Activate your premium subscription today
പ്രയാഗ്രാജ് ∙ സമൂഹമാധ്യമ പോസ്റ്റുകൾ ലൈക്ക് ചെയ്യുന്നത് അവ ഷെയർ ചെയ്യുന്നതിനു തുല്യമല്ലെന്നും ഐടി നിയമത്തിന്റെ 67–ാം വകുപ്പ് പ്രകാരം കുറ്റകരമല്ലെന്നും അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി.
ബെംഗളൂരൂ ∙ മുഡ ഭൂമിയിടപാട് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും, ഭാര്യ ബി.എം.പാർവതിക്കും കർണാടക ഹൈക്കോടതി നോട്ടിസ് അയച്ചു. ലോകായുക്തയിൽ നിന്നു കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യം തള്ളിയ ഉത്തരവിനെതിരെ വിവരാവകാശ പ്രവർത്തക സ്നേഹമയി കൃഷ്ണ സമർപ്പിച്ച അപ്പീലിലാണ് നടപടി. ഏപ്രിൽ 28നു നോട്ടിസിന് മറുപടി നൽകണം. അന്നേ ദിവസം കേസ് കോടതി പരിഗണിക്കും.
മൂന്നാർ ∙ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാങ്ങി നൽകാമെന്നും മൂന്നാറിൽ ഭൂമി നൽകാമെന്നും വാഗ്ദാനം നൽകി ചെന്നൈ സ്വദേശികളിൽ നിന്നു 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നാം പ്രതി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് പൊലീസിൽ കീഴടങ്ങി. മൂന്നാർ ലക്ഷം കോളനി സ്വദേശി പി.പനീറാണ് (60) കീഴടങ്ങിയത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ചെന്നൈ ഭാരതി നഗർ സ്വദേശിനി കെ.തനിഷ്കയാണ് മൂന്നാർ പൊലീസിൽ പരാതി നൽകിയത്.
കൊൽക്കത്ത ∙ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ ബംഗാളിലെ മുർഷിദാബാദിൽ 3 പേർ കൊല്ലപ്പെട്ടു. മുർഷിദാബാദ് ജില്ലയിലെ സംസേർഗഞ്ചിലാണ് സംഭവം. ഇന്നലെ രൂപപ്പെട്ട പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നയിച്ചത്. മരിച്ചവരിൽ രണ്ട് പേർ അച്ഛനും മകനുമാണ്. മുർഷിദാബാദ് ജില്ലയിലെ സംഘർഷബാധിത മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. മേഖലയിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ന്യൂഡൽഹി ∙ ഇന്ത്യയുടെ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പുറപ്പെടുവിച്ച ആർബിട്രേഷൻ ഉത്തരവിലെ ‘കോപ്പിയടി’ സിംഗപ്പൂരിൽ പിടിക്കപ്പെട്ടത് ഇന്ത്യൻ നീതിന്യായ സംവിധാനത്തിനു നാണക്കേടായി. ഇന്ത്യയിലെ ചരക്ക് ഇടനാഴികൾ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച സ്പെഷൽ പർപ്പസ് വെഹിക്കിളിനെതിരായ ആർബിട്രേഷൻ ഉത്തരവാണ് കഴിഞ്ഞ ദിവസം സിംഗപ്പൂർ സുപ്രീം കോടതി കോപ്പിയടിയുടെ പേരിൽ റദ്ദാക്കിയത്. ജസ്റ്റിസ് മിശ്രയുടെ നേതൃത്വത്തിലുള്ള ട്രൈബ്യൂണലിന്റേതായിരുന്നു ഉത്തരവ്. ഈ കേസിലെ സാക്ഷികൾ ഉൾപ്പെട്ട വ്യത്യസ്ത വിഷയങ്ങളിൽ നിന്നുള്ള 2 മുൻകാല ഉത്തരവുകളിൽ നിന്ന് 200–ൽപരം ഖണ്ഡികകൾ പകർത്തിയെന്നതാണ് വിഷയം.
ലക്നൗ ∙ അഭിഭാഷകവേഷം ധരിക്കാതെയും ഷർട്ടിന്റെ ബട്ടണുകൾ ഇടാതെയും ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിൽ ഹാജരായെന്ന കോടതിയലക്ഷ്യക്കേസിൽ അശോക് പാണ്ഡെയ്ക്ക് അലഹാബാദ് ഹൈക്കോടതി 6 മാസം ജയിൽശിക്ഷയും 2000 രൂപ പിഴയും വിധിച്ചു. അഭിഭാഷകവൃത്തി തുടരുന്നതിൽ നിന്നു വിലക്കാതിരിക്കുന്നതിനുള്ള കാരണം അറിയിക്കാനാവശ്യപ്പെട്ട് നോട്ടിസും നൽകി. 2021 ൽ നടന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ശരിയായ വേഷം ധരിക്കാതെ ഹാജരായ പാണ്ഡെയോട് കോടതിമുറി വിടാൻ ആവശ്യപ്പെട്ട ജഡ്ജിയോട് അപമര്യാദയായി പെരുമാറിയെന്നും ആരോപണമുണ്ടായിരുന്നു. പലതവണ നോട്ടിസ് അയച്ചിട്ടും പാണ്ഡെ കോടതിയിൽ ഹാജരായില്ല. പാണ്ഡെയോട് നാലാഴ്ചയ്ക്കുള്ളിൽ ലക്നൗ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള കാർഷിക സർവകലാശാല അനധ്യാപക വിഭാഗം ജീവനക്കാരുടെ പോസ്റ്റ് വെട്ടി കുറയ്ക്കുന്നതിന് വൈസ് ചാൻസലർ പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. ഭരണസമിതി തീരുമാനം ഉണ്ടാകുന്നതു വരെ ഈ വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കരുതെന്ന് ഉത്തരവിട്ടു.
അലഹാബാദ് ∙ പീഡനക്കേസിൽ, അതിജീവിത അപകടം വിളിച്ചു വരുത്തുകയായിരുന്നെന്നും സംഭവിച്ചതിൽ അവർക്കും ഉത്തരവാദിത്തമുണ്ടെന്നുമുള്ള നിരീക്ഷണത്തോടെ പ്രതിക്ക് ജാമ്യമനുവദിച്ച് അലഹാബാദ് ഹൈക്കോടതി. 2024 സെപ്റ്റംബറിൽ, ഡൽഹിയിൽ പേയിങ് ഗെസ്റ്റായി താമസിക്കുകയായിരുന്ന ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്.
കൊച്ചി ∙ കോടതി ഫീസ് വർധനയ്ക്കെതിരെ അഭിഭാഷകർ കോടതി ബഹിഷ്കരിച്ചതിനെ തുടർന്നു ഹൈക്കോടതിയുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. ഇതിനിടെ അഭിഭാഷകർ ഹാജരാകാതിരുന്ന കേസുകൾ ജസ്റ്റിസ് ഡോ.എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്.ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളി. എന്നാൽ ഒരുമാസത്തിനുള്ളിൽ മതിയായ
പ്രയാഗ്രാജ്∙ അലഹാബാദ് ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് യശ്വന്ത് വർമ ചുമതലയേറ്റു. ഔദ്യോഗിക വസതിയിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയതിനു പിന്നാലെയാണ് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയെ സ്ഥലം മാറ്റിയത്. ചുമതലയേറ്റെങ്കിലും ജുഡീഷ്യൽ ചുമതലയിൽനിന്നു വിട്ടുനിൽക്കും. യശ്വന്ത് വർമ ചുമതലയേറ്റതിനു പിന്നാലെ പ്രതികരണവുമായി അലഹാബാദ് ബാർ അസോസിയേഷൻ രംഗത്തെത്തി. മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് ഹൈക്കോടതിയെന്നാണ് ബാർ അസോസിയേഷൻ പ്രതികരിച്ചത്.
Results 1-10 of 1159