വെള്ളപ്പാണ്ട്
Vitiligo

ചർമത്തിനു നിറം കൊടുക്കുന്ന മെലാനിൻ എന്ന രാസവസ്തുവിന്റെ അപാകതമൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണു വെള്ളപ്പാണ്ട്. തൊലിപ്പുറത്തു വെള്ളനിറത്തിലുള്ള പാടുകളായാണ് ഈ രോഗം കാണപ്പെടുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ വെള്ളപ്പാണ്ട് ബാധിക്കുന്നു. വെള്ളപ്പാണ്ട് പകരുന്ന രോഗമല്ല. ജനിതകവും അല്ലാത്തതുമായി ഒട്ടനവധി ഘടകങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണിത്. പാൽനിറത്തിൽ ചർമത്തിൽ പാടും അതിനെചുറ്റി, സ്വാഭാവിക നിറത്തിലുള്ള ചർമവുമാണ് ഏറ്റവും സാധാരണമായി കാണപ്പെടുന്ന ഈ രോഗത്തിന്റെ ലക്ഷണം. സാധാരണഗതിയിൽ ഇരുണ്ട നിറമുള്ള ശരീരഭാഗങ്ങളിലാണ് ഈ രോഗം അധികവും ബാധിക്കാറ്.