Activate your premium subscription today
കൽപറ്റ ∙ വയനാട് ഡിസിസി ട്രഷറര്‍ എൻ.എം. വിജയന്റെ ആത്മഹത്യയില്‍ ഐ.സി. ബാലകൃഷ്ണൻ എംഎല്‍എയെ ചോദ്യം ചെയ്തത് 4 മണിക്കൂറോളം. രാവിലെ പത്തേ മുക്കാലോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് അവസാനിച്ചത്. എൻ.എം. വിജയൻ കെപിസിസി പ്രസിഡന്റിന് എഴുതിയ കത്തിലെ പരാമർശങ്ങളെ കുറിച്ചും അർബൻ ബാങ്കിലെ നിയമനത്തിനായുള്ള എംഎല്‍എയുടെ ശുപാര്‍ശകത്ത് സംബന്ധിച്ചും ചോദ്യങ്ങള്‍ ഉണ്ടായെന്നാണ് സൂചന.
തിരുവനന്തപുരം ∙ മകന്റെ വേര്‍പാട് താങ്ങാനാവാതെ ദമ്പതികൾ അരുവിപ്പുറം നെയ്യാറിൽ ചാടി മരിച്ചു. ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ ഏകമകന് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോട് കൂടിയാണ് നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കരയില്‍ ഇവരുടെ ചെരുപ്പുകളും കുടിച്ചു ബാക്കിവച്ച ജ്യൂസ് ബോട്ടിലും കണ്ടെത്തി. കാറില്‍ നിന്നും നാലു പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
കാസർകോട് ∙ ചന്ദ്രഗിരിപ്പാലത്തിന്റെ മുകളിൽ നിന്നു പുഴയിലേക്ക് ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചയാളെ രക്ഷപ്പെടുത്തി ചെമ്മനാട് സ്വദേശികളായ സുഹൃത്തുക്കൾ. ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് ചന്ദ്രഗിരിപ്പാലത്തിനു സമീപത്ത് ബൈക്കിലെത്തിയ മുള്ളേരിയ സ്വദേശിയായ യുവാവാണ് പുഴയിലേക്ക് ചാടിയത്.പഴ്സും മൊബൈൽ ഫോണും
ബത്തേരി∙ ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കുടുംബത്തെ സന്ദർശിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. വിജയന്റെ മകൻ വിജേഷ് ഉൾപ്പെടെയുള്ളവരോട് സുധാകരൻ സംസാരിച്ചു. അനാഥമായ കുടുംബത്തെ സംരക്ഷിക്കുക എന്നത് കോൺഗ്രസിന്റെ ബാധ്യതയാണെന്ന് സന്ദർശനത്തിനു ശേഷം സുധാകരൻ പറഞ്ഞു. ബാധ്യത ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. കെപിസിസി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് അറിയുന്നതെന്നും സുധാകരൻ പറഞ്ഞു.
കോഴിക്കോട് ∙ നാദാപുരത്ത് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര ഓർക്കാട്ടേരി വൈക്കിലിശേരി പുതുശേരി താഴെക്കുനി മുഹമ്മദ് ഇർഫാന്റെ ഭാര്യ ഫിദ ഫാത്തിമ (22) ആണ് മരിച്ചത്. പട്ടാണിയിലെ സ്വന്തം വീട്ടിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഫാനിൽ തൂങ്ങിയ നിലയിൽ ഫിദയെ കണ്ടത്.
ബത്തേരി∙ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ആവശ്യമെങ്കിൽ ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ബത്തേരി ഡിവൈഎസ്പി കെ.കെ.അബ്ദുൽ ഷെരീഫ്. എൻ.എം.വിജയൻ എഴുതിയ കത്തുകളിൽ ചിലത് കെ.സുധാകരനാണ്.
കൊണ്ടോട്ടി ∙ നവവധുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ. മൊറയൂർ വടക്കേപൂന്തല അബ്ദുൽ വാഹിദ് (26) ആണ്, കൊണ്ടോട്ടി ബ്ലോക്ക് റോഡിൽ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകൾ ഷഹാന മുംതാസ് (19) മരിച്ച കേസിൽ പിടിയിലായത്.
കണ്ണൂർ∙ കൊണ്ടോട്ടിയില്‍ നിറത്തിന്റെ പേരിൽ അവഹേളനം നേരിട്ട നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവ് പിടിയില്‍. കിഴിശ്ശേരി സ്വദേശി അബ്ദുള്‍ വാഹിദിനെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. വിദേശത്തായിരുന്ന പ്രതി കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയിരുന്നു. തുടർന്ന് ലുക്ക് ഔട്ട് നോട്ടിസ് പ്രകാരം പ്രതിയെ ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിൽ എടുത്ത് കൊണ്ടോട്ടി പൊലീസിന് കൈമാറുകയായിരുന്നു.
കൊല്ലം∙ കടയ്ക്കലിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കടയ്ക്കൽ പാട്ടിവളവ് സ്വദേശി ശ്രുതിയെ (19) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മാസം മുമ്പ് ശ്രുതി അന്യമതസ്ഥനായ യുവാവിനെ വിവാഹം ചെയ്തിരുന്നു. ഭർതൃവീട്ടിലായിരുന്ന ശ്രുതിയെ ഞായറാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
കൽപറ്റ∙ വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രേരണക്കേസിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെ.െക.ഗോപിനാഥൻ എന്നിവർക്കും മുൻകൂർ ജാമ്യം ലഭിച്ചു. കൽപറ്റ ജില്ലാ സെഷൻസ് കോടതി ജഡ്ജ് എസ്. ജയകുമാർ ജോണാണ് ജാമ്യം അനുവദിച്ചത്. ജില്ല വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
Results 1-10 of 2215