Activate your premium subscription today
സമൂഹമാധ്യമങ്ങളിൽ എക്കാലത്തും ട്രെൻഡിലുള്ള വിഡിയോകൾ ശ്രദ്ധിച്ചാൽ അറിയാം അതില്‍ ബജറ്റ് വീടുകളുണ്ടാകും. അതു കണ്ടിട്ട് ആകെയുള്ള രണ്ടോ മൂന്നോ സെന്റ് സ്ഥലത്ത് ബജറ്റിൽ വീടു പണിയാമെന്ന് ആഗ്രഹിച്ചു പോകും. ഈ ആഗ്രഹം തെറ്റല്ലെങ്കിലും റീലുമാത്രം കണ്ട് വീടു പണിക്കായി ഇറങ്ങുന്നതിനു മുൻപ് കുറച്ചു കാര്യങ്ങൾ
കൽപറ്റ∙ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിന്റെ നിർമാണ ജോലികൾ ആരംഭിച്ചു. തേയിലച്ചെടികൾ പിഴുതുമാറ്റി നിലം ഒരുക്കുന്ന പ്രവർത്തികളാണ് ആരംഭിച്ചത്. സ്ഥലം ഏറ്റെടുക്കാമെന്ന് കോടതി ഉത്തരവ് വന്നതോടെ ഇന്നലെ രാത്രി തന്നെ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബോർഡ് സ്ഥാപിച്ചു. കല്പറ്റ വില്ലേജ് ബ്ലോക്ക് 19 റീ സര്‍വേ നമ്പര്‍ 88ല്‍ 64.4705 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചത്. ഇന്നലെ വൈകിട്ട് ഏഴ് മണിക്കു ശേഷമാണ് ഹൈക്കോടതി ഉത്തരവ് ലഭിച്ചത്.
പത്തനംതിട്ട ∙ വയനാട്ടിൽ മുണ്ടക്കൈ–ചൂരൽമല പുനരധിവാസ പദ്ധതിയിൽ നിർമിക്കുക ഭൂകമ്പങ്ങളെ പ്രതിരോധിക്കുന്ന കെട്ടിടങ്ങൾ. ഇഷ്ടികയുടെ ബലത്തിൽ മാത്രം കെട്ടിയുയർത്തുന്നതിനു പകരം കമ്പിയും കോൺക്രീറ്റ് തൂണുകളും കൂടി ഉപയോഗിക്കുന്ന രീതിയിലാകും നിർമാണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് പറഞ്ഞു.
കൽപറ്റ∙ ഒറ്റ രാത്രികൊണ്ട് ഇല്ലാതായിപ്പോയ നാട് പുതിയ സ്ഥലത്ത് പുതിയ രീതിയിൽ ഉയർത്തെഴുന്നേൽക്കുന്നു. കേരളം മുൻപൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ദുരന്തമാണ് ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായത്. 298 പേരാണ് നിമിഷ നേരം കൊണ്ട് ഇല്ലാതായത്. നൂറുകണക്കിന് വീടുകളും റോഡുകളും പാലങ്ങളും സ്കൂളുകളും തകർത്തെറിഞ്ഞുകൊണ്ട് ഉരുൾജലം സംഹാര താണ്ഡവമാടി.
രാജ്യത്തിന്റെയാകെ നൊമ്പരമായി മാറിയ വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായ ടൗൺഷിപ്പിന് ഇന്നു കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുകയാണ്. പ്രതീക്ഷിച്ചതിലും കുറച്ചു വൈകിയെങ്കിലും, മഹാദുരന്തമുണ്ടായി 8 മാസത്തിനുള്ളിൽ ടൗൺഷിപ് പദ്ധതിയുടെ പ്രധാന കടമ്പ പൂർത്തിയാക്കാനായതിൽ സംസ്ഥാന സർക്കാരിനു തീർച്ചയായും അഭിമാനിക്കാം.
എല്ലാ കെട്ടിടനിർമാണ പെർമിറ്റ് അപേക്ഷകളും എൻജിനീയർ തയ്യാറാക്കണമെന്നുണ്ടോ ? ........ അങ്ങനെയില്ല എന്നാണ് ഉത്തരം ...... പക്ഷേ ഇങ്ങനെയൊരു ആനുകൂല്യത്തെ പറ്റി ജനങ്ങൾ ബോധവാൻമാരല്ല എന്നതും ഈ മേഖലയിലെ രജിസ്ട്രേഡ് എൻജിനീയർമാരും സൂപ്പർവൈസർമാരും ഇതിനെപ്പറ്റി വീട് നിർമിക്കുന്നവരോട് പറയുന്നില്ല എന്നതും പല തദ്ദേശ
ഈ വർഷം ഡിസംബറിൽ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുതിയ വീട്ടിൽ താമസം തുടങ്ങാൻ സാധിക്കുമെന്ന് ടൗൺ ഷിപ്പ് നിർമാണം നടത്തുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റി. ഏപ്രിൽ മൂന്നിന് ഹൈക്കോടതിയുടെ അന്തിമ വിധി വന്നാൽ അടുത്ത ദിവസം തന്നെ ടൗൺ ഷിപ്പ് നിർമാണം ആരംഭിക്കുമെന്നും ഊരാളുങ്കൽ അറിയിച്ചു. നാളെ വൈകിട്ട് നാല് മണിക്കാണ് കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന് തറക്കല്ലിടുന്നത്.
പ്രവാസവും കുടിയേറ്റവും മലയാളികൾക്ക് പുതുമയുള്ള കാര്യമല്ല, എങ്കിലും പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ചെറുപ്പക്കാർ കൂട്ടത്തോടെ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. പതിമൂന്ന് ലക്ഷത്തിലധികം വീടുകളാണ് കേരളത്തിൽ ഒഴിഞ്ഞു കിടക്കുന്നത്. നിരവധി വീടുകളിൽ പ്രായമായ മാതാപിതാക്കൾ മാത്രമാണുള്ളത്. ഇനിയുള്ള കാലം കേരളം നേരിടാൻ പോകുന്ന വലിയൊരു പ്രശ്നമാണ് വയോജനക്ഷേമം. എന്നാൽ ഭൂരിഭാഗം മലയാളികളും ഇപ്പോഴും കെയർ ഹോമുകൾ, സീനിയർ ലിവിങ് ഹോമുകൾ തുടങ്ങിയ സംവിധാനവുമായി മാനസികമായി പൊരുത്തപ്പെട്ടിട്ടില്ല. ഇതിനെയെല്ലാം പ്രായമായവരെ കൊണ്ടുതള്ളാനുള്ള 'വൃദ്ധസദനം' എന്ന രീതിയിലാണ് പലരും കാണുന്നത്. കേരളം നേരിടുന്ന ഈ പ്രശ്നത്തിന് വളരെ പോസിറ്റീവായ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം മുതിർന്ന പൗരന്മാർ. സമാനമനസ്കരായിട്ടുള്ള 15 ദമ്പതികൾ ഒന്നിച്ച്
മദ്രാസ് ഐഐടിയിൽ രൂപം കൊണ്ട സ്റ്റാർട്ടപ് കമ്പനിയായ ത്വസ്ഥ 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രാജ്യത്ത് ആദ്യ വില്ല വിജയകരമായി നിർമിച്ചു. പുണെയിൽ ഗോദ്റെജ് പ്രോപ്പർട്ടീസിനു വേണ്ടിയാണ് വെറും 4 മാസം കൊണ്ട് 2200 ചതുരശ്ര അടിയുള്ള വീട് പൂർത്തിയാക്കിയത്.
പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ അടുത്ത മാസം തന്നെ വിലങ്ങാട് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ ആദ്യ തറക്കല്ലിടൽ നടത്തുമെന്ന് ഷാഫി പറമ്പിൽ എംപി. വിലങ്ങാടിന് നീതി വേണം എന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുെട നേതൃത്വത്തിൽ വിലങ്ങാട്ടെ ഉരുൾപൊട്ടൽ ദുരന്തബാധിതർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Results 1-10 of 102