Activate your premium subscription today
ഇനി സോളറിലേക്ക് മാറിയാലോ? കെഎസ്ഇബിയുടെ വൈദ്യുതി നിരക്കു വർധന വന്നപ്പോൾ എത്രയോ മലയാളികൾ ഈ ചോദ്യം മനസ്സിൽ ചോദിച്ചിട്ടുണ്ടാവും. നിരക്കുവർധന എന്ന ഒറ്റക്കാരണത്താൽ വീട്ടിൽ സോളർ നിലയം സ്ഥാപിക്കുന്നത് ലാഭകരമാണോ? ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജം എത്തിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ നടപ്പാക്കിയ പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജനയ്ക്കു കയ്യടിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതിയിൽ രാജ്യത്ത് നാലാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ് നമ്മൾ. അതിനിടെയാണ് കെഎസ്ഇബിയുടെ നിരക്കു വർധന. ഇനിയുള്ള കാലവും നിരക്ക് വർധന തുടരും എന്ന സൂചനയും സര്ക്കാർ നൽകിക്കഴിഞ്ഞു. വൈദ്യുതി ഉപയോഗിക്കുന്ന സമയം അടിസ്ഥാനമാക്കി വരെ കറന്റ് ബില്ലു വരുമെന്നറിയുമ്പോള്, ജനം സോളറിലേക്ക് മാറുന്നതിനെക്കുറിച്ച് കാര്യമായിത്തന്നെ ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്. വൈദ്യുത ബില്ലിലെ വർധനയിൽ നിന്നും രക്ഷപ്പെടാൻ നിലവിലുള്ള മികച്ച മാർഗം സോളർ നിലയം സ്ഥാപിക്കലാണ്. എന്നാൽ ലക്ഷങ്ങൾ ചെലവുള്ള സോളറിലേക്ക് എടുത്തുചാടും മുൻപ് എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്? സോളർ നിലയം സ്ഥാപിക്കുന്നതിൽ വർഷങ്ങൾ പാരമ്പര്യമുള്ള കമ്പനികൾ, സോളർ സ്ഥാപിച്ച വീട്ടുടമകൾ, ഇതിനായി പഠനങ്ങൾ നടത്തുന്നവർ അവരുടെ അനുഭവങ്ങൾ, മുന്നറിയിപ്പുകൾ എല്ലാം ചേർത്തുവയ്ക്കുകയാണ് ഇവിടെ.
തിരുവനന്തപുരം ∙ പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക സൗരോർജ ഉൽപാദകരിൽ (പ്രൊസ്യൂമർ) ത്രീഫേസ് കണക്ഷനുള്ളവർ ടൈം ഓഫ് ഡേ (ടിഒഡി) ബില്ലിങ് പരിധിയിലായി. ഓരോ മാസവും ഗ്രിഡിൽനിന്ന് ഉപയോഗിക്കുന്ന വൈദ്യുതിയും (ഇംപോർട്ട്) സോളർ പ്ലാന്റിൽനിന്ന് ഉൽപാദിപ്പിച്ച് വീട്ടിലെ ആവശ്യത്തിന്
തിരുവനന്തപുരം ∙ പുരപ്പുറ സോളർ പ്ലാന്റ് സ്ഥാപിച്ചവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ മുൻഗണനാ ക്രമത്തിൽ നെറ്റ് മീറ്റർ വിതരണം ചെയ്യുമെന്നു കെഎസ്ഇബി അറിയിച്ചു. മീറ്റർ വിതരണം ചെയ്യുന്നതിനു ടെൻഡർ ലഭിച്ച കമ്പനിയെ ഗോവ സർക്കാർ കരിമ്പട്ടികയിൽ ചേർത്തതിനാലാണ് മീറ്റർ ക്ഷാമം നേരിട്ടത്. തുടർന്ന് ടെൻഡറിൽ രണ്ടാമതെത്തിയ ഷ്നൈഡർ
തിരുവനന്തപുരം ∙ ലക്ഷങ്ങൾ മുടക്കി വീടിനു മുകളിൽ സൗരോർജ പ്ലാന്റ് സ്ഥാപിച്ച ആയിരക്കണക്കിനു കുടുംബങ്ങൾ, കെഎസ്ഇബി നെറ്റ് മീറ്റർ നൽകാത്തതു കാരണം പ്ലാന്റ് പ്രവർത്തിപ്പിക്കാനാകാതെ പ്രതിസന്ധിയിൽ. 3 മാസമായി തുടരുന്ന മീറ്റർ ക്ഷാമം എന്നു തീരുമെന്ന ചോദ്യത്തിന് കെഎസ്ഇബിക്ക് ഉത്തരമില്ല. സ്വന്തമായി മീറ്റർ വാങ്ങി വച്ചുകൂടേ എന്നാണു കെഎസ്ഇബിയുടെ മറുചോദ്യം. കെഎസ്ഇബിക്കു നൽകുന്ന സൗരോർജം കൂടി അളക്കുന്നതാണു നെറ്റ് മീറ്റർ.
ഓഹരി വിപണിയിൽ ഇടപെടുന്നതിന് അനിൽ അംബാനിയെയും മറ്റ് 24 പേരെയും 5 വർഷത്തേക്ക് വിലക്കി ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സെബി (SEBI) ഉത്തരവിറക്കിയിരുന്നു. അനിൽ സമർപ്പിച്ച ഹർജി പരിഗണിച്ച സെക്യൂരിറ്റീസ് അപ്ലറ്റ് ട്രൈബ്യൂണൽ (SAT) സെബിയുടെ നടപടി സ്റ്റേ ചെയ്തിരുന്നു.
റിയാദ് പാർക്കിങ് പദ്ധതിയുടെ ട്രയൽ റൺ ഘട്ടം ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ 60-ലധികം സൗരോർജ്ജ പാർക്കിങ് പേയ്മെന്റ് മെഷീനുകളും പാനലുകളും സ്ഥാപിച്ചു.
തിരുവനന്തപുരം ∙ പകൽ സൗരോർജത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച് ആവശ്യമനുസരിച്ച് രാത്രിയിൽ ഉപയോഗിക്കാൻ കഴിയുന്ന ബാറ്ററി എനർജി സംഭരണ സംവിധാനത്തിന് (ബെസ്) കെഎസ്ഇബി അംഗീകാരം നൽകി. ആദ്യഘട്ടത്തിൽ 8 കേന്ദ്രങ്ങളിലായി 205 മെഗാവാട്ട് വൈദ്യുതി സംഭരിച്ച് ഉപയോഗിക്കാനുള്ള സംവിധാനമാണ് ഒരുക്കുക. 1140 കോടി രൂപയാണു പ്രതീക്ഷിതചെലവ്.
ദുബായ് ∙ പാർപ്പിട സമുച്ചയങ്ങൾക്കുമേൽ സൗരോർജ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദനത്തിനു തുടക്കമിട്ട് ദുബായ്.
തിരുവനന്തപുരം ∙ കൂടുതൽ വീടുകളിൽ സോളർ പ്ലാന്റ് സ്ഥാപിക്കാനാകുംവിധം വൈദ്യുതി റഗുലേറ്ററി കമ്മിഷൻ വ്യവസ്ഥകൾ ലഘൂകരിച്ചു. ഒരു ട്രാൻസ്ഫോമറിന്റെ പരിധിയിലെ സോളർ പ്ലാന്റുകളുടെ ആകെ ശേഷി ഇനി ട്രാൻസ്ഫോമർ ശേഷിയുടെ 90% വരെയാകാം. ഇത് 75% കവിയരുതെന്ന കെഎസ്ഇബിയുടെ വാദം റഗുലേറ്ററി കമ്മിഷൻ തള്ളി.
തിരുവനന്തപുരം ∙ സോളർ ഉറവിടങ്ങളിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്നവരിൽ നിന്ന് ഈടാക്കിയ സെൽഫ് ജനറേഷൻ ഡ്യൂട്ടി അടുത്ത ബില്ലുകളിൽ കുറവു ചെയ്യുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. സെൽഫ് ജനറേഷൻ ഡ്യൂട്ടി ഒഴിവാക്കാൻ സർക്കാർ തീരുമാനിക്കുകയും നിയമസഭ പാസാക്കിയ ബില്ല് പ്രകാരം ഉള്ള ഗസറ്റ് വിജ്ഞാപനം ജൂലൈ 28ന് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
Results 1-10 of 131