Activate your premium subscription today
കാര്യം ലോകത്തെ ഏറ്റവും വലിയ ശക്തിയുള്ള രാജ്യമൊക്കെത്തന്നെ. എന്നാൽ അമേരിക്കയിലെ ചില വിശേഷങ്ങൾ കേട്ടാൽ മൂക്കത്തു വിരൽവച്ചുപോകും.. അത്ര ഗംഭീരവും വിചിത്രവുമാണ്. യുഎസിലെ ചില വീട്ടുവിശേഷങ്ങൾ ഒന്നു കേട്ടാലോ? ∙ അച്ചാർഭരണി വീട് യുഎസിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര ആകർഷണമാണ് പിക്കിൾ ബാരൽ ഹൗസ് അഥവാ
കുന്നംകുളം (തൃശൂർ) ∙ സിമന്റും മണലും മാത്രമല്ല അതിരില്ലാത്ത സ്നേഹവും കരുതലും ചേർത്തു സഹപാഠിക്കു ‘സ്നേഹവീട്’ നിർമിച്ചു നൽകി ചൊവ്വന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥികൾ. വർഷങ്ങളായി ഒറ്റമുറി വീട്ടിൽ താമസിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥി റിസ്വാനയുടെ നൊമ്പരം ഉൾക്കൊണ്ട സ്കൂളിലെ മലയാള മനോരമ നല്ലപാഠം കൂട്ടുകാരാണു വീടുവച്ചു നൽകിയത്. ഇന്നു രാവിലെ 11ന് ഗൃഹപ്രവേശനച്ചടങ്ങു നടക്കും.
വട്ടപ്പാറ (തിരുവനന്തപുരം) ∙ ചികിത്സയിലുള്ള ഗൃഹനാഥനെയും ഭാര്യയെയും ബാങ്കിൽ വിളിച്ചുവരുത്തിയ ശേഷം, വീട് ജപ്തി ചെയ്തതോടെ 85 വയസ്സുകാരി ഉൾപ്പെടെയുള്ള കുടുംബം രാത്രിയിൽ പെരുവഴിയിലായി. നെടുമങ്ങാട് അർബൻ സഹകരണ ബാങ്കിൽ നിന്നുള്ള വായ്പ കുടിശികയുടെ പേരിൽ വെള്ളിയാഴ്ച വൈകിട്ട് 4.30ന് ആണ് വീട് ജപ്തി ചെയ്തത്.
കല്ലും മണലും പോലുള്ള പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ച് കേരളം എത്രകാലം വീടുകൾ നിർമിക്കും? ഇപ്പോൾത്തന്നെ പല വീടുകളുടെയും നിർമാണം വൈകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മണല് ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ കൃത്യസമയത്ത് ലഭിക്കുന്നില്ല എന്നതാണ്. ഇനി അഥവാ മണലും കല്ലുമൊക്കെ ലഭിച്ചാലും കെട്ടിടത്തിന് ആവശ്യമുള്ളത്ര ഉറപ്പുണ്ടാകുമോ എന്ന ആശങ്ക ബാക്കി. പ്രത്യേകിച്ച് പ്രകൃതിദുരന്ത സാധ്യതാ മേഖലകളിൽ വീടുവയ്ക്കുന്നവർക്ക്. മേൽപ്പറഞ്ഞ രണ്ട് പ്രതിസന്ധികൾക്കും പരിഹാരമായി ഒരു നിർമാണരീതി വ്യാപകമായിട്ടുണ്ട്. ഒരുപക്ഷേ ഭാവികേരളത്തിന്റെ വീടുകൾ എൽജിഎസ്എഫ്എസ് എന്ന ഈ സാങ്കേതികവിദ്യയിലാകാം ഉയർന്നുവരാനിരിക്കുന്നത്.
കൊല്ലം ∙ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരുടെ കൂട്ടായ്മയില് പണി കഴിയിപ്പിച്ച വീടിന്റെ താക്കോൽ ദാനവും പാലുകാച്ചും നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈശ്വര നിലയം എന്നാണ് വീടിന്റെ പേര്. കൊല്ലം കടയ്ക്കലിലെ സ്വർണ വ്യാപാരി പള്ളിയമ്പലം ജയചന്ദ്രൻ പിള്ള സൗജന്യമായി നല്കിയ സ്ഥലത്താണ് അമ്മയും രണ്ടു പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തിന് വീടൊരുങ്ങിയത്. സുരക്ഷാ ജീവനക്കാരുടെ ശമ്പളത്തിൽനിന്നു ജീവകാരുണ്യ പ്രവർത്തനത്തിനു മാറ്റിവച്ച തുകയാണ് വീടിനു വേണ്ടി ചെലവഴിച്ചത്.
ന്യൂസീലൻഡിലെ പ്രോപ്പർട്ടി വിപണിയെക്കുറിച്ചും പ്രോപ്പർട്ടി സ്വന്തമാക്കാനുള്ള വിവിധ തരം മോർട്ട്ഗേജ് ലോണുകളെക്കുറിച്ചുമാണ് ഇന്നത്തെ മാർക്കറ്റ് പൾസിൽ പ്രതിപാദിക്കുന്നത്. പ്രോപ്പർട്ടി മാർക്കറ്റിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്? എന്താണ് നിലവിലെ സാഹചര്യങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് റിയൽ എസ്റ്റേറ്റ്
കലിഫോർണിയ ∙ കലിഫോർണിയയിലെ ബെൽ എയറിലുള്ള 575 കോടി രൂപ മൂല്യമുള്ള തന്റെ വസതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച് ജെന്നിഫർ ലോപസ് അഥവാ ജെഎൽഒ
കോടതിയുടെ റോൾ സർക്കാർ ഏറ്റെടുക്കേണ്ടതില്ലെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി പറഞ്ഞപ്പോൾ അതു രാജ്യമാകെ പ്രതിധ്വനിക്കുന്നു. കുറ്റാരോപിതരെ കുറ്റക്കാരെന്നു ‘വിധിയെഴുതി’ ബുൾഡോസർ ഉപയോഗിച്ചു വീട് ഇടിച്ചുനിരത്താൻ അനുവദിക്കില്ലെന്നു വ്യക്തമാക്കിയാണ് കോടതിയുടെ നിർണായക ഇടപെടൽ. കേസിൽപെട്ടതുകൊണ്ടോ കുറ്റം സ്ഥിരീകരിച്ചതുകൊണ്ടോ ആരുടെയും വീട് തകർക്കാനാകില്ലെന്നു പറഞ്ഞതിനൊപ്പം കയ്യേറ്റം ഒഴിപ്പിക്കലിനു രാജ്യമാകെ ബാധകമാകുന്ന മാർഗരേഖകൂടി സുപ്രീം കോടതി പുറപ്പെടുവിച്ചു.
തിരുവനന്തപുരം ∙ താൽക്കാലിക നമ്പറുള്ള (യുഎ നമ്പർ) വീടുകളുടെ ഉടമസ്ഥാവകാശം ഇനി മുതൽ നിബന്ധനകൾക്കു വിധേയമായി കൈമാറാം. ആദ്യത്തെ ഉടമയ്ക്കു യുഎ നമ്പർ നൽകിയപ്പോഴുള്ള നിബന്ധനകൾ പുതിയ ഉടമയ്ക്കും ബാധകമാകും. പട്ടികവർഗ സങ്കേതങ്ങളിൽ വളരെക്കാലമായി താമസിക്കുന്ന സ്ഥലത്തെ വീടിന് പട്ടയവും നികുതി രസീതും ഇല്ലെന്ന കാരണത്താൽ നമ്പർ നിഷേധിക്കില്ല.
അബുദാബി ∙ അബുദാബിയിലെ കെട്ടിടവാടകയിൽ വൻ കുതിപ്പ്. 10 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വാടക വർധനയാണ് യുഎഇയുടെ തലസ്ഥാന നഗരിയിലേതെന്ന് വിവിധ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
Results 1-10 of 272