Activate your premium subscription today
പൂക്കളുണ്ടാകുന്ന ചെടികളെയാണ് പൊതുവേ നമ്മൾ ഉദ്യാനസസ്യങ്ങളായി പരിഗണിക്കുന്നത്. പരമ്പരാഗതമായി വളർത്തിവരുന്ന, പുഷ്പിക്കുന്ന സസ്യങ്ങൾ പോലെ മനോഹരമായ അപുഷ്പികളും ധാരാളമായി നമുക്കുചുറ്റും ഉണ്ട്. അത്തരം ഒരു വിഭാഗം സസ്യങ്ങളാണ് പന്നലുകൾ. ഞങ്ങൾ മധ്യതിരുവിതാംകൂർകാർ ഇടയ്ക്കൊക്കെ പ്രയോഗിക്കുന്ന ഒരു വാക്കാണ് പന്നൽ
റോസ് ചെടിയിൽ ഇലയും തളിർഭാഗങ്ങളും തിന്നുതീർക്കുന്ന സെമി ലൂപ്പർ കീടങ്ങൾ, രോമപ്പുഴുക്കൾ എന്നിവ കാണുന്നുണ്ട്. ചിലയിടങ്ങളിൽ ശൽക്കകീടങ്ങളും. ഇവയെ നിയന്ത്രിച്ചില്ലെങ്കിൽ ചെടി മുരടിക്കും. വേപ്പധിഷ്ഠിത സംയുക്തങ്ങൾ ചെടി മുഴുവൻ നന്നായി കുളിർപ്പിച്ച് വൈകുന്നേരം സ്പ്രേ ചെയ്യുകയും പിറ്റേന്ന് വൈകുന്നേരം ബ്യുവേറിയ
നാട്ടിലും വിദേശത്തും ഏറെക്കാലം അധ്യാപികയായിരുന്ന ജയന്തിടീച്ചർക്ക് അധ്യാപനം പോലെതന്നെ പ്രിയങ്കരമാണ് കവിതയെഴുത്തും പൂച്ചെടികളും. ഇടുക്കി ജില്ലയിലെ തൊടുപുഴ ഏഴല്ലൂർ സ്വദേശിയായ ജയന്തിടീച്ചർ വിദേശം വിട്ടു നാട്ടിലെത്തിയപ്പോൾ ആദ്യം തന്നെ ഒരു കവിതാസമാഹാരം പുറത്തിറക്കി, ഒപ്പം, തൊടുപുഴ വെങ്ങല്ലൂരിൽ നെല്ലി
ഇന്ത്യയുടെ നഴ്സറി ഹബ് ആണ് ആന്ധപ്രദേശിലെ കടിയം. വിളകളുടെയും അലങ്കാരച്ചെടികളുടെയും തൈകൾ വൻതോതിൽ ഉൽപാദിക്കുകയും വിദേശങ്ങളിൽവരെ വിപണനം നടത്തുകയുമാണ് കടിയത്തെയും സമീപ ഗ്രാമങ്ങളിലെയും നഴ്സറികള്‍. നഴ്സറിമേഖലയിലെ ഏറ്റവും പുതിയ വിശേഷങ്ങള്‍ അറിയാം.
ഫൈബർ ഗ്ലാസ് പോളിമർ (FR) പ്ലാന്റർ ബോക്സുകളാണ് ഉദ്യാനങ്ങളില്‍ ഇപ്പോഴത്തെ ട്രെൻഡ് എന്ന് എറണാകുളം പനമ്പിള്ളിനഗറിലെ ഉദ്യാനസംരംഭമായ സാംസ് പോട്സ് ആൻഡ് പ്ലാന്റ്സ് ഉടമ എൻ.ജെ.ജെൻസൺ പറയുന്നു. കൈകാര്യം ചെയ്യുമ്പോൾ പൊട്ടിപ്പോയേക്കാം എന്നതും വിപണിയിൽ ലഭിക്കുന്ന പതിവു ഡിസൈനുകളിലും നിറങ്ങളിലും ഒതുങ്ങണമെന്നതും സിറാമിക് ചട്ടികളുടെയും ബോക്സുകളുടെയും പരിമിതിയാണ്.
തൃശൂരിൽനിന്നു കോഴിക്കോട്ടേക്കു യാത്ര ചെയ്യുന്നവരെല്ലാം ദേശീയപാതയിൽ കേച്ചേരി കഴിഞ്ഞ് ചൂണ്ടലെത്തും മുൻപ് വിസ്മയത്തോടെ വീണ്ടും വീണ്ടും തിരിഞ്ഞുനോക്കി ആസ്വദിക്കുന്ന ഒരു കാഴ്ചയുണ്ട്; പല നിറത്തിലുള്ള പൂക്കൾകൊണ്ടു നിറഞ്ഞ മൂന്നരയേക്കർ ബൊഗെയ്ന്‍വില്ല പൂപ്പാടം. ചിലർ വണ്ടി നിർത്തി കണ്ടുമതിയാകാതെ നോക്കി
വരണ്ടുണങ്ങിയ 150 ഏക്കറിലെ മണ്ണു വാരി കൂന കൂട്ടി 35 ചെറുകുന്നുകളുണ്ടാക്കുക! മുന്നൂറും മൂവായിരവും വർഷം പഴക്കമുള്ള നൂറുകണക്കിനു മുത്തച്ഛൻ മരങ്ങൾ പിഴുതെടുത്ത് കടൽ കടത്തി ഈ കുന്നുകളിൽ നട്ടുവളര്‍ത്തുക! അവയ്ക്കു ചുറ്റും വ്യത്യസ്ത ഉദ്യാന മാതൃകകൾ തീർക്കുക! അവിടെ നാനാദേശങ്ങളിൽനിന്നു നൂറുകണക്കിനു കലാകാരന്മാരെ
ഒയ്യാരത്ത് രാധിക ഇതുവരെ നോവലോ കവിതയോ എഴുതിയിട്ടില്ല. എന്നാൽ കവിത തുളുമ്പുന്ന ഒട്ടേറെ ഉദ്യാനങ്ങളുടെ ‘രചയിതാ’വാണ്. എച്ച്ആറും കമ്പനി സെക്രട്ടറിഷിപ്പുമൊക്കെ പഠിച്ച് ലക്ഷങ്ങൾ ശമ്പളവുമായി കോർപറേറ്റ് ജോലിയിൽ പ്രവേശിച്ച രാധിക പെട്ടെന്നൊരു
ഒരു വീട്ടുവളപ്പില്‍ ഇത്രയേറെ ചെടികൾ ഇത്ര ഭംഗിയോടും കരുത്തോടും പരിപാലിക്കാന്‍ കഴിയുമോയെന്ന് അന്തിച്ചുപോകും വയനാട് സുൽത്താൻ ബത്തേരിയിലെ നൂറനാൽ വീട്ടിൽ ചെന്നാല്‍. ഈ അദ്ഭുതക്കാഴ്ചയുടെ മുഴുവന്‍ ക്രെഡിറ്റും നല്കേണ്ടതു വീട്ടമ്മയായ ഷീജയ്ക്കാണ്. തനിക്ക് ഏറെ പ്രിയമുള്ള ബിഗോണിയ കൂടാതെ ഫോളിയേജ് ആന്തൂറിയം, കോളിയസ്, ക്രോട്ടൺ, ഫിലോഡെൻഡ്രോൺ തുടങ്ങിയ അലങ്കാര ഇലച്ചെടികളാണ് പൂന്തോട്ടത്തിന്റെ ഹൈലൈറ്റ്.
ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ പേരിലൊരു അലങ്കാര ജലസസ്യം. വലിയ പാത്രത്തിന്റെ ആകൃതിയില്‍ ഇലകളും അവയ്ക്കിണങ്ങുന്ന പൂക്കളുമുള്ള വിക്ടോറിയ ലില്ലി പണ്ടുതന്നെ പാഠപുസ്തകങ്ങളിലും പൊതുവിജ്ഞാന ഗ്രന്ഥങ്ങളിലും സ്ഥാനം പിടിച്ചിരുന്നു. ആമ്പലും ന്യുഫർ ആമ്പലും മറ്റും ഉൾപ്പെടുന്ന കുടുംബത്തിലെ അംഗമായ ഈ ജലസസ്യം
Results 1-10 of 249