Activate your premium subscription today
കോട്ടയം∙ അമ്മാവനെയും സഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നരവർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് പ്രതിയായ കരിമ്പനാൽ ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വിചാരണ വേളയിൽ അമ്മയും ബന്ധുക്കളും അടക്കമുള്ള സാക്ഷികൾ കൂറുമാറിയിരുന്നു. എന്നാൽ പ്രധാന സാക്ഷികൾ മൊഴിയിൽ ഉറച്ചു നിന്നതോടെയാണ് കുറ്റം തെളിഞ്ഞത്. കൂടാതെ കൊലപാതകത്തിനു മുൻപു പ്രതി അയച്ച വാസാപ് സന്ദേസങ്ങളും നിർണായക വഴിത്തിരിവായി.
തൊടുപുഴ∙ കുമളിയിൽ നാലര വയസ്സുകാരൻ ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ഷെഫീക്കിന്റെ പിതാവ് ഉപ്പുതറ ചപ്പാത്ത്കര ഷെരീഫിന് 7 വർഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഷെരീഫിന് അരലക്ഷം രൂപ പിഴയും ചുമത്തി. ഷെരീഫിന്റെ ഭാര്യയും കേസിലെ രണ്ടാം പ്രതിയുമായ അനീഷയ്ക്ക് 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചു.
കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി. ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം. ബിജെപിയുടെ മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
ഫെഡറൽ മജിസ്ട്രേറ്റ് ജഡ്ജി സുനിൽ ഹർജാനിയെ ഷിക്കാഗോ ആസ്ഥാനമായുള്ള നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് ഇല്ലിനോയിലെ ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായി നിയമിച്ചു.
പൊൻകുന്നം ∙ ഉത്സവവേദിയിൽ ഭരതനാട്യം അവതരിപ്പിച്ച് ജില്ലാ ജഡ്ജി. എസ്എൻഡിപി 1044-ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായാണ് റോഷൻ തോമസ് നിധീരി ഭരതനാട്യം അവതരിപ്പിച്ചത്. മുപ്പതിലേറെ നർത്തകിമാർക്കൊപ്പം സംഘനൃത്തവും അവതരിപ്പിച്ചു. 3–ാം വർഷമാണ് റോഷൻ തോമസ് ഇവിടെ ഭരതനാട്യം അവതരിപ്പിക്കുന്നത്.
കൊച്ചി ∙ 3 അഭിഭാഷകരെ പുതിയ ജില്ലാ ജഡ്ജിമാരായി ഹൈക്കോടതി നേരിട്ടു നിയമിച്ചു. എറണാകുളം പള്ളുരുത്തി ചിറക്കൽ ആൻസ് വില്ലയിൽ സ്മിത ജോർജ്, കോഴിക്കോട് കൊയിലാണ്ടി ഉള്ളിയേരി ശങ്കർവില്ലയിൽ ടി.ബിജു, തൃശൂർ കുന്ദംകുളം കീഴൂർ അഞ്ചങ്ങാടി... District Judges
Results 1-6