Activate your premium subscription today
തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച കുട്ടിയുടെ പരിശോധനാഫലം വന്നു. തമിഴ്നാട് കള്ളക്കുറിശ്ശി സ്വദേശി മണിമാരന്റെ മകൻ ഹാരിത്തിന്റെ (5) പരിശോധനാഫലമാണ് ഇന്നു രാവിലെ വന്നത്. രണ്ട് പരിശോധനയിലും പേവിഷബാധ സ്ഥിരീകരിച്ചു.
തിരുവനന്തപുരം ∙ പ്രതിരോധ കുത്തിവയ്പിനു ശേഷവും വൈറസ് ബാധിച്ചു 3 കുട്ടികൾ മരിച്ചതിനു പിന്നാലെ റേബീസ് വാക്സീന്റെ ഗുണമേന്മ പരിശോധിക്കണമെന്നു ഡോക്ടർമാർ. ആരോഗ്യ ഡയറക്ടറേറ്റിന്റെ യോഗങ്ങളിലാണ് ഡോക്ടർമാർ ഈ ആവശ്യം ഉന്നയിച്ചത്. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്സിഎൽ) ഗോഡൗണിലും ആശുപത്രികളിലും പേവിഷ പ്രതിരോധ വാക്സീൻ ഉൾപ്പെടെയുള്ള മരുന്നുകൾ സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും വീഴ്ച സംഭവിക്കുന്നുണ്ടെന്നു മരുന്നു കമ്പനികൾ നേരത്തേ പരാതിപ്പെട്ടിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് ഡോക്ടർമാരുടെ ആവശ്യം.
പേവിഷബാധയുള്ള നായ്ക്കളുടെ തലച്ചോറിന്റെ പ്രവർത്തനം തകരാറിലാണെന്നതിനാൽ പ്രകോപനമില്ലാതെ ആരെയും ആക്രമിക്കാം. അത്തരം സന്ദർഭങ്ങളിൽ അടുത്തേക്കു പോകുകയോ കല്ലെറിഞ്ഞും മറ്റും പ്രകോപിപ്പിക്കുകയോ ചെയ്യരുത്. ഭക്ഷണം നൽകിയോ മറ്റോ മെരുക്കാനുമാകില്ല.
തിരുവനന്തപുരം ∙ പേവിഷ വാക്സീനു മികച്ച ഗുണമേന്മയുണ്ടെന്നു സർക്കാരുകൾ വ്യക്തമാക്കുമ്പോഴും സംശയം തീരുന്നില്ല. വാക്സീന്റെ ഗുണമേന്മയെ അംഗീകരിക്കുന്ന ആരോഗ്യ വിദഗ്ധർ ഉയർത്തുന്ന പ്രധാന സംശയങ്ങൾ ഇങ്ങനെ: വാക്സീൻ സൂക്ഷിക്കുന്നതിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ? കുത്തിവയ്ക്കുന്നവർക്കു വേണ്ടത്ര വൈദഗ്ധ്യമുണ്ടോ?
തിരുവനന്തപുരം ∙ വാക്സീന് എടുത്തിട്ടും പേവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് ഏഴു വയസ്സുകാരിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസം മുൻപ് തെരുവ്നായ കടിച്ച കൊല്ലം സ്വദേശിനിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വാക്സീന് അവസാന ഡോസ് എടുക്കുന്നതിനു മുന്‍പ് പനി അനുഭവപ്പെടുകയായിരുന്നു.
മലപ്പുറം ∙ പ്രതിരോധ കുത്തിവയ്പെടുത്തിട്ടും പേവിഷബാധയേറ്റ ബാലിക മരിച്ചതിന്റെ ഞെട്ടലിലാണ് മലയാളികൾ. തെരുവുനായ്ക്കളുടെ സാന്നിധ്യം അനുദിനം പെരുകുന്ന കേരളത്തിലെ നിരത്തുകളിലൂടെ ജീവൻ പണയം വച്ചാണ് കാൽനടക്കാരുടെയും ഇരുചക്ര വാഹനയാത്രക്കാരുടെയും സഞ്ചാരം. തെരുവുനായ്ക്കൾ വീടിനുള്ളിലേക്ക് വരെ ഓടിക്കയറി ആക്രമണം
ഉംറ തീർഥാടകർക്ക് വാക്സീനേഷൻ നിർബന്ധമാക്കിയ നടപടി സൗദി അറേബ്യ പിൻവലിച്ചു. സ്വകാര്യ വിമാന കമ്പനികൾ ഉൾപ്പെടെ സൗദിയിലേക്ക് സർവീസ് നടത്തുന്ന എല്ലാ എയർലൈനുകളിലെ യാത്രക്കാർക്കും ഇതു ബാധകമായിരിക്കും.
ടെറ്റനസ്, ഡിഫ്ത്തീരിയ, വില്ലൻചുമ (ടിഡിഎപി) എന്നിവക്കെതിരെ കുട്ടികൾക്കായുള്ള വാർഷിക പ്രതിരോധ വാക്സീൻ പ്രചാരണത്തിന് തുടക്കമായി.
ഉംറ നിർവഹിക്കാൻ പോകുന്നവർ മാത്രമല്ല സൗദിയിൽ പ്രവാചകപള്ളി സന്ദർശിക്കാൻ പോകുന്നവരും വാക്സീൻ എടുത്തിരിക്കണം.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനപാദം. ജോസഫ് മെയ്സ്റ്റർ എന്ന ഫ്രഞ്ച് ബാലന് ഒരു ദുർവിധി സംഭവിച്ചു. അവനു പട്ടിയുടെ കടിയേറ്റു. ഒൻപതു വയസ്സു മാത്രമാണ് അവനു പ്രായം. അതിനിടെ കൂനിൻമേൽ കുരുവെന്ന പോലെ മറ്റൊരു വിവരം. ആ പട്ടിക്കു പേയുണ്ടായിരുന്നത്രേ. ജോസഫിന്റെ മാതാപിതാക്കൾ മാനസികമായി തകർന്നു. അന്നത്തെ കാലത്ത്
Results 1-10 of 471