Activate your premium subscription today
മറ്റുള്ളവരിൽ കൗതുകം നിറയ്ക്കുംവിധം വീടുകൾ നിർമിക്കുന്നത് ഇപ്പോൾ ട്രെൻഡാണ്.എന്നാൽ മധ്യപ്രദേശിലുള്ള ആനന്ദ് പ്രകാശ്, വിശ്വപ്രസിദ്ധ പ്രണയസ്മാരകമായ താജ്മഹലിനെ അനുകരിച്ചാണ് വീട് നിർമിച്ചത്.യഥാർഥതാജ്മഹലിന്റെ മൂന്നിലൊന്ന് വലുപ്പമാണ് വീടിന്. അളവുകൾ അതേപടി പിന്തുടരാൻ ശ്രദ്ധിച്ചിരിക്കുന്നു.മധ്യപ്രദേശിലെ
വിമാനത്താവളം ഇല്ലാത്ത ഇടുക്കിയിൽ ഒരു വിമാനം ലാൻഡ് ചെയ്താലോ! കട്ടപ്പന ലബ്ബക്കടവിലെ ഹൈറേഞ്ച് വില്ലയിലാണ് ഈ കൗതുകക്കാഴ്ച. സമൂഹമാധ്യമങ്ങളിൽ വിമാനകെട്ടിടത്തിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. പടികൾ കയറി ഉള്ളിലെത്തുമ്പോഴാണ് ഇതൊരു കൊച്ചുവീടാണ് എന്ന് മനസ്സിലാവുക. ഉള്ളിൽ ഒരു കിടപ്പുമുറി, ഡൈനിങ് സ്പേസ് കൂടാതെ
ചരിത്രം കൊണ്ടും വാസ്തുവിദ്യാ വൈഭവംകൊണ്ടും ലോകാത്ഭുതങ്ങളിൽ തന്നെ ഏറ്റവും ആകർഷകമെന്നാണ് താജ്മഹൽ അറിയപ്പെടുന്നത്. അത്ഭുതമെന്ന് അക്ഷരാർത്ഥത്തിൽ വിശേഷിപ്പിക്കാവുന്ന ഈ നിർമ്മിതിയുടെ വിശദാംശങ്ങളെക്കുറിച്ചുള്ള ഓരോ അറിവും അത്രത്തോളം അതിശയിപ്പിക്കുന്നതുമാണ്. താജ്മഹൽ നിർമ്മിക്കപ്പെട്ടതിന്റെ പശ്ചാത്തലമടക്കം
കമ്പനിക്ക് പുതിയതായി ഒരു ആസ്ഥാന മന്ദിരം നിർമിക്കണം. പക്ഷേ അതിന് എന്ത് രൂപം നൽകും? നിത്യോപയോഗ സാധനങ്ങൾ വിപണനം ചെയ്യുന്ന ലോംഗാബർഗർ എന്ന അമേരിക്കൻ കമ്പനിയുടെ ഉടമകൾക്ക് അക്കാര്യത്തെക്കുറിച്ച് അധികം ചിന്തിക്കാനുണ്ടായിരുന്നില്ല. ഏറ്റവുമധികം വിറ്റഴിയുന്ന തങ്ങളുടെ ഉത്പന്നങ്ങളിൽ ഒന്നിന്റെ അതേ രൂപത്തിൽ തന്നെ
സ്ഥലപരിമിതിമൂലം വീടിന്റെ മുകൾനിലയിൽ കാർ പാർക്കിങ് ഏരിയ ഉണ്ടാക്കുന്നവരുണ്ട്. എന്നാൽ വാട്ടർ ടാങ്കിന്റെ സ്ഥാനത്ത് ഒരു വാഹനം പാർക്ക് ചെയ്താൽ എങ്ങനെയുണ്ടാവും?ബിഹാറിലെ ഭഗൽപൂരിലെത്തിയാൽ അത്തരമൊരു കൗതുകക്കാഴ്ച കാണാം. മഹീന്ദ്രയുടെ ഒരു സ്കോർപിയോയാണ് ടെറസിന് മുകളിൽ ഉയർത്തിക്കെട്ടിയ പ്ലാറ്റ്ഫോമിൽ നിൽക്കുന്നത്.
കുറെയധികം കെട്ടിടങ്ങൾക്ക് നടുവിൽ അതിനേക്കാൾ എല്ലാം ഉയരത്തിൽ നിൽക്കുന്ന ഒരു കോഴി. വലിപ്പം കൊണ്ട് ഈ കോഴി ഗിന്നസ് ബുക്കിലും കയറിക്കഴിഞ്ഞു. ഇതെന്തു മറിമായം എന്ന് ചിന്തിക്കാൻ വരട്ടെ, ഈ കോഴി ജീവനുള്ളതല്ല മറിച്ച് പൂവൻകോഴിയുടെ ആകൃതിയിൽ നിർമ്മിക്കപ്പെട്ട ഒരു വമ്പൻ കെട്ടിടമാണ്. ഫിലിപ്പീൻസിലെ നെഗ്രോസ്
മറ്റുള്ളവരുടേതിൽ നിന്നും വ്യത്യസ്തമാകണമെന്ന ആഗ്രഹത്തിൽ വേറിട്ട ആകൃതികളിൽ നിർമ്മിച്ച വീടുകൾ ലോകത്തിന്റെ പല ഭാഗത്തും കാണാം. എന്നാൽ സൗത്ത് കരോലിയിനയിലെ ചാൾസ്റ്റനിൽ കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു വീട് കണ്ടാൽ അത് ഈ ഭൂമിയിലുള്ളതാണോ എന്നുപോലും സംശയിച്ചു പോകും. ഒരു ഗോളത്തിന്റെ പകുതി ഭൂമിക്ക് മുകളിൽ
ചരിത്രം ഉറങ്ങുന്ന രാജ്യമാണ് ഈജിപ്ത്. സുവ്യക്തമായ രാജവംശങ്ങൾ കാലങ്ങളോളം ഭരിച്ച ഇടം. പൗരാണിക ഈജിപ്തിന്റെ കൊടിയടയാളമാണ് രാജ്യത്തു കാണപ്പെടുന്ന അനേകം പിരമിഡുകൾ. ഗിസയിലെ പിരമിഡുകൾ മുതൽ അനേകം പിരമിഡുകൾ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
നിർമാണ മേഖലയിലെ മുന്നേറ്റംകൊണ്ട് ലോകഭൂപടത്തിൽ നാൾക്കുനാൾ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് ദുബായ്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ നിർമാണമാണ് പുതിയതായി വാർത്തകളിൽ നിറയുന്നത്. ജബൽ അലിയിൽ സ്ഥിതി ചെയ്യുന്ന അൽ മക്തൂം രാജ്യാന്തര വിമാനത്താവളമാണ് മുഖം മിനുക്കി ലോകത്തെ ഒന്നാം
ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട കണ്ട് വിലയിരുത്തരുതെന്ന് പറയാറില്ലേ. ആ ചൊല്ല് അന്വർത്ഥമാക്കുന്ന ഒരു വീടുണ്ട് അങ്ങ് അസർബൈജാനിൽ. പുറം കാഴ്ചയിൽ കളിമണ്ണു കുഴച്ച് ഉണ്ടാക്കിയ ഒരു സാധാരണ കുടിലാണെന്നേ ഈ വീട് കണ്ടാൽ തോന്നു. എന്നാൽ മൺകുടിലിനകത്തേയ്ക്ക് കയറിയാൽ അവിശ്വനീയമായ കാഴ്ചകളാണ് കാത്തിരിക്കുന്നത്.
Results 1-10 of 242