Activate your premium subscription today
എന്തുകൊണ്ട് റാഗിങ് സംഭവിക്കുന്നു, ക്രൂരതകൾക്ക് ഇരകളായവരെ എങ്ങനെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാം ? കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ്ങിന്റെ പശ്ചാത്തലത്തിൽ മാനസികാരോഗ്യ വിദഗ്ധൻ ഡോ.സി.ജെ.ജോൺ സംസാരിക്കുന്നു. എന്തുകൊണ്ട് റാഗിങ്? നിസ്സഹായനായ വ്യക്തിയെ ഒരുകൂട്ടം ആളുകൾ ചേർന്നു ശാരീരികമായും മാനസികമായും
ഒരാൾ സ്വന്തം ജീവനൊടുക്കുന്നത് ജീവിച്ചിരിക്കുന്നവരെ നടുക്കുന്നു. അതിന് ആ വ്യക്തിയെ പ്രേരിപ്പിച്ച കാരണങ്ങൾ നാം ഒരിക്കലും അറിയാറില്ല, ആത്മഹത്യക്കുറിപ്പ് എഴുതപ്പെട്ടിട്ടില്ലെങ്കിൽ. ആത്മഹത്യയ്ക്കു പരമ്പരാഗത നിയമാവലികളില്ല; മാർഗങ്ങൾക്കു പൊതുസ്വഭാവമുണ്ട്. ആത്മഹത്യ ഒരുപക്ഷേ ഒരു മനുഷ്യന്റെ ഏറ്റവും രഹസ്യമായ തീരുമാനവും പ്രവൃത്തിയുമാണ്. അതിന്റെ അപ്രതീക്ഷിതത്വംകൊണ്ട് അതു നമ്മെ നടുക്കുന്നു. ഏതൊരു മരണവുംപോലെ വേർപാടിന്റെ ദുഃഖം അതിനെ വലയം ചെയ്യുന്നു. ചാവേറുകളുടെ ആലോചിച്ചുറപ്പിച്ച ആത്മഹത്യയിൽപ്പോലും കുറച്ചാളുകളുടെ ദുഃഖത്തിന്റെ അംശം ഒളിഞ്ഞിരിക്കും. അതുപോലെ തന്നെയാണ് ജീവത്യാഗം ചെയ്യുന്ന രാജ്യസ്നേഹികളുടെയോ പ്രവാചകരുടെയോ കാര്യത്തിലും. എന്നാൽ, ആരും ആ മരണങ്ങളെ ആത്മഹത്യയെന്നു വിളിക്കുന്നില്ല. അവ സദുദ്ദേശ്യപരമാണെന്നു കരുതപ്പെടുന്നതുകൊണ്ടാവാം. നാം അറിയുന്ന ഭൂരിപക്ഷം ആത്മഹത്യകളും പ്രായപൂർത്തിയെത്തിയവരുടേതാണ്. അവയുടെ പിന്നിൽ ബന്ധങ്ങളുടെ പരാജയം മുതൽ സാമ്പത്തികത്തകർച്ചവരെ അനവധി കാരണങ്ങൾ കണ്ടെത്തപ്പെടുന്നു. അതേസമയം, ആത്മഹത്യയുടെ മുനമ്പിലെത്തിയശേഷം പിന്മാറുന്നവരും ധാരാളമുണ്ട്. ആത്മഹത്യാചിന്ത ചില മാനസികരോഗങ്ങളുടെ ഭാഗമായും പ്രത്യക്ഷപ്പെടുമെന്നു നമുക്കറിയാം. അടുത്തകാലത്ത് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ആത്മഹത്യാശ്രമം കുറ്റകരമല്ലാതാക്കിയിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ ഭരണകൂടങ്ങളുടെ മനോവൈചിത്ര്യങ്ങൾക്കു മാത്രം വിഭാവന ചെയ്യാൻ കഴിയുന്ന ഒരു നിബന്ധന വച്ചിട്ടുണ്ട്; ഒരുപക്ഷേ പലരുമിത് വിശ്വസിക്കുകയില്ല: ഒരു സർക്കാരുദ്യോഗസ്ഥനെ ജോലി ചെയ്യുന്നതിൽനിന്നു തടയാനായുള്ള ആത്മഹത്യാശ്രമം കുറ്റകരമാണ്! കുട്ടികൾ ആത്മഹത്യാ തീരുമാനമെടുക്കുന്നത് അപൂർവമാണ്. അങ്ങനെ സംഭവിച്ചാൽ
എങ്ങനെ പ്രണയം തുറന്നു പറയാം, ആരെയാണ് പങ്കാളിയാക്കേണ്ടത് എന്നൊക്കെയായിരിക്കുമല്ലോ എല്ലാ പ്രണയദിനത്തിലും ചർച്ചയാവുക. എന്നാൽ പ്രണയം തകരുന്ന ഒരാളുടെ വേദന എപ്പോഴാണ് നാം സംസാരിക്കേണ്ടത്? ബ്രേക്ക്അപ് എന്ന വാക്ക് ഇപ്പോൾ പതിവിലും കൂടുതലായി കേൾക്കുന്നില്ലേ? വേർപിരിഞ്ഞ പങ്കാളിയെ ഓർത്ത് കരയുന്ന ഒരു കൂട്ടുകാരനോ
ആത്മഹത്യ ഒരു ഗുരുതരമായ ആഗോള ആരോഗ്യ പ്രതിസന്ധിയായാണല്ലോ കണക്കാക്കപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവർഷം ഏകദേശം 703,000 പേർ ആത്മഹത്യ ചെയ്യുന്നു, അതായത് ഓരോ 40 സെക്കൻഡിലും ഒരു മരണം. 2021-ലെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഏകദേശം 1.64 ലക്ഷം ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇത്
"ഡോക്ടർക്ക് ഞങ്ങളെ ഓർമ്മയുണ്ടോ?" വാതിൽ കടന്നുവന്ന ദമ്പതികൾ കണ്ണീരോടെ എന്നോട് ചോദിച്ചു. പെട്ടെന്ന് എന്റെ മനസ്സിലേക്ക് ഓടിവന്നത് എട്ടു വയസ്സുകാരൻ വരുണിന്റെ മിഴികളാണ്. നിസ്സഹായതയും പേടിയും നിരാശയും നിറഞ്ഞ നോട്ടമായിരുന്നു അവന്റേത്. ഒർമ വന്ന ആ നിമിഷത്തിൽ തന്നെ ഞാൻ ചോദിച്ചു, നിങ്ങൾ എന്താണ് പിന്നീട്
കഴിഞ്ഞവർഷം മൂവാറ്റുപുഴയിൽ, ജീവനൊടുക്കും മുൻപ് ആ പൊലീസുകാരൻ മക്കൾക്കെഴുതിയ കത്ത് ഇങ്ങനെയായിരുന്നു: ‘... മക്കൾ വിഷമിക്കരുത്... നന്നായി പഠിക്കുക... പൊലീസിൽ അല്ലാതെ ഏതെങ്കിലും ജോലി നേടിയെടുക്കുക.’. ബാക്കിയുള്ള വരികളിൽ, മരണകാരണമായെഴുതിയത് സേനയിലെ ജോലി സമ്മർദം, മേലുദ്യോഗസ്ഥരുടെ പെരുമാറ്റം എന്നിവ.
ഓരോ ആത്മഹത്യയുടെയും കാരണം തിരഞ്ഞു പോയാല്‍ നാമെത്തി ചേരുന്നത് സാമ്പത്തിക പ്രയാസം, പ്രേമനൈരാശ്യം, വിഷാദരോഗം എന്നിങ്ങനെ പല കാരണങ്ങളിലുമായിരിക്കാം. എന്നാല്‍ കടുത്ത കാഴ്ച തകരാറുകള്‍ വ്യക്തിയുടെ മനസമാധാനം കെടുത്തുകയും അവരിലെ ആത്മഹത്യ ചിന്തകള്‍ ഇരട്ടിയാക്കുമെന്നും അടുത്തിടെ ജാമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍
മുൻപെങ്ങുമില്ലാത്ത വിധം കുട്ടികൾ ആത്മഹത്യ ചെയ്യുന്ന വാർത്തകൾ ദിനംപ്രതി നമ്മൾ കാണുന്നുണ്ട്. സ്കൂളിൽ നിന്നോ വീട്ടിൽ നിന്നോ ഉള്ള കളിയാക്കലുകൾ, പരീക്ഷാഫലത്തെപ്പറ്റിയുള്ള ആശങ്ക, മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങൾ, പ്രേമനൈരാശ്യം, മൊബൈൽ ഫോണോ വീഡിയോ ഗെയിമോ നിഷേധിക്കൽ തുടങ്ങി കാരണങ്ങൾ പലതുമുണ്ടാവാം. ഓരോ തവണ കുഞ്ഞു മരണങ്ങൾ വേദനിപ്പിക്കുമ്പോഴും, എന്താണീ കുട്ടികൾ ഇങ്ങനെ, ചെറിയ വിഷമങ്ങൾ പോലും അവർക്ക് താങ്ങാനാവാതെ വരുന്നതെന്തുകൊണ്ടാവാം എന്ന ചർച്ചകളും ഉയരാറുണ്ട്. കുട്ടികളുടെ ഏറ്റവും വലിയ സമ്മർദ കാലങ്ങളിലൊന്നാണ് പരീക്ഷാഫലം കാത്തിരിക്കുന്ന സമയം. മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനാവുമോ എന്ന ആശങ്ക എത്ര പേരുടെ ജീവനാണ് എടുക്കുന്നത്. കുട്ടികളിലെ ആത്മഹത്യാ പ്രവണത കൂടുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? അവ എങ്ങനെ പ്രതിരോധിക്കാം? ഒപ്പം നിൽക്കുന്നവർക്ക് അതിന് എന്തൊക്കെ ചെയ്യാൻ കഴിയും? കോട്ടയം, കാരിത്താസ് ആശുപത്രിയിലെ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ് ഡോ. ചിക്കു മാത്യു മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
നിങ്ങൾ ആരെയെങ്കിലും ആത്മഹത്യയിൽനിന്നു പിന്തിരിപ്പിച്ചിട്ടുണ്ടോ? നിങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്ത എന്തെങ്കിലും കാര്യം മറ്റൊരാളെ ആത്മഹത്യ ചെയ്യുന്നതിൽനിന്നു പിന്തിരിപ്പിച്ചിട്ടുണ്ടാകാം. പിന്തിരിപ്പിച്ച കാര്യം ചിലപ്പോൾ നിങ്ങൾ അറിയണമെന്നില്ലെന്നു മാത്രം. ഈ ചോദ്യത്തിനു മൂർച്ചയുള്ള ഒരു മറുവശവുമുണ്ട്. നിങ്ങൾ ഒരാളെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചിട്ടുണ്ടോ? അതും ചിലപ്പോൾ അറിഞ്ഞോ അറിയാതെയോ ആകാം. ഇന്ത്യൻ പീനൽ കോഡ് 306-ാം വകുപ്പുപ്രകാരം പത്തു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ആത്മഹത്യാപ്രേരണ. ആത്മഹത്യാപ്രേരണയ്ക്കു ശിക്ഷിക്കപ്പെടുന്നതു പക്ഷേ, അതൊരു വ്യക്തിയോ ഏതാനും വ്യക്തികളോ ചെയ്യുമ്പോഴാകും. സമൂഹം വിവിധതരം സമ്മർദങ്ങൾ നൽകി കാലക്രമേണ ഒരാളെ ആത്മഹത്യ ചെയ്യിപ്പിക്കുമ്പോൾ സമൂഹത്തെ ശിക്ഷിക്കുക സാധ്യമല്ല എന്നതാകാം ഇഞ്ചിഞ്ചായും കൂട്ടായും കുറ്റം ചെയ്യാൻ മനുഷ്യജന്തുക്കളെ പ്രേരിപ്പിക്കുന്നത്. സമൂഹത്തിന്റെ ആ കുറ്റകൃത്യത്തിൽ സമൂഹത്തിലെ ഓരോ അംഗത്തിനും ഏറിയും കുറഞ്ഞുമുള്ള ഉത്തരവാദിത്തമുണ്ട്. അങ്ങനെയൊരു ഉത്തരവാദിത്തവുമായാണ് തലകുനിച്ച് ഇതെഴുതാനിരിക്കുന്നത്.
കൗമാരക്കാരായ കുട്ടികളിലെ ആത്മഹത്യാ കണക്കുകൾ പരിശോധിച്ചാൽ അമ്പരക്കും. ചെറുപ്രായത്തിൽ ഇത്രയേറെ കുട്ടികൾ എന്തിനാണ് ജീവിതം വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചതെന്ന് സ്വാഭാവികമായും ചിന്തിച്ചുപോകും. എന്ത് പ്രശ്നമാണ് അവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന ചോദ്യം പലർക്കു മുന്നിലും ഉത്തരം കിട്ടാതെ
Results 1-10 of 25