന്നു. നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള ആദ്യമത്സരം മുതൽ റൺമഴയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഈ സീസൺ ഐപിഎലിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? ഐസിസിക്ക് ഒരു വർഷം കിട്ടുന്ന വരുമാനത്തേക്കാൾ കൂടുതൽ തുകയാണ് ബിസിസിഐക്ക് ഐപിഎല്ലിൽനിന്ന് ഏതാനും മാസങ്ങൾകൊണ്ടുതന്നെ ലഭിക്കുന്നത്. പണത്തിന്റെ കണക്കിൽ കളിക്കളത്തിലുമുണ്ട് കൗതുകം. വളരെ കുറഞ്ഞ കാശെറിഞ്ഞ് വാങ്ങിയവർ പോലും ഇത്തവണ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു പറയുന്നത് എന്തുകൊണ്ടാണ്? അതിനിടെ ഇംപാക്ട് പ്ലേയറായുള്ള സഞ്ജുവിന്റെ മാറ്റവും നമുക്കു മുന്നിലുണ്ട്. ആർസിബിക്കും കോലിക്കും ഇത്തവണയെങ്കിലും കപ്പടിക്കുമോ എന്നതുൾപ്പെടെയുള്ള ഒട്ടേറെ ചോദ്യങ്ങളും.
കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഒരു മത്സര വിലക്കു നേരിടുന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് ഇത്തവണ സീസണിലെ ആദ്യ മത്സരം നഷ്ടമാകും. ഹാർദിക്കിനു വിലക്കാണു പ്രശ്നമെങ്കിൽ പരുക്കിനെത്തുടർന്ന് സീസണിലെ ആദ്യ ഘട്ട മത്സരങ്ങൾ നഷ്ടമാകുന്ന താരങ്ങളുമുണ്ട്.
ബികാനിർ∙ ജൂനിയർ ദേശീയ ഗെയിംസിൽ സ്വർണ മെഡൽ നേടിയ വെയ്റ്റ്ലിഫിറ്റിങ് താരം പരിശീലനത്തിനിടെ 270 കിലോ ഭാരമുള്ള ഇരുമ്പു ‘റോഡ്’ കഴുത്തിൽ വീണുമരിച്ചു. രാജസ്ഥാനിലെ ബികാനിറിലുള്ള ജിമ്മിൽ പരിശീലിക്കുന്നതിനിടെ 17 വയസ്സുകാരിയായ യാസ്തിക ആചാര്യയാണു മരിച്ചത്. ഇരുമ്പു ദണ്ഡ് വീണ് യാസ്തികയുടെ കഴുത്ത് ഒടിഞ്ഞുപോയതായി പൊലീസ് ഉദ്യോഗസ്ഥനായ വിക്രം തിവാരി പ്രതികരിച്ചു. താരത്തിന്റെ പരിശീലന വിഡിയോ പുറത്തുവന്നിട്ടുണ്ട്.
Kerala Blasters star player Nova Sadui suffers an injury and will be out for two weeks, potentially missing crucial matches against Mohun Bagan and Goa FC. This setback impacts the team's ISL campaign.
ലഹോർ∙ പാക്കിസ്ഥാൻ– ന്യൂസീലൻഡ് മത്സരത്തിനിടെ നെറ്റിയിൽ പന്തുകൊണ്ട ന്യൂസീലൻഡ് ഓൾറൗണ്ടർ രചിൻ രവീന്ദ്രയുടെ പരുക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്. മത്സരത്തിനിടെ ക്യാച്ച് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു പന്ത് രചിന്റെ നെറ്റിയിൽ കൊണ്ടത്. ചോരവാർന്ന നെറ്റിയുമായാണ് രചിൻ ഗ്രൗണ്ട് വിട്ടത്.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിനിടെ പരുക്കേറ്റ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ആറാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നു വിവരം. താരത്തിന്റെ കൈവിരലിനു പൊട്ടലുണ്ടെന്നും രഞ്ജി ട്രോഫിയിൽ കേരളത്തിനു വേണ്ടി താരം കളിക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഈ മാസം എട്ടിന് ജമ്മു കശ്മീരിനെതിരെയാണ് രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിന്റെ മത്സരം.
വിചിത്രമായ രീതിയിൽ റൺ ഔട്ടായി ഇംഗ്ലണ്ടിന്റെ യുവതാരം ആര്യൻ സാവന്ത്. ഇംഗ്ലണ്ട്– ദക്ഷിണാഫ്രിക്ക ടീമുകൾ തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിനിടെയാണ് ക്രിക്കറ്റ് താരങ്ങളെയും അംപയർമാരെയും ഞെട്ടിച്ച റൺ ഔട്ട് സംഭവിച്ചത്. ഇംഗ്ലണ്ടിന്റെ ആര്യൻ സാവന്ത് അടിച്ച പന്ത് അടുത്തുനിന്നിരുന്ന ഫീൽഡറുടെ ഹെൽമറ്റിൽ തട്ടി, വിക്കറ്റിൽ പതിക്കുകയായിരുന്നു.
സൗദി പ്രോ ലീഗ് ക്ലബ് അൽ ഹിലാലുമായുള്ള കരാർ അവസാനിപ്പിച്ച് ബ്രസീലിയൻ സൂപ്പർതാരം നെയ്മാർ. 2023 ഓഗസ്റ്റിൽ റെക്കോർഡ് തുകയ്ക്ക് അൽ ഹിലാലിലെത്തിയ നെയ്മാറിന്, പരുക്കുമൂലം വളരെ കുറച്ചു മത്സരങ്ങളിൽ മാത്രമാണ് കളിക്കാനായത്. ഇപ്പോഴും ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരമായ നെയ്മാർ, ഏഴു മത്സരങ്ങളിലാണ് അൽ ഹിലാൽ ജഴ്സിയണിഞ്ഞത്. ഈ സീസണിൽ ഇതുവരെ കളിക്കാനായത് രണ്ടു മത്സരങ്ങളിൽ മാത്രം.
ഇന്ത്യയിൽ ബാഡ്മിന്റൻ മത്സരത്തിനെത്തിയപ്പോഴുള്ള മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നടിച്ച് ഡെൻമാര്ക്ക് താരം മിയ ബ്ലിച്ഫെറ്റ്. ഇന്ത്യ ഓപ്പൺ സൂപ്പര്‍ 750 ബാഡ്മിന്റൻ മത്സരങ്ങൾക്കു വേണ്ടി ഡൽഹിയിലെത്തിയ താരത്തിന് വയറുവേദന ഉണ്ടായതായാണു പരാതി. പരിശീലനത്തിനായി ലഭിച്ച കോർട്ടുകള്‍ പക്ഷികളുടെ കാഷ്ഠം നിറഞ്ഞതും വൃത്തിയില്ലാത്തതുമായിരുനെന്നു മിയ ഇന്‍സ്റ്റഗ്രാമിൽ തുറന്നടിച്ചു. രാജ്യ തലസ്ഥാനത്തെ സാഹചര്യങ്ങൾ അനാരോഗ്യകരവും അംഗീകരിക്കാന്‍ സാധിക്കാത്തതുമാണെന്നാണ് അവരുടെ പ്രതികരണം.
Results 1-10 of 49