Activate your premium subscription today
രാജ്യത്ത് ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്ന പൊതുരഹസ്യങ്ങൾ പലതുണ്ട്. അക്കൂട്ടത്തിലൊന്നാണ് ഹൈക്കോടതിയിലെ ജഡ്ജിമാരുടെ നിയമനവും സുപ്രീം കോടതിയിലേക്കുള്ള സ്ഥാനക്കയറ്റവുമെന്നു പറഞ്ഞത് ജസ്റ്റിസ് റുമ പാലാണ്. മികച്ചൊരു ജഡ്ജിയെന്നു സുപ്രീം കോടതിയിൽ പേരെടുത്ത റുമ പാൽ, ജഡ്ജിനിയമനത്തിന്റെ രഹസ്യസ്വഭാവത്തെ പാപം എന്നു വിളിച്ചു; സൗഹൃദങ്ങൾ, കടപ്പാടുകൾ, ബന്ധുബലം, ജഡ്ജിമാർ തമ്മിലുള്ള നീക്കുപോക്കുകൾ... ഇങ്ങനെ പല കാരണങ്ങളാലുള്ള തെറ്റായ കൊളീജിയം തീരുമാനങ്ങളാണ് ആ പാപത്തിന്റെ ഫലം എന്നു വിശദീകരിച്ചു. അലഹാബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന ശേഖർ കുമാർ യാദവിനെ ജഡ്ജിയാക്കിയതിനെ അത്തരമൊരു തീരുമാനത്തിന്റെ ഉദാഹരണമായി പറയാം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയമാണ് യാദവിനെ ഹൈക്കോടതിയിൽ അഡിഷനൽ ജഡ്ജിയാക്കാൻ 2019 ഫെബ്രുവരിയിൽ ശുപാർശ ചെയ്തത്. അന്നു കൊളീജിയത്തിനു മുന്നിൽ യാദവിനെക്കുറിച്ച് ഒരു അഭിപ്രായക്കുറിപ്പുണ്ടായിരുന്നു, അലഹാബാദിലെ മുൻ ചീഫ് ജസ്റ്റിസ് എന്ന നിലയ്ക്കു സുപ്രീം കോടതിയിലെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എഴുതിയത്. കേന്ദ്രമന്ത്രിയുമായുൾപ്പെടെ
ന്യൂഡൽഹി ∙ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിനു പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തത്.
കോട്ടയം ∙ സ്വത്തുതർക്കത്തെത്തുടർന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യന് (54) എതിരായതു ‘ദൈവത്തിന്റെ കയ്യൊപ്പുള്ള’ തെളിവുകൾ.
തൊടുപുഴ ∙ വിധിയറിഞ്ഞയുടൻ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്.രാജേഷ് നേരെ പോയത് അൽ അസ്ഹർ മെഡിക്കൽ കോളജിലെ ഷെഫീക്കിന്റെ മുറിയിലേക്കാണ്. കേസിന്റെ വിധിയെക്കുറിച്ചു രാഗിണിയോടും ഷെഫീക്കിനോടും രാജേഷ് പറഞ്ഞു. ഷെഫീക്ക് പ്രോസിക്യൂട്ടറെ കെട്ടിപ്പിടിച്ചു. രാഗിണിയുടെ കണ്ണുനിറഞ്ഞു. കേസ് ഏറ്റെടുത്തപ്പോൾ മുതൽ അഡ്വ. പി.എസ്.രാജേഷ് ഷെഫീക്കിനെ കാണാൻ പോകുമായിരുന്നു.
10 വയസ്സുകാരിയെ കൊലപ്പെടുത്തിയ കെവിൻ റേ അണ്ടർവുഡിന്റെ വധശിക്ഷ നടപ്പാക്കി. ഡിസംബർ 19ന് രാവിലെ 10:14ന് കുത്തിവയ്പ്പിലൂടെയാണ് ഇയാളെ വധിച്ചത്. ഒക്ലഹോമയിലെ ഈ വർഷത്തെ നാലാമത്തെ വധശിക്ഷയാണിത്.
കുന്നംകുളം ∙ പൊലീസ് മർദനത്തിനിരയായി ചിറളയം നമ്പലാട്ട് നാരായണൻ നായർ മരിച്ച സംഭവത്തിൽ പ്രതിചേർക്കപ്പെട്ട എറണാകുളം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് എം.ജെ.സോജനെ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിട്ടയച്ചു. ഗവ. ബധിര സ്കൂൾ ജീവനക്കാരനായിരുന്ന നാരായണൻ നായർ 2001 സെപ്റ്റംബർ 2നാണു മരിച്ചത്.
ന്യൂഡൽഹി ∙ യുപിയിലെ സംഭലിൽ പൊലീസ് വെടിവയ്പിൽ 6 പേർ മരിച്ചതിനെക്കുറിച്ചു സമഗ്ര അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ലീഗ് എംപിമാരുടെയും യുപി സംസ്ഥാന നേതാക്കളുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ആവശ്യമുയർത്തിയത്. വെടിവയ്പിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. വിഷയം ധരിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും കാണാൻ നടപടിയെടുക്കുമെന്നും യോഗം വ്യക്തമാക്കി.
വടകര∙ കാഫിർ സ്ക്രീൻ ഷോട്ട് കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് കൂടുതൽ സമയം അനുവദിച്ച് കോടതി. ഈ മാസം 25ന് വടകര ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിക്കും. കേസ് 29നായിരിക്കും കോടതി പരിഗണിക്കുക. വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഇന്നായിരുന്നു അന്വേഷണ പുരോഗതിയും ഫൊറൻസിക് പരിശോധനാ ഫലം സംബന്ധിച്ച നിലവിലെ സ്ഥിതിയും പൊലീസ് കോടതിയിൽ സമർപ്പിക്കേണ്ടിയിരുന്നത്.
സുപ്രീം കോടതി ജുഡീഷ്യൽ റജിസ്ട്രാർ നവംബർ 7നു വൈകിട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ വിളിച്ചു. സെറിമോണിയൽ സിറ്റിങ് എപ്പോഴത്തേക്ക് ലിസ്റ്റ് ചെയ്യണമെന്നു ചോദിച്ചു. നീതിന്യായ നടപടികളൊന്നുമില്ലാത്തതാണ് സെറിമോണിയൽ ബെഞ്ചിന്റെ സിറ്റിങ്. ജഡ്ജിമാർ വിരമിക്കുമ്പോൾ യാത്രയയപ്പു മട്ടിലുള്ളത്. ചീഫ് ജസ്റ്റിസാണ് വിരമിക്കുന്നതെങ്കിൽ പതിവു ബെഞ്ചിൽ നിയുക്ത ചീഫ് ജസ്റ്റിസ് കൂടി ഇരിക്കും. സാധാരണ ജഡ്ജിയാണ് വിരമിക്കുന്നതെങ്കിൽ അന്നേദിവസം അദ്ദേഹം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ ഭാഗമാകും. അഭിഭാഷക ബാറിലെ അംഗങ്ങളും ജഡ്ജിമാരും വിരമിക്കുന്ന ജഡ്ജിനെക്കുറിച്ച് സംസാരിക്കും, ആശംസകൾ നേരും. ആളുകളുടെ സൗകര്യം പ്രമാണിച്ചും കോടതി ആരംഭിക്കുന്ന രാവിലെകളിലാണ് സെറിമോണിയൽ ബെഞ്ചുകൾ സിറ്റിങ് നടത്താറുള്ളത്. ആ പതിവിനു വിപരീതമായി ഉച്ചയ്ക്ക് രണ്ടിന് സിറ്റിങ് നടത്താമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുപടി. ഇന്ത്യയുടെ പരമോന്നത നീതിന്യായപീഠത്തിലിരിക്കുന്ന അവസാന ദിവസത്തെ യാത്രയയപ്പുകളും മറ്റു തിരക്കുകളും അറിയാവുന്നതുകൊണ്ട് ഒരു കാര്യം കൂടി റജിസ്ട്രാർ ചോദിച്ചു. അവസാന പ്രവൃത്തിദിവസത്തിൽ എത്ര കേസുകൾ അങ്ങയുടെ ഒന്നാം നമ്പർ കോടതിയിൽ ലിസ്റ്റ് ചെയ്യണം? എത്രത്തോളം സാധ്യമാണോ അത്രത്തോളം. രാവിലെ കുറഞ്ഞത് 50 കേസുകളെങ്കിലും – അതായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ഇതേക്കുറിച്ചു സെറിമോണിയൽ ബെഞ്ച് സിറ്റിങ്ങിൽ ചീഫ് ജസ്റ്റിസ് പറഞ്ഞതിങ്ങനെ:
ഒരേ ദിവസം സുപ്രീം കോടതിയിൽനിന്നുണ്ടായ രണ്ടു സുപ്രധാന ഇടപെടലുകൾ മതനിരപേക്ഷതയ്ക്കും മൗലികാവകാശങ്ങൾക്കുമുള്ള അഭിവാദ്യങ്ങളായി മാറുന്നു; രാജ്യത്തെ പരമോന്നത നീതിപീഠം ജനങ്ങൾക്കൊപ്പമെന്നും ജനാധിപത്യവും ഭരണഘടനയും അവയുടെ അടിസ്ഥാനമൂല്യങ്ങളും സംരക്ഷിക്കാൻ മുന്നിൽനിൽക്കുന്നുവെന്നുമുള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു.
Results 1-10 of 97