Activate your premium subscription today
മെല്‍ബണ്‍ ∙ റെസ്പിറേറ്ററി സിൻസിഷൽ വൈറസിനെതിരായ (ആർഎസ്വി) ഓസ്ട്രേലിയയിൽ ഗർഭിണികൾക്കു സൗജന്യമാക്കി. 29 മുതൽ 36 ആഴ്ച വരെ ഗർഭമുള്ളവർക്ക് ഈ സൗകര്യം ഉപയോഗിക്കാം. നേരത്തെ ഈ വാക്സീൻ ലഭിക്കാനായി 300 ഓസ്ട്രേലിയൻ ഡോളറായിരുന്നു നൽകേണ്ടിയിരുന്നത്. നവജാതശിശുക്കളിൽ ആർഎസ്വി വൈറസ് വരുന്നതു തടയുകയെന്ന ലക്ഷ്യം
ഒമാനില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജിന് അനുമതി ലഭിച്ച സ്വദേശികളും പ്രവാസികളും പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക്, തീര്‍ഥാടകര്‍ അതത് ഗവര്‍ണറേറ്റുകളിലെ നിയുക്ത ആരോഗ്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്.
യുഎഇയിൽ തണുപ്പ് കൂടിയതോടെ പകർച്ചപ്പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വർധന.
തിരുവനന്തപുരം ∙റഷ്യ വികസിപ്പിച്ച വാക്സീൻ കാൻസർ ചികിത്സാ മേഖലയിൽ 3 മുതൽ 5 വർഷത്തിനുള്ളിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്നു പ്രമുഖ കാൻസർ വിദഗ്ധനായ ഡോ.എം.വി.പിള്ള പറഞ്ഞു. കാൻസർ വാക്സീൻ വികസിപ്പിച്ചെടുക്കാൻ ലോകത്തെ പല സ്ഥാപനങ്ങളിലും നടക്കുന്ന പരീക്ഷണങ്ങൾക്ക് ഇതു ഗതിവേഗം പകരുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ സംസ്ഥാനത്താകെ കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംപ്സ്) വ്യാപിക്കുന്ന സാഹചര്യത്തിൽ സൗജന്യ വാക്സീൻ അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും. ഈ വർഷം എഴുപതിനായിരത്തോളം പേർക്കാണു രോഗം ബാധിച്ചത്. രോഗവ്യാപനം നിയന്ത്രിക്കാൻ എല്ലാ കുട്ടികൾക്കും സൗജന്യമായി എംഎംആർ വാക്സീൻ നൽകണമെന്നാണ് ആവശ്യം.
തിരുവനന്തപുരം∙ സംസ്ഥാനത്ത് മുതിർന്നവർക്കുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്സീൻ ശേഖരം തീരുന്നു. 4 മാസമായി വാക്സീൻ ലഭിക്കുന്നില്ല. രാജ്യത്ത് ഹെപ്പറ്റൈറ്റിസ് ബി വാക്സീൻ നിർമിക്കുന്ന പ്രധാന സ്ഥാപനങ്ങളിൽനിന്ന് പുതിയ സ്റ്റോക്ക് എത്താത്തതാണ് വാക്സീൻ ക്ഷാമം രൂക്ഷമാക്കുന്നത്.
അബുദാബി ∙ രാജ്യവ്യാപകമായി ഫ്ലൂ വാക്സീൻ ക്യാംപെയ്ൻ ആരംഭിച്ച് പകർച്ചപ്പനിയെ (ഇൻഫ്ലുവൻസ) പ്രതിരോധിക്കാൻ യുഎഇ.
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പടർന്നുപിടിക്കുന്ന എംപോക്സ് പകർച്ചവ്യാധിയാണ് ഇന്ന് ലോകത്തിന്റെ ആശങ്ക. ആഫ്രിക്കയിലെ അസുഖത്തിന് കേരളത്തിലിരുന്ന് പേടിക്കണോ എന്നാവും പലരുടെയും സംശയം. വൻകരയുടെ അതിർത്തികൾ ഒരു പകർച്ചവ്യാധികളെയും തളച്ചിടില്ല എന്നതുകൊണ്ട് തന്നെ നിലവിൽ ലോകരാഷ്ട്രങ്ങൾ അതീവജാഗ്രതയിലാണ്. രോഗവ്യാപനസാധ്യത കണക്കിലെടുത്ത് ലോകാരോഗ്യസംഘടന ജാഗ്രതാനിർദേശം പുറപ്പെടുവിക്കയും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. വസൂരി രോഗമുണ്ടാക്കുന്ന വേരിയോള, കൗപോക്സ്, വാക്സീനിയ തുടങ്ങിയ വൈറസുകൾ ഉൾപ്പെടുന്ന പോക്സ് വൈറിഡേ കുടുംബത്തിലെ ഓർത്തോ പോക്സ് വിഭാഗത്തിൽപ്പെടുന്ന എം പോക്സ് വൈറസാണ് വില്ലൻ. അടിയന്തര ശ്രദ്ധ വേണ്ടുന്ന രോഗമായതിനാൽ എംപോക്സിനെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എച്ച്1 എൻ1, പോളിയോ, സിക, എബോള, കോവിഡ് എന്നിവയാണ് ഇതുവരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ള രോഗങ്ങൾ. എംപോക്സിനെ എങ്ങനെ തിരിച്ചറിയാം? എത്രത്തോളം അപകടകാരിയാണ്? എങ്ങനെ പ്രതിരോധിക്കാം?
സ്ത്രീകളില്‍ മാത്രമല്ല പുരുഷന്മാരിലും അര്‍ബുദത്തെ നിയന്ത്രിക്കാന്‍ ഹ്യൂമന്‍ പാപ്പിലോമവൈറസ് (എച്ച്പിവി) വാക്സീന് സഹായകമാണെന്ന് പഠനം. എച്ച്പിവി വൈറസ് മൂലം മലദ്വാരം, പുരുഷലിംഗം, വായ്, തൊണ്ട എന്നിവിടങ്ങളില്‍ വരുന്ന അര്‍ബുദത്തെ തടയാന്‍ വാക്സീന് സഹായകമാണെന്നും അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍
ന്യൂഡൽഹി ∙ മുലപ്പാൽ സ്വീകരിച്ചതിനു പിന്നാലെ നവജാത ശിശുക്കളിൽ അസ്വാഭാവിക പാർശ്വ,വിപരീത ഫലങ്ങൾ കണ്ടാൽ അക്കാര്യം റിപ്പോർട്ട് ചെയ്യണമെന്നതടക്കം നിർദേശങ്ങളുമായി ‘വാക്സീൻ ജാഗ്രതയ്ക്ക്’ മാർഗരേഖ വരുന്നു. അമ്മ സ്വീകരിച്ച വാക്സീനിന്റേതെന്നു കരുതാവുന്ന വിപരീത ഫലമാണോ കാരണമെന്നു പരിശോധിക്കാൻ ഉദ്ദേശിച്ചുള്ളതാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്സിഒ) മാർഗരേഖ.
Results 1-10 of 573