Activate your premium subscription today
കൊൽക്കത്ത∙ വഖഫ് നിയമ ഭേദഗതിക്കെതിരെ മുര്‍ഷിദാബാദിലുണ്ടായ പ്രതിഷേധത്തിൽ പതിനായിരത്തോളം പ്രതിഷേധക്കാരെ നേരിട്ടതായി ബംഗാൾ സർക്കാർ. വഖഫിനെ ചൊല്ലി സംഘർഷങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം നൽകാൻ കൊൽക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
കൊല്‍ക്കത്ത ∙ ആര്‍ജി കര് ബലാത്സംഗ കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയില്‍ സിബിഐ അപ്പീല്‍ നല്കി.
കൊൽക്കത്ത ∙ ആർ.ജി.കർ മെഡിക്കൽ കോളജിലെ സാമ്പത്തിക തട്ടിപ്പുകളെ സംബന്ധിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. നേരത്തേ 4 ഐപിഎസ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ കേസന്വേഷിക്കാൻ സംസ്ഥാനം ചുമതലപ്പെടുത്തിയിരുന്നു. ആശുപത്രിയിലെ മുൻ ഡപ്യൂട്ടി സൂപ്രണ്ട് അക്താർ അലി നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്.
കൊൽക്കത്ത∙ ആർ.ജി.കാർ മെഡിക്കൽ കോളജിൽ പിജി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയതിനെ തുടർന്നുണ്ടായ അക്രമ സംഭവങ്ങൾ തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കൽക്കട്ട ഹൈക്കോടതി. ചികിത്സാമേഖലയെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ ആരോഗ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കൂടെയെന്നും കോടതി ചോദിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത അക്രമങ്ങൾ സംബന്ധിച്ച് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാന്‍ സിബിഐയോട് കോടതി നിർദേശിച്ചു.
ന്യൂഡൽഹി ∙ തൃണമൂൽ കോൺഗ്രസിനെ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് പരസ്യങ്ങൾ വിലക്കിയ കൽക്കട്ട ഹൈക്കോടതി നടപടിക്കെതിരായ ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. പരസ്യങ്ങൾ പെരുമാറ്റച്ചട്ടലംഘനമെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിലക്കിയത്. ഇതിനെതിരെയാണ് ബിജെപി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ജെ.കെ.മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രഥമദൃഷ്ട്യാ പരസ്യങ്ങൾ അപമാനകരമാണെന്നു കോടതി അഭിപ്രായപ്പെട്ടു. നിങ്ങളുടെ എതിരാളി നിങ്ങളുടെ ശത്രുവല്ലെന്നു ജസ്റ്റിസ് കെ.വി.വിശ്വനാഥൻ പരാമർശിച്ചു.
ന്യൂഡൽഹി ∙ കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജിയും ബംഗാളിലെ ബിജെപി സ്ഥാനാർഥിയുമായ അഭിജിത് ഗംഗോപാധ്യായയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കാരണം കാണിക്കൽ നോട്ടിസ് അയച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയുള്ള അപകീർത്തികരമായ പരാമർശത്തിന്റെ പേരിലാണ് നോട്ടിസ്. തൃണമൂൽ കോൺഗ്രസാണ് പരാതി നൽകിയത്.
കൊൽക്കത്ത∙ കൽക്കട്ട ഹൈക്കോടതിയെ ബിജെപി വിലയ്ക്കുവാങ്ങിയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 2016ലെ അധ്യാപക നിയമന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണു മമതയുടെ ആരോപണം. ഒരു വോട്ടുപോലും ആരും ബിജെപിക്കും കോൺഗ്രസിനും സിപിഎമ്മിനും ചെയ്യാൻ പോകുന്നില്ലെന്നും അവർ പറഞ്ഞു. കോടതിവിധിയുടെ പശ്ചാത്തലത്തിൽ 26,000 അധ്യാപകർക്കാണു ജോലി നഷ്ടമായത്. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
കൊൽക്കത്ത ∙ സന്ദേശ്ഖലിയിലെ അതിക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം സിബിഐക്കു കൈമാറി കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. തൃണമൂൽ കോൺഗ്രസ് മുൻ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ നേതൃത്വത്തിൽ സാധാരണക്കാരുടെ ഭൂമി തട്ടിയെടുത്തത്, സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തുടങ്ങിയവ സിബിഐ അന്വേഷിക്കും. സന്ദേശ്ഖലി അതിക്രമങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഉത്തരവ്. സിബിഐ അന്വേഷണമാണ് ഉചിതമെന്നു ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
കൊൽക്കത്ത∙ സന്ദേശ്ഖാലി ഗ്രാമത്തിലെ ഭൂമി തട്ടിപ്പും ലൈംഗിക അതിക്രമക്കേസുകളും കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കും. കൊൽക്കത്ത ഹൈക്കോടതി ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. നീതിയുക്തമായ അന്വേഷണം ആവശ്യമാണെന്നു വ്യക്തമാക്കിയാണ് കോടതി അന്വേഷണം സിബിഐക്ക് കൈമാറിയത്.
കൊൽക്കത്ത ∙ സന്ദേശ്ഖലിയിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഷാജഹാൻ ഷെയ്ഖിനെ പൊലീസ് സിബിഐക്ക് കൈമാറി. കൽക്കട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും ഉത്തരവിട്ടതിനെത്തുടർന്നാണ് ഇത്. കേസ് സിബിഐക്കു കൈമാറിയ ഹൈക്കോടതി ചൊവ്വാഴ്ച തന്നെ ഷാജഹാൻ ഷെയ്ഖിനെ സിബിഐക്കു കൈമാറാൻ ആവശ്യപ്പെട്ടിരുന്നു.
Results 1-10 of 29