Activate your premium subscription today
തമിഴ്നാട്ടിലെ വെള്ളം പോലെ കേരളത്തിനു വിലപിടിച്ചതാണ് ഭൂമി. ഒരു തുണ്ടുഭൂമിയുടെ പേരില്‍ വർഷങ്ങളെടുത്തിട്ടും തീർക്കാനാവാത്ത തർക്കങ്ങൾ ഉണ്ടാവുന്നത് കണ്ടിട്ടില്ലേ. അത്രയും മൂല്യമാണ് മണ്ണിനു മലയാളികൾ നൽകുന്നത്. ഭൂമി റജിസ്ട്രേഷൻ നിയമങ്ങളിലെ മാറ്റങ്ങളെ കുറിച്ചുള്ള വാർത്തകൾ അടുത്തിടെ ഏറെ കണ്ടെങ്കിലും ഈ വിഷയത്തിൽ ആഴത്തിലുള്ള ചർച്ചകൾ കുറവാണ്. പണ്ടൊക്കെ രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന വലിയൊരു പ്രക്രിയയായിരുന്നു ഭൂമി റജിസ്ട്രേഷൻ. ഇതിനായി പല പല ഓഫിസുകളിലെത്തി ഒട്ടേറെ രേഖകളുടെ പകർപ്പെടുത്തും വായിച്ചും ഒത്തുനോക്കിയും ദിവസങ്ങൾ വേണ്ടിയിരുന്നു ഒരു ആധാരം റജിസ്റ്റർ ചെയ്യാൻ. എന്നാൽ ഇപ്പോഴാവട്ടെ വെറും മൂന്നു ദിവസം മതി നടപടികൾ പൂർത്തീകരിക്കാൻ. നടപടികൾ ഓൺലൈനായി മാറിയതോടെ ഓഫിസിൽ നേരിട്ടു പോകാതെ പോലും റജിസ്റ്റർ ചെയ്യാനാവും. ഭൂമി റജിസ്ട്രേഷനിൽ അത്രയേറെ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭൂമി റജിസ്ട്രേഷന്റെ പേരിൽ തട്ടിപ്പിലും ചതിയിലുമെല്ലാം ആളുകൾ വീഴാറുണ്ട്. റജിസ്ട്രേഷൻ ഓൺലൈനിലൂടെ നടന്നാൽ കൂടുതൽ തട്ടിപ്പിനു വഴിയൊരുക്കുമോ എന്നും ആശങ്കപ്പെടുന്നവരുമുണ്ട്.
ന്യൂസീലന്‍ഡിലെ സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ റോളസ്റ്റണില് താമസിക്കുന്ന കോട്ടയം ഒളശ്ശ സ്വദേശികളായ ലല്ലുവിന്റെയും നിഖിലയുടെയും വീട്ടുവിശേഷങ്ങള്‍ അറിയാം. ഒപ്പം ന്യൂസീലന്‍ഡിലെ വീട് നിർമാണം, അവയുടെ പ്രത്യേകതകൾ, ഇന്റീരിയറിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം വിശദമായി മനസ്സിലാക്കാം.
ന്യൂസീലൻഡിലെ പ്രോപ്പർട്ടി വിപണിയെക്കുറിച്ചും പ്രോപ്പർട്ടി സ്വന്തമാക്കാനുള്ള വിവിധ തരം മോർട്ട്ഗേജ് ലോണുകളെക്കുറിച്ചുമാണ് ഇന്നത്തെ മാർക്കറ്റ് പൾസിൽ പ്രതിപാദിക്കുന്നത്. പ്രോപ്പർട്ടി മാർക്കറ്റിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്? എന്താണ് നിലവിലെ സാഹചര്യങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് റിയൽ എസ്റ്റേറ്റ്
വയനാട്ടിലെ ഉരുൾപൊട്ടലിൽ ഭവനരഹിതരായവർക്ക് സഹായവുമായി പ്രവാസി സമൂഹം. മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവരെ താൽക്കാലികമായി പുനരധിവസിപ്പിക്കാനായാണ് 'സപ്പോർട്ട് വയനാട്' എന്ന പുതിയ പദ്ധതിയുമായ് പ്രവാസി കൂട്ടായ്മ എത്തുന്നത്.
വിദേശത്തു ജോലി ചെയ്യുന്ന (NRE) എന്റെ സഹോദരൻ ഒരു കെട്ടിടം പണിത് വാടകയ്ക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നു. 13500 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിന് ഒരു വർഷം 36 ലക്ഷം രൂപ വാടക പ്രതീക്ഷിക്കുന്നു. ഇവിടെ എങ്ങനെയാണ് റജിസ്ട്രേഷൻ എടുക്കേണ്ടത്. ഞാൻ പവർ ഓഫ് അറ്റോണി(പിഒഎ) ഏജന്റ് ആണ്. ആരുടെ പേരിൽ റജിസ്ട്രേഷൻ എടുക്കണം. വാടകക്കാരന് റജിസ്ട്രേഷൻ ഉണ്ടെങ്കിൽ എനിക്ക് റജിസ്ട്രേഷൻ ആവശ്യമാണോ?
അബുദാബി ∙ അൽറാഹ ബീച്ചിൽ 350 കോടി ദിർഹത്തിന്റെ യാസ് കനാൽ താമസകേന്ദ്ര പദ്ധതിക്ക് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുമതി നൽകി. അബുദാബി ഹൗസിങ് അതോറിറ്റിക്കാണ് സ്വദേശികൾക്കായി 1146 വില്ലകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്ന പദ്ധതിയുടെ മേൽനോട്ടച്ചുമതല. 2027 അവസാന
വിദേശ ഇന്ത്യക്കാർ ഇന്ത്യയിൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ച് അതു വാടകയ്ക്കു നൽകാറുണ്ട്. വലിയ വീടുകളായിരിക്കും. ഇടയ്ക്കിടക്ക് വന്നു വാടകക്കാരെ ശല്യപ്പെടുത്തില്ല. അതുകൊണ്ട്, പ്രവാസികളുടെ വീടുകൾ എടുക്കാൻ എല്ലാവർക്കും താൽപര്യവുമാണ്. എന്നാൽ, പ്രവാസിയായ നിങ്ങൾ വീട് അല്ലെങ്കിൽ കെട്ടിടം വാടകയ്ക്ക്
ഷാർജ∙ ഒരു വർഷത്തെ വീട്ടു വാടക ഒരുമിച്ചു നൽകിയവർ കാലാവധി പൂർത്തിയാകും മുൻപ് താമസം മാറിയാൽ ബാക്കിയുള്ള വാടകയുടെ 30% നഷ്ടപരിഹാരമായി നൽകണം.....
പത്തനംതിട്ട ഓമല്ലൂരിലാണ് അനൂപ് ഫിലിപ്സിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ആർക്കിടെക്റ്റോ എൻജിനീയറോ ഇല്ലാതെ ഉടമയുടെ കയ്യൊപ്പിൽ വിരിഞ്ഞ വീടാണിത്. വീടിന്റെ അടിസ്ഥാന പ്ലാൻ മുതൽ പാലുകാച്ചൽ വരെ ഓരോ ഘട്ടത്തിലും പ്രവാസിയായ ഉടമയുടെ സജീവമായ ഇടപെടലുകൾ ഉണ്ടായിരുന്നു. അനൂപ് തയാറാക്കിയ പ്ലാനിൽ സുഹൃത്തും
കണ്ണൂർ കല്യാശേരിയിലാണ് പ്രവാസിയായ ജയരാജിന്റെയും കുടുംബത്തിന്റെയും പുതിയവീട്. ഗൃഹനാഥൻ കുടുംബമായി ഇന്തോനീഷ്യയിലാണ് താമസം. നാട്ടിലെ പഴയ തറവാട്ടിൽ കാലപ്പഴക്കത്തിന്റെ അസൗകര്യങ്ങൾ വർധിച്ചപ്പോഴാണ് പുതിയ വീട് പണിയാൻ ജയരാജ് തീരുമാനിച്ചത്. അങ്ങനെ തറവാടിനോട് ചേർന്നുള്ള കുടുംബവക ഭൂമി വേർതിരിച്ച്
Results 1-10 of 33