Activate your premium subscription today
കോഴിക്കോട് ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജമാഅത്തെ ഇസ്ലാമിക്കെതിരെ നടത്തിയ പ്രസ്താവനക്കെതിരെ വക്കീൽ നോട്ടിസ്. ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണത്തിനെതിരെ നിലപാട് സ്വീകരിക്കാത്ത പ്രധാനപ്പെട്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനക്കെതിരെയാണ് അപകീർത്തി നോട്ടിസ്.
കാസർകോട്∙ എഐ ക്യാമറ പ്രവർത്തിക്കുന്നില്ലെന്നു കരുതി ഗതാഗത നിയമലംഘനം നടത്തിയവർക്കു പിഴയടയ്ക്കാനുള്ള നോട്ടിസുകൾ ഒന്നിച്ചയച്ച് മോട്ടർ വാഹന വകുപ്പ്. കുമ്പളയിൽ മുന്നൂറോളം പേർക്കാണ് എംവിഡിയുടെ നോട്ടിസ് ലഭിച്ചത്. പിഴത്തുക 7000 മുതൽ ഒരു ലക്ഷം വരെ നീളുന്നു
ആലപ്പുഴ∙ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും നോട്ടിസയച്ച് എക്സൈസ്. തിങ്കളാഴ്ചയോ അതിനടുത്ത ദിവസമോ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദേശം. മുഖ്യപ്രതി തസ്ലിമ സുൽത്താനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം നടന്മാർക്ക് നോട്ടിസ് അയച്ചത്.
ചെന്നൈ∙ അജിത്തിന്റെ പുതിയ ചിത്രമായ ‘ഗുഡ് ബാഡ് അഗ്ലി’ സിനിമയുടെ നിർമാതാവിന് വക്കീൽ നോട്ടിസയച്ച് സംഗീത സംവിധായകൻ ഇളയരാജ. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടിസ്. തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ചിത്രത്തിൽ ഉപയോഗിച്ചതായി ഇളയരാജ നോട്ടിസിൽ ആരോപിക്കുന്നുണ്ട്.
കൊച്ചി ∙ ഗോകുലം ഗോപാലനു വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ്. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസ് നൽകിയത്. ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളിൽ നടന്ന റെയ്ഡിനു പിന്നാലെ ഗോകുലം ഗോപാലനെ 6 മണിക്കൂറോളമാണ് ഇന്നലെ ചോദ്യം ചെയ്തത്.
ന്യൂഡൽഹി ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വാർഡ് വിഭജനം കേരളത്തിൽ നടന്നത് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ ഏകപക്ഷീയമായ നടപടിയെന്ന് സുപ്രീം കോടതി. വാർഡ് വിഭജനം ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു
കണ്ണൂര്‍ ∙ പി.വി.അൻവറിന് വീണ്ടും വക്കീൽ നോട്ടിസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാൻ ആവശ്യപ്പെട്ടതു ശശിയാണെന്ന പരാമർശത്തിലാണ് നടപടി. അൻവറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്നും പിൻവലിക്കണമെന്നും നോട്ടിസിൽ പറയുന്നു. ശശി അൻവറിന് അയയ്ക്കുന്ന നാലാമത്തെ വക്കീൽ നോട്ടിസാണിത്. ശശിയുടെ പരാതിയില്‍ മൂന്ന് കേസുകൾ നിലവിൽ അൻവറിനെതിരെ കണ്ണൂരിലെ കോടതികളിലുണ്ട്.
തിരുവനന്തപുരം∙ ഐഎഎസ് തലപ്പത്തെ ചേരിപ്പോരില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നുറപ്പിച്ച് സസ്പെന്‍ഷനിലുള്ള കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലക്, കെ. ഗോപാലകൃഷ്ണന് എന്നിവര്‍ക്ക് എന്‍. പ്രശാന്ത് വക്കീല്‍ നോട്ടിസ് അയച്ചു.
മുംബൈ ∙ വീൽ ചെയർ ലഭിക്കാതെ ഒന്നര കിലോമീറ്റർ നടക്കേണ്ടിവന്ന 80 വയസ്സുകാരൻ മുംബൈ വിമാനത്താവളത്തിൽ മരിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. ന്യൂയോർക്കിൽ നിന്ന് ഭാര്യയ്ക്കൊപ്പം മുംബൈയിലെത്തിയ ബാബു പട്ടേലാണ് ഹൃദയാഘാതത്തെത്തുടർന്നു മരിച്ചത്. സംഭവത്തിൽ ഇടപെട്ട ഡയറക്ടറേറ്റ് ജനറൽ ഓഫ്
ദുബായ്∙ മലയാളികൾ അടക്കമുള്ള ഒട്ടേറെ പ്രവാസികൾ സ്ഥിരതാമസമാക്കിയ ഗാർഡൻസിൽ വീടുകൾ ഒഴിയാൻ നോട്ടിസ്. നവീകരണത്തിന്റെ ഭാഗമായി സോൺ 2ൽ ആണ് ഒരു വർഷത്തിനകം വീടുകൾ ഒഴിയാൻ ആവശ്യപ്പെട്ടു റിയൽ എസ്റ്റേറ്റ് നിർമാണ കമ്പനിയായ നക്കീൽ നോട്ടിസ് നൽകിയത്.നിലവിലുള്ള പാർപ്പിട സമുച്ചയങ്ങൾ നിരപ്പാക്കി പുതിയവ
Results 1-10 of 16