Activate your premium subscription today
കൊച്ചി ∙ വയനാട് ചൂരൽമല– മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിനു പുറത്തു താമസിക്കാൻ ആഗ്രഹിക്കുന്ന ദുരന്തബാധിത കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകുമെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സർവേ നടത്തി നിർമാണപ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്ഥലം എത്രയെന്നു തിട്ടപ്പെടുത്താൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുംബൈ∙പ്രതികളെ വിചാരണ കൂടാതെ ദീർഘകാലം തടവിലിടുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നു പറഞ്ഞ ബോംബെ ഹൈക്കോടതി, വിചാരണ പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ കുറ്റാരോപിതർക്ക് ജാമ്യം നൽകണമെന്നും നിർദേശിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ മലയാളി സാമൂഹിക പ്രവർത്തകൻ റോണ വിൽസൺ, സുധീർ ധവാളെ എന്നിവർക്ക് കഴിഞ്ഞയാഴ്ച ജാമ്യം അനുവദിച്ച വിധിയിലാണു ഇക്കാര്യം വ്യക്തമാക്കിയത്.
മുംബൈ ∙ പ്രമുഖ അഭിഭാഷകൻ ഇഖ്ബാൽ ചഗ്ല (85) അന്തരിച്ചു. ബോംബെ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന എം.സി. ചഗ്ലയുടെ മകനാണ്. ബോംബെ ഹൈക്കോടതി സിറ്റിങ് ജഡ്ജി ജസ്റ്റിസ് ആർ.ഐ. ചഗ്ല മകനാണ്. രോഗബാധിതനായിരുന്നു. സംസ്കാരം ഇന്നു വർളി ശ്മശാനത്തിൽ നടത്തും.
മുംബൈ∙ അനാവശ്യ ഹർജിയുമായി സമീപിച്ചതിന് മുൻ ബിസിസിഐ ഉപാധ്യക്ഷൻ ലളിത് മോദിക്ക് ബോംബെ ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. 2018ൽ ഫെമ (വിദേശനാണയ വിനിമയ നിയന്ത്രണ നിയമം) പ്രകാരം തനിക്കെതിരെ ഇ.ഡി ചുമത്തിയ 10.65 കോടി രൂപയുടെ പിഴ ബിസിസിഐ നൽകണമെന്ന് ആവശ്യപ്പെട്ടാണു ലളിത് മോദി കോടതിയെ സമീപിച്ചത്. വാദം തള്ളിയ കോടതി ഒരു ലക്ഷം രൂപ പിഴ ടാറ്റാ മെമ്മോറിയൽ ആശുപത്രിക്ക് ജനുവരി 16ന് മുൻപു നൽകണമെന്നും നിർദേശിച്ചു.
വെറുമൊരു വിഗ്, അതിനു താഴെയൊരു കുറിപ്പ്. ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് ദിൻഷാ ഡി. ദാവർ ഉപയോഗിച്ചതെന്നു സൂചിപ്പിക്കുന്നത്. ആ പേരിനു പിന്നിലെ കഥയന്വേഷിച്ചു പോയാലോ?
മുംബൈ ∙ ഭർതൃഗൃഹത്തിൽ സംഭവിക്കുന്ന എല്ലാ പീഡനങ്ങളും ക്രൂരതയുടെ പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. വിവാഹം കഴിഞ്ഞ് ആറു മാസത്തിനുശേഷം വധു ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ വരനെയും കുടുംബത്തെയും വെറുതെവിട്ടാണ് ജസ്റ്റിസ് അഭയ് വാഗ്വാസെ ഇക്കാര്യം പരാമർശിച്ചത്. ‘‘ടിവി കാണാൻ അനുവദിക്കാതിരിക്കുക,
സുപ്രീം കോടതി ജുഡീഷ്യൽ റജിസ്ട്രാർ നവംബർ 7നു വൈകിട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ വിളിച്ചു. സെറിമോണിയൽ സിറ്റിങ് എപ്പോഴത്തേക്ക് ലിസ്റ്റ് ചെയ്യണമെന്നു ചോദിച്ചു. നീതിന്യായ നടപടികളൊന്നുമില്ലാത്തതാണ് സെറിമോണിയൽ ബെഞ്ചിന്റെ സിറ്റിങ്. ജഡ്ജിമാർ വിരമിക്കുമ്പോൾ യാത്രയയപ്പു മട്ടിലുള്ളത്. ചീഫ് ജസ്റ്റിസാണ് വിരമിക്കുന്നതെങ്കിൽ പതിവു ബെഞ്ചിൽ നിയുക്ത ചീഫ് ജസ്റ്റിസ് കൂടി ഇരിക്കും. സാധാരണ ജഡ്ജിയാണ് വിരമിക്കുന്നതെങ്കിൽ അന്നേദിവസം അദ്ദേഹം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ ഭാഗമാകും. അഭിഭാഷക ബാറിലെ അംഗങ്ങളും ജഡ്ജിമാരും വിരമിക്കുന്ന ജഡ്ജിനെക്കുറിച്ച് സംസാരിക്കും, ആശംസകൾ നേരും. ആളുകളുടെ സൗകര്യം പ്രമാണിച്ചും കോടതി ആരംഭിക്കുന്ന രാവിലെകളിലാണ് സെറിമോണിയൽ ബെഞ്ചുകൾ സിറ്റിങ് നടത്താറുള്ളത്. ആ പതിവിനു വിപരീതമായി ഉച്ചയ്ക്ക് രണ്ടിന് സിറ്റിങ് നടത്താമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുപടി. ഇന്ത്യയുടെ പരമോന്നത നീതിന്യായപീഠത്തിലിരിക്കുന്ന അവസാന ദിവസത്തെ യാത്രയയപ്പുകളും മറ്റു തിരക്കുകളും അറിയാവുന്നതുകൊണ്ട് ഒരു കാര്യം കൂടി റജിസ്ട്രാർ ചോദിച്ചു. അവസാന പ്രവൃത്തിദിവസത്തിൽ എത്ര കേസുകൾ അങ്ങയുടെ ഒന്നാം നമ്പർ കോടതിയിൽ ലിസ്റ്റ് ചെയ്യണം? എത്രത്തോളം സാധ്യമാണോ അത്രത്തോളം. രാവിലെ കുറഞ്ഞത് 50 കേസുകളെങ്കിലും – അതായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ഇതേക്കുറിച്ചു സെറിമോണിയൽ ബെഞ്ച് സിറ്റിങ്ങിൽ ചീഫ് ജസ്റ്റിസ് പറഞ്ഞതിങ്ങനെ:
ന്യൂഡൽഹി ∙ പാതിരാത്രിയുള്ള ചോദ്യം ചെയ്യൽ വേണ്ടെന്നു വ്യക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കു സർക്കുലർ അയച്ചു. ചോദ്യം ചെയ്യലും മൊഴി രേഖപ്പെടുത്തലും ഓഫിസ് സമയത്തു മാത്രമാക്കി നിജപ്പെടുത്തണമെന്നാണ് നിർദേശം. ബോംബെ ഹൈക്കോടതി കഴിഞ്ഞ മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ തിരുത്തൽ നടപടി.
മുംബൈ∙ സമൂഹമാധ്യമങ്ങളിലെ വ്യാജ വാർത്തകൾ കണ്ടെത്തി നടപടിയെടുക്കുന്നതിനായി ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിച്ച കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്ക് തിരിച്ചടി. ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ഇത് ആർട്ടിക്കിൾ 14, 19 എന്നിവയുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.
അഭിഭാഷകൻ, ചരിത്രകാരൻ, രാഷ്ട്രീയ നിരീക്ഷകൻ, കോളമിസ്റ്റ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു കഴിഞ്ഞ ദിവസം മുംബൈയിൽ അന്തരിച്ച എ.ജി. നൂറാനി (93). ഭരണഘടനാനിയമങ്ങളിൽ വിദഗ്ധനായിരുന്ന അബ്ദുൽ ഗഫൂർ മജീദ് നൂറാനി മതനിരപേക്ഷതയുടെയും തുല്യനീതിയുടെയും ശക്തനായ വക്താവായി നിലകൊണ്ടു.
Results 1-10 of 104