Activate your premium subscription today
ന്യൂഡൽഹി∙ ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ബി.ആർ. ഗവായ് മേയ് 14ന് സത്യപ്രതിജ്ഞ ചെയ്യും. പിൻഗാമിയായി ജസ്റ്റിസ് ഗവായ്യുടെ പേര് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്ര നിയമമന്ത്രാലയത്തിന് അയച്ചു. സഞ്ജീവ് ഖന്ന വിരമിക്കുന്ന ദിവസമാണ് മേയ് 14. ജസ്റ്റിസ് ഗവായ്ക്ക് ആറു മാസം ചീഫ് ജസ്റ്റിസ് പദവിയിൽ ഇരിക്കാം. നവംബറിലാണ് വിരമിക്കുക. മലയാളിയായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനുശേഷം ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന ദലിത് വിഭാഗത്തിനിന്നുള്ള രണ്ടാമത്തെയാളാണ് ഗവായ്.
ന്യൂഡൽഹി ∙ ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് എക്സിക്യൂട്ടീവ് നിയമനങ്ങളിൽ ചീഫ് ജസ്റ്റിസ് ഇടപെടരുതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിൽ ചീഫ് ജസ്റ്റിസിന് എങ്ങനെ പങ്കെടുക്കാനാകുമെന്നും അതിന് എന്തെങ്കിലും നിയമപരമായ യുക്തിയുണ്ടോയെന്നും ജഗ്ധീപ് ധൻകർ ചോദിച്ചു.
മണിപ്പുർ കലാപത്തിലെ നാശനഷ്ടങ്ങളിൽ സംസ്ഥാന സർക്കാരിനോടു റിപ്പോർട്ട് തേടി സുപ്രീംകോടതി. കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതുമായ വസ്തുക്കൾ, കൈയ്യേറ്റം ചെയ്യപ്പെട്ട സ്വത്തുക്കൾ എന്നിവയുടെ വിവരങ്ങൾ മുദ്രവച്ച കവറിൽ നൽകണമെന്നാണു കോടതി നിർദേശം.
ന്യൂഡൽഹി ∙ രാജ്യത്തു പല ഭാഗങ്ങളിലും മുസ്ലിം ആരാധനാലയങ്ങളിൽ അവകാശവാദമുന്നയിച്ച് ഒരു വിഭാഗം കോടതികളെ സമീപിക്കുന്ന വിഷയത്തിൽ മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ ആവശ്യപ്പെട്ടു. കൂടുതൽ തർക്കങ്ങൾക്കു വാതിൽ തുറന്നു കൊടുക്കുന്നതിൽനിന്നു കോടതികൾ ഒഴിഞ്ഞുനിൽക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടു. ആരാധനാലയ നിയമം നിലനിൽക്കെ, ഭരണഘടനയോടുള്ള അവഹേളനമാണ് അവകാശവാദം ഉന്നയിക്കലെന്നു ബോർഡ് വക്താവ് എസ്.ക്യൂ.ആർ. ഇല്യാസ് വിമർശിച്ചു.
ന്യൂഡൽഹി∙ രാജ്യത്തിന്റെ 51-ാംമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സഞ്ജീവ് ഖന്ന അമൃത്സറിലെ തന്റെ പൂർവിക ഭവനം തേടിയുള്ള അന്വേഷണത്തിലാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപുള്ള വീട് അദ്ദേഹത്തിന്റെ മുത്തച്ഛൻ സരവ് ദയാൽ നിർമിച്ചതാണ്. കാലക്രമേണ, പ്രദേശം മാറിയെങ്കിലും ചീഫ് ജസ്റ്റിസ് ഖന്ന ഇപ്പോഴും തന്റെ മുത്തച്ഛൻ നിർമിച്ച വീട് കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ചീഫ് ജസ്റ്റിസ് ഖന്നയുടെ മുത്തച്ഛനും ജസ്റ്റിസ് എച്ച്.ആർ. ഖന്നയുടെ പിതാവുമായ സരവ് ദയാൽ അദ്ദേഹത്തിന്റെ കാലത്തെ പ്രശസ്തനായ അഭിഭാഷകനായിരുന്നു.
കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ ഇടനാഴിയിൽ ഒരു കഥ കേട്ടു. ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇനി പ്രഭാത നടത്തത്തിനു പോകുന്നില്ലത്രേ. ചീഫ് ജസ്റ്റിസായാൽ നടത്തം ഒഴിവാക്കണോ? വേണ്ടെങ്കിലും ഇത്രയും നാൾ നടന്നതു പോലെ രാവിലെ തനിച്ചു നടക്കാൻ ഇറങ്ങുന്നത് ഇനി പറ്റില്ലെന്നു സുരക്ഷാജീവനക്കാർ പറഞ്ഞുവത്രേ. ഒപ്പം അവരും കൂടി വന്നോളാമെന്ന് സുരക്ഷാ ജീവനക്കാർ ഉപാധി വച്ചു. അത്തരമൊരു ‘നടപ്പുശീലം’ ഇല്ലാത്ത സഞ്ജീവ് ഖന്ന, ലോധി ഗാർഡനിലെ തനിച്ചുള്ള പ്രഭാത നടത്തം നിർത്തിയെന്നാണു കഥ. പുതുതായി മാറുന്ന ഔദ്യോഗിക വസതിക്കു ചുറ്റുമായി നടത്തം ചുരുക്കാം. ചീഫ് ജസ്റ്റിസ് പദവിയിലേക്ക് നടന്നു കയറിയ സഞ്ജീവ് ഖന്നയുടെ വളർച്ചയും അദ്ദേഹം നടക്കാനിറങ്ങുന്ന ചിരപരിചിതമായ ഡൽഹിയിലെ കൊച്ചുകോടതികളിൽ നിന്നാണ്. അഭിഭാഷകനായി തുടങ്ങി ഡൽഹിയിലിരുന്ന് അദ്ദേഹം രാജ്യത്തെ പരമോന്നത നീതിപീഠത്തെ നയിക്കും. ഇന്ത്യയുടെ 51–ാം ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പിൻഗാമി. മേയ് 13ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ഖന്നയ്ക്ക് കഷ്ടിച്ച് 6 മാസമേ ലഭിക്കൂവെങ്കിലും ഈ സ്ഥാനലബ്ധി വലിയൊരു കാവ്യനീതിയാണ്. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ സുപ്രധാനമായ ആ ഏടിന്റെ കഥ വഴിയേ പറയാം.
ന്യൂഡൽഹി ∙ സുപ്രീം കോടതിയുടെ 51–ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ഇന്നു 10നു ചുമതലയേൽക്കും. രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. മേയ് 13 വരെ, 6 മാസമേ കാലാവധി ലഭിക്കൂ. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അച്ഛൻ ദേവ്രാജ് ഖന്ന ഡൽഹി ഹൈക്കോടതി ജഡ്ജിയും അമ്മ സരോജ് ലേഡി ശ്രീറാം കോളജിലെ അധ്യാപികയുമായിരുന്നു. അമ്മാവനായ ജസ്റ്റിസ് എച്ച്.ആർ.ഖന്നയ്ക്കു നിഷേധിക്കപ്പെട്ട ചീഫ് ജസ്റ്റിസ് പദവിയിലേക്കാണ് അനന്തരവൻ 47 വർഷങ്ങൾക്കു ശേഷമെത്തുന്നത്.
സുപ്രീം കോടതി ജുഡീഷ്യൽ റജിസ്ട്രാർ നവംബർ 7നു വൈകിട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ വിളിച്ചു. സെറിമോണിയൽ സിറ്റിങ് എപ്പോഴത്തേക്ക് ലിസ്റ്റ് ചെയ്യണമെന്നു ചോദിച്ചു. നീതിന്യായ നടപടികളൊന്നുമില്ലാത്തതാണ് സെറിമോണിയൽ ബെഞ്ചിന്റെ സിറ്റിങ്. ജഡ്ജിമാർ വിരമിക്കുമ്പോൾ യാത്രയയപ്പു മട്ടിലുള്ളത്. ചീഫ് ജസ്റ്റിസാണ് വിരമിക്കുന്നതെങ്കിൽ പതിവു ബെഞ്ചിൽ നിയുക്ത ചീഫ് ജസ്റ്റിസ് കൂടി ഇരിക്കും. സാധാരണ ജഡ്ജിയാണ് വിരമിക്കുന്നതെങ്കിൽ അന്നേദിവസം അദ്ദേഹം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ ഭാഗമാകും. അഭിഭാഷക ബാറിലെ അംഗങ്ങളും ജഡ്ജിമാരും വിരമിക്കുന്ന ജഡ്ജിനെക്കുറിച്ച് സംസാരിക്കും, ആശംസകൾ നേരും. ആളുകളുടെ സൗകര്യം പ്രമാണിച്ചും കോടതി ആരംഭിക്കുന്ന രാവിലെകളിലാണ് സെറിമോണിയൽ ബെഞ്ചുകൾ സിറ്റിങ് നടത്താറുള്ളത്. ആ പതിവിനു വിപരീതമായി ഉച്ചയ്ക്ക് രണ്ടിന് സിറ്റിങ് നടത്താമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുപടി. ഇന്ത്യയുടെ പരമോന്നത നീതിന്യായപീഠത്തിലിരിക്കുന്ന അവസാന ദിവസത്തെ യാത്രയയപ്പുകളും മറ്റു തിരക്കുകളും അറിയാവുന്നതുകൊണ്ട് ഒരു കാര്യം കൂടി റജിസ്ട്രാർ ചോദിച്ചു. അവസാന പ്രവൃത്തിദിവസത്തിൽ എത്ര കേസുകൾ അങ്ങയുടെ ഒന്നാം നമ്പർ കോടതിയിൽ ലിസ്റ്റ് ചെയ്യണം? എത്രത്തോളം സാധ്യമാണോ അത്രത്തോളം. രാവിലെ കുറഞ്ഞത് 50 കേസുകളെങ്കിലും – അതായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ഇതേക്കുറിച്ചു സെറിമോണിയൽ ബെഞ്ച് സിറ്റിങ്ങിൽ ചീഫ് ജസ്റ്റിസ് പറഞ്ഞതിങ്ങനെ:
ന്യൂഡൽഹി∙ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതായി കേന്ദ്ര നിയമ, നീതിന്യായ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി അർജുൻ റാം മേഘ്വാൾ അറിയിച്ചു. നവംബർ 10ന് നിലവിലെ ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി ∙ സുപ്രീം കോടതിയുടെ 51–ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിക്കണമെന്ന ശുപാർശ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കേന്ദ്ര സർക്കാരിനു നൽകി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നവംബർ 10നു വിരമിക്കും. ശുപാർശ സർക്കാർ അംഗീകരിച്ചാൽ, നവംബർ 11 മുതൽ അടുത്ത വർഷം മേയ് 13 വരെ ജസ്റ്റിസ് ഖന്ന ചീഫ് ജസ്റ്റിസാകും. സീനിയോറിറ്റി പ്രകാരം, ജസ്റ്റിസ് ബി.ആർ. ഗവായിക്കായിരിക്കും അതിനു ശേഷം അവസരം.
Results 1-10 of 74