Activate your premium subscription today
‘‘നിമിഷയുടെ ശിക്ഷ നടപ്പാക്കാൻ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ എന്നാണ് ഞാനറിഞ്ഞത്. ആ ജീവൻ രക്ഷിക്കാനായി എല്ലാവരും സഹായിക്കണം. എന്റെ അവസാനത്തെ അപേക്ഷയാണിത്.’’ യെമൻ പൗരനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചതിന്റെ പേരിൽ യെമൻ ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ച, പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയുടെ വാക്കുകളാണിത്. 2018ലാണ് കൊലപാതകക്കുറ്റത്തിന്റെ പേരിൽ യെമൻ നിമിഷപ്രിയയെ ജയിലിലടച്ചത്. 2023ൽ സുപ്രീം കോടതി വധശിക്ഷ ശരിവച്ചു. ഏറ്റവും ഒടുവിൽ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവിൽ യെമൻ പ്രസിഡന്റ് റഷാദ് അൽ അലിമി ഒപ്പുവച്ചതോടെ മോചനസാധ്യതകൾക്കായി ഇനി നിമിഷപ്രിയയുടെ മുന്നിലുള്ളത് ഒരു മാസത്തോളം സമയം മാത്രം. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബം ആശ്വാസധനം സ്വീകരിച്ച് മാപ്പുനൽകുക മാത്രമാണ് ഇനി മുന്നിലുള്ള ഏകവഴി. നിമിഷപ്രിയയെ മോചിപ്പിക്കാൻ കേസിന്റെ തുടക്കം മുതൽ കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ചിരുന്നെങ്കിലും യെമനിൽ തുടരുന്ന ആഭ്യന്തര സംഘർഷങ്ങളും ഹൂതികളുടെ ഭരണവുമാണ് സാധ്യതകൾ സങ്കീർണമാക്കിയത്. നിമിഷപ്രിയയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സമ്മതിക്കുമ്പോഴും, കടുത്ത ചൂഷണങ്ങൾക്കൊടുവിൽ ജീവൻ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊല ചെയ്യേണ്ടിവന്നതെന്നാണ് കുടുംബത്തിന്റെ വാദം. എന്തായിരുന്നു നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിക്കുന്നതിലേക്ക് നയിച്ച കേസ്? ഇനി മോചനത്തിനായി കേന്ദ്ര സർക്കാരിന്റെ മുന്നിലുള്ള വഴികൾ എന്തെല്ലാമാണ്?
സൗദിയിലേക്കു വൻ തോതിൽ ലഹരി കടത്തുന്നതിനിടെ പിടിക്കപ്പെട്ട 6 ഇറാൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി.
കൊച്ചി ∙ യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് അവസാനവട്ട ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്ന് അവിടെ പ്രവർത്തിക്കുന്ന തമിഴ്നാട് സ്വദേശിയായ മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം അറിയിച്ചു.
ചെന്നൈ ∙ പ്രണയാഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയെ ട്രെയിനിനു മുന്നിൽ തള്ളിയിട്ടു കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ. രണ്ടാം വർഷ ബിരുദ വിദ്യാർഥിനി സത്യപ്രിയ സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിൽ കൊല്ലപ്പെട്ട കേസിൽ സതീഷ് (25) എന്ന യുവാവിനാണ് ശിക്ഷ ലഭിച്ചത്. പതിവായി വിദ്യാർഥിനിയെ ശല്യപ്പെടുത്തിയിരുന്ന സതീഷ് 2022 ഒക്ടോബർ 13ന് ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന സത്യപ്രിയയോട് വീണ്ടും പ്രണയാഭ്യർഥന നടത്തിയതിനെ തുടർന്നുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
ലഹരി മരുന്ന് കേസിൽ കുവൈത്തില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ. 160 കിലോ ഹാഷിഷ് കുവൈത്തിലേക്ക് കൊണ്ടുവന്ന മൂന്ന് പേര്‍ക്കാണ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്.
വാഷിങ്ടൻ∙ യുഎസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത് പ്രസിഡന്റ് ജോ ബൈഡൻ. വധശിക്ഷയ്ക്കുവേണ്ടി വാദിക്കുന്ന ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ബൈഡന്റെ നിർണായക തീരുമാനം.1500 പേർക്ക് ജയിൽശിക്ഷ ഇളവുചെയ്ത് രണ്ടാഴ്ച മുൻപ് ഉത്തരവ് ഇറക്കിയിരുന്നു.
ബെയ്ജിങ് ∙ ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കേസിൽ തടവിൽ കഴിഞ്ഞിരുന്ന കമ്യൂണിസ്റ്റ് നേതാവ് ലി ചിയാൻപ്യുങ്ങിനെ (64) തൂക്കിലേറ്റി. വടക്കൻ മംഗോളിയ സ്വയംഭരണ മേഖലയിലെ പാർട്ടിയുടെ മുതിർന്ന നേതാവും ഹൊനോട്ട് ഇക്കണോമിക് ആൻഡ് ടെക്നോളജി സോണിലെ പാർട്ടി ഘടകത്തിന്റെ സെക്രട്ടറിയുമായിരുന്ന ലി 3,578 കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു കേസ്.
മാവേലിക്കര∙ മാന്നാര്‍ ജയന്തി വധക്കേസില്‍ ഭർത്താവിനു വധശിക്ഷ. മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെ (39) കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവായ കുട്ടിക്കൃഷ്ണനെ (60) ആണു വധശിക്ഷക്കു വിധിച്ചത്. മാവേലിക്കര അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി വി.ജി.ശ്രീദേവിയാണു ശിക്ഷ വിധിച്ചത്.
ലഹരിമരുന്ന് കടത്ത് കേസിലെ ആറു പ്രതികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി. മാരക ലഹരി വസ്തുക്കളായ ഹാഷിഷും ആംഫെറ്റാമിൻ ഗുളികകളുമായി നജ്റാൻ മേഖലയിൽ വച്ചാണ് ഇവർ പിടിയിലായത്.
കൊലക്കേസ് പ്രതിയായ സൗദി പൗരന് മക്ക പ്രവിശ്യയില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി.
Results 1-10 of 66