Activate your premium subscription today
പാൻക്രിയാസിന് ഇൻസുലിൻ ഉൽപാദിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ് പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസ് അടിഞ്ഞുകൂടി രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. നിരവധി ഘടകങ്ങൾ ഈ അവസ്ഥയ്ക്ക് കാരണമാകും. അതിൽ ഒരു ഘടകമാണ് തെറ്റായ ഭക്ഷണശീലം. പ്രമേഹസാധ്യത കൂടുന്നതിൽ പ്രധാനഘടകമാണ് നാം കഴിക്കുന്ന ഭക്ഷണം.വേനൽക്കാലത്ത്
ഋതുക്കൾക്ക് അനുസരിച്ചു നമ്മുടെ ജീവിതചര്യകളും ഭക്ഷണവും ശീലിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മഴയത്ത് അറിയാൻ ∙ മഴ നനഞ്ഞാൽ ഇളംചൂടുവെള്ളത്തിൽ കുളിക്കുന്നതു ജലദോഷ സാധ്യത കുറയ്ക്കും. നനഞ്ഞ വസ്ത്രം ഉടനെ മാറ്റുക. നനവുള്ള മുടി കെട്ടിവയ്ക്കരുത്. ∙ ഇടയ്ക്കിടെ ഇളംചൂടുവെള്ളമോ സൂപ്പോ കുടിക്കുന്നതു
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉഷ്ണതരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂർവ ശുചീകരണം, ആരോഗ്യ ജാഗ്രത - പകർച്ചവ്യാധി പ്രതിരോധ നടപടികൾ
കോട്ടയം ∙ കനത്ത ചൂടിനു പുറമേ അന്തരീക്ഷത്തിലെ അൾട്രാ വയലറ്റ് (യുവി) കിരണങ്ങളുടെ തോത് ഉയരുന്നത് സംസ്ഥാനത്തെ ജനജീവിതം ദുരിതപൂർണമാക്കുന്നു. കൊല്ലം, ഇടുക്കി ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന യുവി ഇൻഡക്സ് 7 ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ 6, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ 5 എന്നിങ്ങനെയാണ് ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയത്.
പത്തനംതിട്ട ∙ പൊള്ളുന്ന വെയിൽ, വാടിപ്പോകുന്ന ശരീരം. കനത്ത ചൂടിനു പുറമേ അന്തരീക്ഷത്തിലെ അൾട്രാ വയലറ്റ് (യുവി) കിരണങ്ങളുടെ ഉയർന്ന തോതും സംസ്ഥാനത്തെ ജനജീവിതം ദുരിതപൂർണമാക്കുന്നു. കൊട്ടാരക്കരയിൽ ഇന്നലെ യുവി തോത് 10 വരെ ഉയർന്നതോടെ കേരളവും വികിരണ ഭീഷണിയുടെ നിഴലിലായി. കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, മൂന്നാർ എന്നിവിടങ്ങളിൽ 9 ആണ് യുവി ഇൻഡക്സ്. യുവി ഇൻഡക്സ് 5ന് മുകളിലേക്കു പോയാൽ അപകടകരമാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നു. വെയിലിന് ഒപ്പം എത്തുന്ന തരംഗ ദൈർഘ്യം കുറഞ്ഞ വികിരണമാണ് യുവി. അന്തരീക്ഷത്തിലെ ഓസോൺ പാളിയും വായുമണ്ഡലവും ജലതന്മാത്രകളും എല്ലാം കടന്നു ഭൂമിയിൽ എത്തുന്ന ഇവ ശരീരത്തിൽ വൈറ്റമിൻ ഡി നിർമിക്കാൻ നല്ലതാണെങ്കിലും അധികമായാൽ മാരകമാണ്.
സംസ്ഥാനത്ത് താപനില ഉയരുന്നതിനാൽ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്നു നിർദേശം. സൂര്യാതപം, സൂര്യാഘാതം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ്
ചുറ്റും ചൂടുള്ള വാർത്തകളാണ്. ചൂട് കൂടുമെന്ന മുന്നറിയിപ്പ് കടന്ന്, ഉച്ചയ്ക്ക് പുറത്തിറങ്ങുന്നതു വരെ സൂക്ഷിക്കണമെന്ന് ജാഗ്രതാ നിർദേശമുണ്ട്. ഓരോ ദിവസവും ചൂടു കൂടുന്നു. വേനൽമഴ എത്തുന്ന ലക്ഷണം ഇല്ലതാനും. ഇനി മാർച്ചും ഏപ്രിലും വരാനിരിക്കുന്നു. വേനൽക്കാല രോഗങ്ങളും വ്യാപിക്കുവാൻ തക്കം പാർത്തിരിക്കുന്നുണ്ട്. വെള്ളംകുടി കുറയ്ക്കരുതെന്ന് നിർദേശം ഉള്ളപ്പോൾതന്നെ ജലാശയങ്ങളിൽ ജലനിരപ്പ് കുറയുന്നുവെന്നും കാണാം. ഇങ്ങനെ പോയാൽ എങ്ങനെ ജീവിക്കുമെന്ന് ഓർക്കുമ്പോഴേ ഉള്ളിൽ ചൂടു കൂടില്ലേ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം അനുഭവപ്പെടുന്ന സമയം ആയതിനാൽ നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് കേരളത്തിലാണ്. 2025 ഫെബ്രുവരി 24ന് കണ്ണൂർ എയർപോർട്ടില് രേഖപ്പെടുത്തിയതുതന്നെ 40.4 ഡിഗ്രി ചൂടാണ്. വരും ദിവസങ്ങളിലും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. ജനുവരി 9ന് അമേരിക്കൻ ഏജൻസി പസിഫിക് സമുദ്രത്തിൽ ലാ നിന എന്ന പ്രതിഭാസം രൂപപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ ഇടയ്ക്കിടെ ചൂടിനൊരാശ്വാസമായി വേനൽ മഴ കിട്ടാനുള്ള സാധ്യതയുണ്ട്. ലാ നിന എന്ന പ്രതിഭാസം സാധാരണയായി രണ്ടോ മൂന്നോ മാസം നീണ്ടു നിൽക്കാറുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ വളരെ കുറച്ചു കാലം മാത്രമേ നിലനിൽക്കൂ. നിലവിൽ ദുർബലമായ ഒരു ലാ നിനയാണ് പസിഫിക് സമുദ്രത്തിലുള്ളത്. അതിനാൽത്തന്നെ, വരുന്ന മാർച്ച്, ഏപ്രിൽ മാസത്തിൽ സാധാരണയിൽക്കവിഞ്ഞ ചൂട് അനുഭവപ്പെടാനും സാധ്യതയുണ്ട്.
ചെരുപ്പ് ധരിക്കുന്നത് ഷൂ ധരിക്കുന്നതിനെക്കാൾ നല്ലതാണോ? അതെ എന്നാണുത്തരം. തണുപ്പുകാലങ്ങളിൽ ചെരുപ്പിനെക്കാൾ നല്ലത് ഷൂ ആണ് എന്നു മാത്രം. ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് ചെരുപ്പ് ആണ് അനുയോജ്യം. ചെളിയും പൊടിയും സൂര്യരശ്മിയും എല്ലാം കാലിൽ ആവുമെങ്കിലും അൽപം ശ്രദ്ധിച്ചാൽ മതി കാലുവൃത്തിയാക്കാൻ എന്നാണ്
ഷാർജ ∙ കടുത്ത ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മാനസികസമ്മർദം കുറയ്ക്കാനും ആരോഗ്യ പ്രശ്നങ്ങളിൽ നിന്നു സ്വയം സംരക്ഷിക്കാനും പ്രത്യേക പരിശീലനം സംഘടിപ്പിച്ചു.
കഴിഞ്ഞ ഏപ്രിൽ 10ന് ഇടുക്കി ജില്ലയിൽ രണ്ടുപേർ തമ്മിൽ വഴിത്തർക്കമുണ്ടായി. അറുപതുകാരിയും എഴുപത്തിമൂന്നുകാരനും തമ്മിലായിരുന്നു പ്രശ്നം. തർക്കം വാക്കേറ്റവും മൽപിടിത്തവുമായി. ഇതിനിടെ എഴുപത്തിമൂന്നുകാരൻ താഴെ വീണു. വെയിലത്തു കിടന്ന ഇദ്ദേഹത്തെ മൂന്നു മണിക്കൂറിനു ശേഷം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം സൂര്യാഘാതമാണെന്നു കണ്ടെത്തി.
Results 1-10 of 61