Activate your premium subscription today
തിരുവനന്തപുരം∙ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ താന്‍ നിരപരാധി ആണെന്നും ചെയ്യാത്ത തെറ്റ് താനെന്തിനാണ് ഏല്‍ക്കുന്നതെന്നും ജാമ്യം ലഭിച്ച അഭിഭാഷകന് ബെയ്ലിന് ദാസ്. ശ്യാമിലിയെ മര്‍ദിച്ചിട്ടില്ലെന്നാണോ പറയുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതില്‍ എന്താണു സംശയം എന്നു ശബ്ദമുയര്‍ത്തി ബെയ്ലിന് മറുപടി നല്കി. തനിക്കെതിരെ പ്രവര്‍ത്തിച്ച പ്രമുഖര്‍ ഉള്‍പ്പെടെ ഒരാളെയും വെറുതേ വിടില്ലെന്നും ബെയ്ലിന് പറഞ്ഞു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നതെന്നും വിഷയത്തില്‍ കൂടുതല്‍ സംസാരിക്കുന്നത് തനിക്കു തന്നെ ദോഷമാകുമെന്നും ബെയ്ലിന് പറഞ്ഞു.
കേരള ബാർ കൗൺസിലിന്റെ കഴിഞ്ഞ 2 വർഷത്തെ എൻറോൾമെന്റ് കണക്കനുസരിച്ച് അഭിഭാഷകവൃത്തിയിലേക്ക് എത്തിയവരിലേറെയും പെൺകുട്ടികളാണ്. ഈ ജോലിയിൽ പച്ചപിടിക്കാൻ സമയമെടുക്കും എന്നതിനാൽ ഒപ്പമുള്ളവർ ജൂനിയേഴ്സിനു തണലാകണം; അതൊരു പെൺകുട്ടിയാണെങ്കിൽ സുരക്ഷിതത്വബോധം കൂടി പകർന്നുനൽകേണ്ടിവരും. തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയ്ക്ക് ഓഫിസിൽ ക്രൂരമർദനമേറ്റ സംഭവം നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. അച്ഛനും ഭർത്താവും ഈ മേഖലയിൽത്തന്നെയായതിനാൽ, ആദ്യകാലങ്ങളിൽ എനിക്കു മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ കഴിഞ്ഞിരുന്നില്ല. ഞാൻ അനുഭവിച്ച ‘പ്രിവ്ലിജ്’ മറ്റു പലർക്കും ഇല്ലെന്നു മനസ്സിലായതു പിന്നീടാണ്. സ്വന്തമായി ഓഫിസ് ആയപ്പോൾ, ജൂനിയറായും ഇന്റേണായും എത്തിയ പെൺകുട്ടികളുടെ മാതാപിതാക്കളുടെ ആശങ്ക കണ്ടപ്പോഴാണ് ഇതിന്റെ ഗൗരവം ബോധ്യപ്പെട്ടത്. പല പെൺകുട്ടികളും അവരുടെ കൂട്ടുകാരും മറ്റ് ഓഫിസുകളിൽ നേരിട്ട അനുഭവം പറഞ്ഞപ്പോഴാണു യഥാർഥ ചിത്രം മനസ്സിലായത്.
കൊച്ചി∙ എൻറോൾ ചെയ്തു നിശ്ചിത സമയ പരിധിക്കുള്ളിൽ ഓൾ ഇന്ത്യ ബാർ പരീക്ഷ പാസാകാത്ത സംസ്ഥാനത്തെ 1157 അഭിഭാഷകരുടെ പ്രാഥമിക പട്ടിക കേരള ബാർ കൗൺസിൽ പുറത്തിറക്കി. 2010 ജൂലൈ മുതൽ 2021 ഡിസംബർ വരെ എൻറോൾ ചെയ്തവരിൽ 1157 പേർ പരീക്ഷ വിജയിച്ചിട്ടില്ല എന്ന് അറിയിച്ച് വിവിധ ബാർ അസോസിയേഷനുകൾക്കു നോട്ടിസ് അയച്ചിട്ടുണ്ട്. പേരുവിവരം ഉൾപ്പെട്ട നോട്ടിസ് അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യണമെന്നും പട്ടികയിൽ പിഴവുണ്ടെങ്കിൽ ഒരു മാസത്തിനകം ബാർ കൗൺസിൽ സെക്രട്ടറിയെ രേഖാമൂലം അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതിയായ അഡ്വ.ബെയ്ലിൻ ദാസ് ഇടതുപക്ഷക്കാരനല്ലെന്നും കോൺഗ്രസിൽ ചേർന്ന അദ്ദേഹം അവരുടെ അഭിഭാഷക സംഘടനാനേതാവാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.5 വർഷം മുൻപ് അദ്ദേഹം തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച കാര്യം ഇപ്പോൾ പറയേണ്ടതില്ല. പ്രതിയായ അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതു തടഞ്ഞ വഞ്ചിയൂർ കോടതിയിലെ അഭിഭാഷകരുടെ നടപടി അംഗീകരിക്കാനാവില്ല.
തിരുവനന്തപുരം∙ അഭിഭാഷകരോട് പൊലീസ് പെരുമാറേണ്ടതെങ്ങനെ എന്നു മാർഗരേഖ തയാറാക്കി നൽകാൻ പൊലീസിന് ഹൈക്കോടതി മുൻപ് നിർദേശം നൽകിയ സാഹചര്യത്തിൽ, നിയമത്തിനു മുന്നിൽ ആർക്കും പ്രത്യേക അവകാശങ്ങളില്ലെന്നു പൊലീസ് സംഘടനകളുടെ നിലപാട്. ഇത് എഴുതി നൽകാൻ ഡിജിപിയുടെ നിർദേശം. നിയമത്തിനു മുന്നിൽ എല്ലാ പൗരൻമാരും സമന്മാരാണെന്നാണ് സംഘടനകളുടെ നിലപാട്. ഇക്കാര്യം 21ന് മുൻപ് രേഖാമൂലം അറിയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും പൊലീസ് അസോസിയേഷനും കത്തു നൽകി. മറുപടി നൽകുന്ന സംഘടനകൾ മുഖ്യമന്ത്രിയെയും ഇക്കാര്യം അറിയിക്കും.
തിരുവനന്തപുരം∙ യുവവനിതാ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതിയായ വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന് ബെയ്ലിന് ദാസിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം സ്റ്റേഷന് കടവില്‍നിന്നാണു പ്രതിയെ തുമ്പ പൊലീസ് പിടികൂടിയത്. ബെയ്ലിന് ദാസ് ഇന്ന് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ചൊവ്വാഴ്ച
തിരുവനന്തപുരം∙ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ വഞ്ചിയൂര്‍ കോടതിയിലെ ബെയ്ലിന് ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. മര്‍ദനമേറ്റ ജെ.വി.ശ്യാമിലിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതോടെ മുങ്ങിയ പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
തിരുവനന്തപുരം∙ യുവ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ അഭിഭാഷകന് ബെയ്ലിന് ദാസിനെ സര്‍ക്കാരും പൊലീസും സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്ത്രീത്വത്തെ അധിക്ഷേപിച്ചതിനു പുറമെ തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയെന്ന വിഷയവും ഇതിലുണ്ട്. എന്നാല്‍ പൊലീസും സര്‍ക്കാരും ഒരു നടപടിയും സ്വീകരിക്കുന്നില്ല.
കൊല്ലം∙ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഗവ. പ്ലീഡർ പി.ജി.മനു (54) കൊല്ലത്തെത്തിയത് ഡോ. വന്ദന ദാസ് കൊലക്കേസിൽ പ്രതിഭാഗത്തിനായി ഹാജരാകുന്നതിന്. ഞായറാഴ്ച ഉച്ചയോടെയാണ് മനുവിനെ ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12നു വാടക വീട്ടിലെത്തിയ ജൂനിയർ അഭിഭാഷകനാണു മൃതദേഹം കണ്ടത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം ഇന്നു മൂവാറ്റുപുഴയ്ക്കു സമീപം മാമലശേരിയിലെ വസതിയിൽ എത്തിക്കും.
കൊച്ചി ∙ ജസ്റ്റിസ് എ.ബദറുദീൻ മാപ്പു പറയുന്നതു വരെ അദ്ദേഹത്തിന്റെ കോടതി ബഹിഷ്കരിക്കുമെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ. ഇക്കാര്യം വ്യക്തമാക്കി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറിന് കത്തു നൽകി. ഇന്നലെ കോടതിയിൽ ഹാജരായ വനിതാ അഭിഭാഷകയെ അപമാനിക്കുന്ന വിധത്തിൽ ജസ്റ്റിസ് ബദറുദീൻ സംസാരിച്ചുവെന്നാണ് അഭിഭാഷകരുടെ ആക്ഷേപം. ഇന്നു ചേർന്ന അസോസിേയഷന്റെ ജനറൽ ബോഡി യോഗമാണ് ജസ്റ്റിസ് എ.ബദറുദീൻ തുറന്ന കോടതിയിൽ ക്ഷമാപണം നടത്തുന്നതു വരെ അദ്ദേഹത്തിന്റെ 1ഡി കോടതി ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. അഭിഭാഷകർ പ്രതിഷേധമുയർത്തിയ സാഹചര്യത്തിൽ ഇന്ന് ജസ്റ്റിസ് ബദറുദീന്റെ സിറ്റിങ് ഉണ്ടായിരുന്നില്ല.
Results 1-10 of 58