Activate your premium subscription today
കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട എട്ട് കുടിയേറ്റക്കാരെ നാടുകടത്തിയതിലൂടെ ട്രംപ് ഭരണകൂടം തന്റെ മുൻ ഉത്തരവ് ലംഘിച്ചുവെന്ന് ഫെഡറൽ ജഡ്ജി പറഞ്ഞു.
ന്യൂഡൽഹി ∙ ജുഡീഷ്യൽ സർവീസിലേക്ക് അടിസ്ഥാന യോഗ്യതകളിൽ 3 വർഷ അഭിഭാഷക പരിചയം എന്ന വ്യവസ്ഥ സുപ്രീം കോടതി പുനഃസ്ഥാപിച്ചു. അഭിഭാഷകയായി പ്രൊവിഷനൽ എൻറോൾമെന്റ് നേടിയ കാലയളവു മുതൽ പരിഗണിക്കും. ജുഡീഷ്യൽ സർവീസിലേക്കുള്ള പരീക്ഷയെഴുതാൻ 3 വർഷ അഭിഭാഷക പരിചയമെന്ന വ്യവസ്ഥയോടെ സർവീസ് ചട്ടത്തിൽ ഭേദഗതി വരുത്താൻ സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോടും ഹൈക്കോടതികളോടും നിർദേശിച്ചു.
വാഷിങ്ടൻ ∙ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പതിനെട്ടാം നൂറ്റാണ്ടിലെ ഒരു നിയമം (ഏലിയൻ എനിമീസ് ആക്ട്) ഉദ്ധരിച്ചു 200 അൽ സാൽവദോറിയൻ പുരുഷൻമാരെ അവരുടെ ജന്മ നാടായ അൽ സാൽവഡോറിലേക്കു തിരിച്ചയച്ചിരുന്നു.
ന്യൂഡൽഹി ∙ സ്വത്തുവിവരം പരസ്യപ്പെടുത്തിയ ജഡ്ജിമാരുടെ ആദ്യപട്ടിക പ്രകാരം സമ്പാദ്യക്കണക്കിൽ ജസ്റ്റിസ് കെ.വി. വിശ്വനാഥൻ ഒന്നാമത്. സ്ഥിരനിക്ഷേപവും ഓഹരി, മ്യൂച്വൽ ഫണ്ട് തുടങ്ങിയവ അടക്കം 120.96 കോടി രൂപയുടെ നിക്ഷേപം ജസ്റ്റിസ് വിശ്വനാഥനുണ്ട്. സുതാര്യത ഉറപ്പാക്കാനാണു പട്ടിക പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്. സുപ്രീം കോടതിയിൽ നിലവിലുള്ള 33 ജഡ്ജിമാരിൽ 21 പേർ സ്വത്തുവിവരം പുറത്തുവിട്ടു. ഇതുപ്രകാരം, ജസ്റ്റിസ് സുധാംശു ധൂലിയയ്ക്കാണു ബാങ്ക് ബാലൻസിൽ ഏറ്റവും കുറവ് – 2.97 ലക്ഷം രൂപ. പാലക്കാട് കൽപാത്തി സ്വദേശിയായ ജസ്റ്റിസ് വിശ്വനാഥൻ 2023 മേയിലാണു സുപ്രീം കോടതി ജഡ്ജിയായത്. സുപ്രീം കോടതിയിലെ ഏറ്റവും തിരക്കുള്ള അഭിഭാഷകരിൽ ഒരാളായിരുന്നു. ആഭരണങ്ങളുടെയും മറ്റും കണക്കിനു പുറമേയാണിത്. 2 കാറും ജസ്റ്റിസ് വിശ്വനാഥനുണ്ട്.
ഫെഡറൽ തൊഴിലാളികളിൽ നിന്ന് യൂണിയൻ അവകാശങ്ങൾ എടുത്തമാറ്റുന്ന ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് തടഞ്ഞ് യുഎസ് ജഡ്ജി.
വാഷിങ്ടൻ ∙ അനധികൃത കുടിയേറ്റക്കാരനെ അറസ്റ്റിൽനിന്നു രക്ഷപ്പെടുത്തിയ യുഎസ് ജഡ്ജിയെ എഫ്ബിഐ കോടതിയിലെത്തി അറസ്റ്റ് ചെയ്തു. വിസ്കോൻസെൻ സംസ്ഥാനത്തെ മിൽവോക്കിയിൽ ജഡ്ജി ആയ ഹന്ന ഡ്യുഗനയെയാണ് അറസ്റ്റ് ചെയ്തത്. കുടിയേറ്റക്കാരനെ അറസ്റ്റ് ചെയ്യാനെത്തിയ ഫെഡറൽ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് വഴിതിരിച്ചു
വാഷിങ്ടൻ ∙ അനധികൃത കുടിയേറ്റക്കാരനെ അറസ്റ്റിൽനിന്നു രക്ഷപ്പെടുത്തിയ യുഎസ് ജഡ്ജിയെ എഫ്ബിഐ കോടതിയിലെത്തി അറസ്റ്റ് ചെയ്തു. വിസ്കോൻസെൻ സംസ്ഥാനത്തെ മിൽവോക്കിയിൽ ജഡ്ജി ഹന്ന ഡ്യുഗനാണ് ഇന്നലെ അറസ്റ്റിലായത്. കുടിയേറ്റക്കാരനെ അറസ്റ്റ് ചെയ്യാനെത്തിയ ഫെഡറൽ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് വഴിതിരിച്ചു വിട്ടതിലൂടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാണ് ആരോപണം. കുടിയേറ്റക്കാരനെ പിന്തുടർന്നു പിടികൂടിയെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു.
ഹൂസ്റ്റൺ ∙ പണത്തട്ടിപ്പുകേസിൽ യുഎസിലെ ടെക്സസ് സംസ്ഥാനത്തെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും മലയാളിയുമായ കെ.പി. ജോർജ് അറസ്റ്റിലായി.
2008 മാലെഗാവ് സ്ഫോടനക്കേസിൽ വിധിന്യായം തയാറാക്കുന്നതിനു മുൻപേ, വാദം കേട്ടിരുന്ന എൻഐഎ കോടതി ജഡ്ജി എ.കെ.ലഹോട്ടിയെ മുംബൈയിൽനിന്നു നാസിക്കിലേക്കു സ്ഥലംമാറ്റി. ഭോപാലിൽനിന്നുള്ള ബിജെപി മുൻ എംപിയും സന്യാസിനിയുമായ പ്രജ്ഞ സിങ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.
മേരിലാൻഡിൽ നിന്ന് എൽ സാൽവഡോറിലെ ഉയർന്ന സുരക്ഷാ ജയിലിലേക്ക് ഒരാളെ തെറ്റായി നാടുകടത്തിയതിനെക്കുറിച്ച് പരസ്യമായി ആശങ്കപ്പെട്ട നീതിന്യായ വകുപ്പിലെ അഭിഭാഷകനെ അഭിഭാഷകനെ ശമ്പളത്തോടുകൂടിയ അവധിയിൽ പ്രവേശിപ്പിച്ചു.
Results 1-10 of 104