Activate your premium subscription today
അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയിൽനിന്ന് പിടിച്ചെടുത്ത സ്വത്ത് ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്നാടിന് കൈമാറും. 27 കിലോ സ്വർണാഭരണങ്ങൾ, വജ്രങ്ങൾ, 11344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ് എന്നിവ കൈമാറുന്ന 14,15 തീയതികളിൽ തമിഴ്നാട് സർക്കാരിന്റെ പ്രതിനിധികൾ കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചു.
കൊച്ചി ∙ വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ.സോജന് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് (സത്യസന്ധതാ സർട്ടിഫിക്കറ്റ്) നൽകുന്നതിനെതിരെ കുട്ടികളുടെ മാതാവ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചാണു സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി തള്ളിയത്.
ഏഴു വർഷമായി രാഷ്ട്രീയ, നിയമവൃത്തങ്ങളിൽ വൻവിവാദവും ചർച്ചയും ഉയർത്തിയ വാളയാർ ദുരൂഹമരണങ്ങളുടെ കേസ് സിബിഐയുടെ അന്വേഷണ ചരിത്രത്തിലും വഴിത്തിരിവായി. സിബിഐയുടെ ആദ്യ പോക്സോ കേസും സിബിഐ കോടതിയിൽ വിചാരണക്കെത്തുന്ന ഇത്തരത്തിലുള്ള ആദ്യ കേസും ഇതാണ്.
പാലക്കാട് ∙ ഏഴു വർഷമായി രാഷ്ട്രീയ, നിയമവൃത്തങ്ങളിൽ വൻ വിവാദവും ചർച്ചയുമായ വാളയാർ കേസ് സിബിഐയുടെ അന്വേഷണ ചരിത്രത്തിലും വഴിത്തിരിവായി. സിബിഐ അന്വേഷിക്കുന്ന ആദ്യ പോക്സോ കേസും സിബിഐ കോടതിയിൽ വിചാരണയ്ക്ക് എത്തുന്ന ഇത്തരം ആദ്യകേസും വാളയാറിലേതാണ്. ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമമനുസരിച്ച് നിലവിൽ വന്ന സിബിഐക്ക് പോക്സോ കേസ് അന്വേഷണത്തിന് അധികാരമില്ലായിരുന്നു.
തിരുവനന്തപുരം ∙ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടക്കുന്ന സമയത്താണ് പെരിയ ഇരട്ടക്കൊലക്കേസിൽ പാർട്ടി നേതാക്കളുടെ പങ്ക് വെളിവാക്കുന്ന സിബിഐ കോടതി വിധി. 2018 ൽ തൃശൂർ സംസ്ഥാന സമ്മേളനത്തെ ഷുഹൈബ് വധം പിടിച്ചു കുലുക്കിയതാണ്. രാഷ്ട്രീയ സംഘർഷങ്ങളിലും കൊലപാതകങ്ങളിലുംനിന്ന് പാർട്ടി പിൻവാങ്ങിയേ തീരൂവെന്നു സമ്മേളനവും അന്നു സംസ്ഥാന കമ്മിറ്റിയും നിഷ്കർഷിച്ചതാണ്. പിറ്റേവർഷം പെരിയയിൽ അതു ലംഘിക്കപ്പെട്ടു.
കൊച്ചി ∙ ‘രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കൾ വ്യക്തിവിരോധങ്ങളില്ലാതെ ഒരുമിച്ചു ഭക്ഷണം കഴിച്ച് സ്നേഹത്തോടെ ഇടപെടാറുണ്ട്. അനുകരണീയമായ ഇത്തരം രീതികൾ പാർട്ടികളുടെ താഴെത്തട്ടിലേക്കു പകർന്നുനൽകാൻ അവർ ശ്രമിക്കാത്തതു സങ്കടകരമാണ്. നിസ്സാരകാര്യങ്ങളിൽ പ്രകോപിതരാകുന്ന യുവാക്കൾ ഭാവിപോലും അപകടപ്പെടുത്തി കൊലപാതകങ്ങൾ നടത്തുമ്പോൾ പ്രത്യാഘാതങ്ങളെക്കുറിച്ചു ബോധവാന്മാരാവുന്നില്ല’’– ഹർപാൽ സിങ് കേസിൽ സുപ്രീം കോടതിയുടെ നിരീക്ഷണം ഉദ്ധരിച്ചാണു പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞത്.
കൊച്ചി ∙ കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത്ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ നാലു പേർക്ക് അഞ്ചു വർഷം തടവും ശിക്ഷ വിധിച്ചു. എറണാകുളം സിബിഐ പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്.
കൊച്ചി ∙ കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത്ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കുള്ള ശിക്ഷ എറണാകുളം സിബിഐ പ്രത്യേക കോടതി ഇന്നു വിധിക്കും. വിചാരണ നേരിട്ട 24 പ്രതികളിൽ 14 പേർ കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു.
കൊച്ചി ∙ കാസർകോട് ജില്ലയിലെ പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട 24 പ്രതികളിൽ സിപിഎം മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ 14 പേർ കുറ്റക്കാരെന്നു സിബിഐ കോടതി വിധിച്ചു. ഇവർക്കുള്ള ശിക്ഷ ജനുവരി 3നു പ്രഖ്യാപിക്കും.
കൊച്ചി∙ പെരിയ ഇരട്ടക്കൊലക്കേസിലെ 14 പ്രതികള്‍ കുറ്റക്കാരാണെന്ന സിബിഐ കോടതി വിധി ആശ്വാസം പകരുന്നതും നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ടു ചെറുപ്പക്കാരെയാണ് ഒരു കാരണവും ഇല്ലാതെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിലൂടെ രണ്ടു കുടുംബങ്ങളെയാണ് ഈ ക്രിമിനലുകള്‍ അനാഥമാക്കിയത്
Results 1-10 of 55