Activate your premium subscription today
കൊച്ചി ∙ ആരോഗ്യപ്രശ്നങ്ങളുയർത്തി പ്രതികൾ ജാമ്യം തേടുന്നതിനെതിരെ വീണ്ടും ഹൈക്കോടതി. പാതിവല തട്ടിപ്പുകേസിലെ പ്രതി കെ.എൻ.ആനന്ദകുമാറിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണു കോടതി ഇക്കാര്യം പരാമർശിച്ചത്. ആരോഗ്യത്തോടെ നടന്നുപോകുന്ന പ്രതികള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുന്നു. ഇത്തരത്തിൽ ‘കുഴഞ്ഞുവീഴുന്ന’ പ്രവണത പ്രതികൾ അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.
കൊച്ചി ∙ സംസ്ഥാനത്ത് ഉന്നതരുടെ ജാമ്യാപേക്ഷകൾ മെഡിക്കൽ ടൂറിസത്തിനുള്ള വഴിയായി മാറുന്നെന്ന പരാമർശവുമായി ഹൈക്കോടതി. ജയിലിൽ ചികിത്സാ സൗകര്യമില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ ആർക്കും ജാമ്യം അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
താമരശ്ശേരി∙ ചോദ്യക്കടലാസ് ചോർത്തിയ കേസിലെ മുഖ്യപ്രതി എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യപേക്ഷ തള്ളി. താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണു ജാമ്യപേക്ഷ തള്ളിയത്. ഇന്നലെ പരിഗണിച്ച കേസ് വിധി പറയാനായി ഇന്നത്തേക്കു മാറ്റുകയായിരുന്നു.
ന്യൂഡൽഹി ∙ പരോളിലിറങ്ങുന്ന തടവുകാരെയും ജാമ്യത്തിലിറങ്ങുന്ന പ്രതികളെയും നിരീക്ഷിക്കാൻ ജിപിഎസ് സംവിധാനമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്നതു പരിഗണിക്കാമെന്ന് ആഭ്യന്തരമന്ത്രാലയ പാർലമെന്ററി സ്ഥിരം സമിതി ശുപാർശ ചെയ്തു. ഒഡീഷയിൽ നിലവിൽ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. പദ്ധതി നടപ്പാക്കുമ്പോൾ മനുഷ്യാവകാശ ലംഘനമുണ്ടാകരുതെന്നും അന്തേവാസികളുടെ സമ്മതത്തോടെ മാത്രമേ നടപ്പാക്കാവൂ എന്നും റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം∙ ആറ്റുകാൽ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ടു പൊലീസുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നു ഫോർട്ട് പൊലീസ് എടുത്ത കേസിൽ കൗൺസിലർ ഉണ്ണികൃഷ്ണന് മുൻകൂർ ജാമ്യം.
തിരുവനന്തപുരം ∙ പാതിവില തട്ടിപ്പ് കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിയായ സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്മാന് കെ.എന്‍. ആനന്ദകുമാര്‍ വന്‍ നിയമക്കുരുക്കിലേക്ക്. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസിൽ കസ്റ്റഡിയിലെടുത്ത ആനന്ദകുമാര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു പിന്നാലെ മൂവാറ്റുപുഴ പൊലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി.
തിരുവനന്തപുരം∙ പാതിവില തട്ടിപ്പു കേസിലെ പ്രതി സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ആനന്ദ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനു പിന്നാലെയാണു നടപടി.
ലക്നൗ ∙ ബലാത്സംഗം ചെയ്ത യുവതിയെ വിവാഹം കഴിക്കുമെങ്കിൽ ജാമ്യം നൽകാമെന്നു അലഹബാദ് ഹൈക്കോടതി. ജാമ്യത്തിലിറങ്ങി 3 മാസത്തിനുള്ളില്‍ യുവതിയെ വിവാഹം കഴിക്കണമെന്നാണു നിർദേശം.
കൊച്ചി ∙ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ ഓൺലൈൻ ട്യൂഷൻ സ്ഥാപനമായ എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി. ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്ന മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് ഷുഹൈബ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി കീഴടങ്ങിയത്. കേസിൽ ഒന്നാം പ്രതിയാണ് ഷുഹൈബ്.
കോട്ടയം ∙ ഭാരതത്തെ നശിപ്പിക്കുന്ന രാജ്യദ്രോഹ ശക്തികൾക്കെതിരായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വിദ്വേഷ പരാമർശത്തിൽ ജാമ്യം ലഭിച്ച ബിജെപി നേതാവ് പി.സി. ജോർജ്. ‘‘ഭാരതത്തെ നശിപ്പിക്കാൻ രാജ്യദ്രോഹ നടപടികളുമായി ആര് ഇറങ്ങിയാലും ആ ഭീകരവാദികൾക്കെതിരെ ഞാൻ തുടങ്ങിവച്ചിട്ടുള്ള നടപടികളുമായി തന്റേടത്തോടെ മുന്നോട്ടുപോകും. ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല.’’ – പി.സി. ജോർജ് പറഞ്ഞു.
Results 1-10 of 303