Activate your premium subscription today
തുർക്കി വ്യോമയാന ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനിയായ സെലിബിയുടെ സുരക്ഷാ ക്ലിയറൻസ് അനുമതി റദ്ദാക്കിയ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) നടപടി ശരിവച്ച് ഡൽഹി ഹൈക്കോടതി. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനെ തുർക്കി പിന്തുണച്ചതിനു പിന്നാലെയായിരുന്നു ബിസിഎസിന്റെ നടപടി.
മുപ്പതുവർഷങ്ങൾക്കു മുൻപുള്ള ജൂലൈ. കൃത്യമായി പറഞ്ഞാൽ 1995 ജൂലൈ മൂന്നിന്റെ പ്രഭാതം! അത്യുഷ്ണത്തിൽ വെന്തുരുകുകയായിരുന്ന ഡൽഹിയിൽ നിന്നെത്തിയ ചൂടൻവാർത്തയറിഞ്ഞാണ് രാജ്യം ഉണർന്നത്. ‘പങ്കാളിയെ വെടിവച്ചുകൊലപ്പെടുത്തി തന്തുരി അടുപ്പിലിട്ട് കത്തിച്ചു’. പ്രതി ഡൽഹി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുശീൽ ശർമ. ഒരുപക്ഷേ ആരുമറിയാതെ തന്തൂരി അടുപ്പിൽ എരിഞ്ഞുതീരേണ്ടിയിരുന്ന ആ കൊലപാതകം തക്കസമയത്തെ ഇടപെടലിലൂടെ കണ്ടെത്തി അന്നു ഡൽഹി പൊലീസിന്റെ അഭിമാനമായത് കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ കൊല്ലം ഓച്ചിറ സ്വദേശി അബ്ദുൻ നസീർ കുഞ്ഞായിരുന്നു. മൂന്നുപതിറ്റാണ്ടുകൾക്കപ്പുറം നൈന സാഹ്നി കൊലപാതകക്കേസ് ഒരുവാർഷികം കൂടി ആചരിക്കുമ്പോൾ അബ്ദുൻ നസീർ ഡൽഹി പൊലീസിന്റെ ഭാഗമല്ലെന്നു മാത്രമല്ല, സ്വയം
ന്യൂഡൽഹി ∙ ഡൽഹി ഹൈക്കോടതി ജഡ്ജി ആയിരുന്ന യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽ വൻതോതിൽ പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീം കോടതി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പുറത്ത്. യശ്വന്ത് വർമയ്ക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്. പണം ഔദ്യോഗിക വസതിയിൽ സൂക്ഷിച്ചതിന് തെളിവുണ്ടെന്നും ജഡ്ജി വർമയോ വർമയുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം വസതിയിൽ സൂക്ഷിക്കാൻ ആകില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ന്യൂഡൽഹി∙ മജ്നു കാ തിലയിലെ പാക്കിസ്ഥാനി ഹിന്ദു അഭയാർഥി ക്യാംപ് ഇടിച്ചുനിരത്താനുള്ള ഡിഡിഎയുടെ തീരുമാനത്തിൽ ഇടപെടില്ലെന്നു ഡൽഹി ഹൈക്കോടതി അറിയിച്ചു. യമുനാതീരത്തെ പരിസ്ഥിതിലോല മേഖലയിലാണ് ക്യാംപ്. ക്യാംപ് ഇടിച്ചുനിരുത്തും മുൻപ് മറ്റൊരു സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രവി രഞ്ജൻ സിങ് എന്നയാൾ നൽകിയ ഹർജി ജസ്റ്റിസ് ധർമേശ് ശർമ തള്ളി.
ന്യൂഡൽഹി ∙ എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടു കേസിൽ അന്വേഷണം പൂർത്തിയാക്കിയാലും കുറ്റപത്രം നൽകില്ലെന്നു കേന്ദ്രം വാക്കാൽ ഉറപ്പു നൽകിയിരുന്നുവെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഈ ഉറപ്പു ലംഘിച്ചാണ് എസ്എഫ്ഒഐ തുടർനടപടി സ്വീകരിച്ചതെന്നു ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു. കേസ് മറ്റൊരു ഹൈക്കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിൽ കൂടുതൽ പറയുന്നില്ലെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു തിരികെവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. സിഎംആർഎലിന് ആശ്വാസമാണു ഹൈക്കോടതിയുടെ നിരീക്ഷണം.
ന്യൂഡൽഹി ∙ ടിവി ചർച്ചയ്ക്കിടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസിൽ ശശി തരൂരിന് ഡൽഹി ഹൈക്കോടതി നോട്ടിസയച്ചു. ചന്ദ്രശേഖറിന്റെ ക്രിമിനൽ മാനനഷ്ടക്കേസ് തള്ളിയ മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെയുള്ള ഹർജിയിലാണ് ജസ്റ്റിസ് രവീന്ദ്രർ ദുദേജയുടെ നടപടി. കേസ് തുടർവാദത്തിനായി സെപ്റ്റംബർ 18–ലേക്ക് മാറ്റി. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനിടെ ദേശീയ ചാനലിൽ നടന്ന ചർച്ചയിൽ തിരുവനന്തപുരം മണ്ഡലത്തിലെ എതിർ സ്ഥാനാർഥിയായിരുന്ന തരൂർ അപമാനിച്ചുവെന്നാണു രാജീവ് ചന്ദ്ര ശേഖറിന്റെ ആരോപണം.
ദ്വാരക ∙ ഡൽഹി പബ്ലിക് സ്കൂളിലെ ഫീസ് വർധിപ്പിച്ചതിനെതിരെ നൂറിലേറെ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. സ്കൂളിന്റെ നിയന്ത്രണം ലഫ്. ഗവർണർ ഏറ്റെടുക്കണമെന്നും കഴിഞ്ഞ കുറെ വർഷമായി അനിയന്ത്രിതമായി ഫീസ് വർധിപ്പിക്കുന്ന സ്കൂൾ അധികൃതർ രക്ഷിതാക്കൾക്കു മേൽ കടുത്ത സമ്മർദമുണ്ടാക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ഫീസ്
ന്യൂഡൽഹി ∙ ഔദ്യോഗിക വസതിയോടു ചേർന്ന മുറിയിൽ ചാക്കുകെട്ടിൽ നോട്ടുകെട്ട് കണ്ടെത്തിയ വിവാദത്തിൽപെട്ട ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ കുറ്റവിചാരണ ചെയ്തു പുറത്താക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ശുപാർശ ചെയ്തെന്നു വിവരം. വിവാദ സംഭവത്തിൽ ജസ്റ്റിസ് വർമയ്ക്ക് പങ്കുണ്ടെന്ന റിപ്പോർട്ട് സഹിതമാണ് ശുപാർശ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കൈമാറിയത്.
ന്യൂഡൽഹി ∙ ഔദ്യോഗിക വസതിയോടു ചേർന്ന മുറിയിൽ ചാക്കുകളിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയ്ക്കു നേരിട്ടു പങ്കുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട്. രാജിവച്ചൊഴിയാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെടണമെന്നും ഇതിനു തയാറായില്ലെങ്കിൽ ജസ്റ്റിസ് വർമയെ കുറ്റവിചാരണയിലൂടെ (ഇംപീച്മെന്റ്) പുറത്താക്കാൻ രാഷ്ട്രപതിയോടു ശുപാർശ ചെയ്യണമെന്നും സമിതിയുടെ റിപ്പോർട്ടിൽ നിർദേശമുണ്ടെന്നാണു വിവരം. റിപ്പോർട്ടിനു മറുപടി നൽകാൻ ജസ്റ്റിസ് വർമയ്ക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ വരെ സമയം നൽകിയിട്ടുണ്ട്. 13നു ചീഫ് ജസ്റ്റിസ് വിരമിക്കുമെന്നതിനാൽ അതിനു മുൻപു തീരുമാനമുണ്ടാകുമെന്നാണു വിവരം.
ന്യൂഡൽഹി ∙ ‘സർബത്ത് ജിഹാദ്’ വിവാദത്തിൽ ഹംദാർദ് ഫാർമസ്യൂട്ടിക്കൽസിനെ അപകീർത്തിപ്പെടുത്താൻ പുതിയ വിഡിയോ പോസ്റ്റ് ചെയ്തുവെന്ന ആരോപണത്തിൽ യോഗാചാര്യൻ ബാബാ രാംദേവിന് വീണ്ടും ഡൽഹി ഹൈക്കോടതിയുടെ വിമർശനം. രാംദേവ് സാമൂഹിക വ്യവസ്ഥിതിക്ക് പുറത്ത് മറ്റേതോ ലോകത്താണ് ജീവിക്കുന്നതെന്ന് നിരീക്ഷിച്ച ബെഞ്ച് ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കോടതിയിൽ വിളിച്ചുവരുത്തുമെന്നു താക്കീതു നൽകി. പരാതിക്കിടയായ വിഡിയോ എല്ലാ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽനിന്നും നീക്കം ചെയ്യണമെന്നും നിർദേശിച്ചു. 10 ദിവസത്തിനിടെ രണ്ടാം തവണയാണ് രാംദേവിനെ കോടതി വിമർശിക്കുന്നത്.
Results 1-10 of 279