Activate your premium subscription today
തിരുവനന്തപുരം ∙ സൈനികനുമായുള്ള വിവാഹബന്ധം ഉറപ്പായതോടെയാണ്, ജീവനുതുല്യം തന്നെ സ്നേഹിച്ചിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ 10 മാസത്തോളം നീണ്ട ആസൂത്രണം ഗ്രീഷ്മ തുടങ്ങിയത്. 2022 ഓഗസ്റ്റില്‍ അമിത അളവില്‍ ഗുളികകള്‍ കലര്‍ത്തി ജൂസ് ചാലഞ്ച് നടത്തി ഷാരോണിനെ കുടിപ്പിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചിരുന്നുവെന്നു പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. കയ്പുകാരണം ഷാരോണ്‍ അതു തുപ്പിക്കളഞ്ഞു.
തിരുവനന്തപുരം∙ കുറ്റകൃത്യത്തിനു ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ പൊലീസ് നടത്തിയ പിഴവില്ലാത്ത അന്വേഷണവും പ്രോസിക്യൂഷന്റെ കൃത്യതയുള്ള വാദങ്ങളുമാണ് ഷാരോൺ വധക്കേസിൽ ഒന്നാം പ്രതിയായ ഗ്രീഷ്മയെ കുടുക്കിയത്. കൊലപാതകത്തിൽ ഗ്രീഷ്മയ്ക്കു മാത്രമാണു നേരിട്ടു പങ്കെന്നും സംഭവശേഷം തെളിവു നശിപ്പിക്കാൻ അമ്മയും അമ്മാവനും കൂട്ടുനിന്നുവെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
കേരളവും ഇന്ത്യയും കാത്തിരിക്കുന്ന 2 വിധികൾ ഇന്ന്. കഷായത്തിൽ കീടനാശിനി കലർത്തി നൽകി തിരുവനന്തപുരം പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ കൊലപ്പെടുത്തിയെന്ന കേസിൽ നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിക്കും.
‘‘ഒരാൾക്ക്, മറ്റൊരാളോട് സ്നേഹം ഉണ്ടായിപ്പോകുന്നതാണ്. അത് വിലയ്ക്കു വാങ്ങാനും പറ്റില്ല, പിടിച്ചു വാങ്ങാനും പറ്റില്ല’’. ‘മേഘം’ എന്ന പ്രിയദർശൻ ചിത്രത്തിൽ മദ്യപിച്ച് പാതിബോധത്തിലായിരുന്ന മമ്മൂട്ടി കഥാപാത്രത്തോട് പൂജ ബത്ര പറഞ്ഞ ഈ വാക്കുകൾ അന്നും ഇന്നും കയ്യടികൾ ഏറ്റുവാങ്ങുന്നത് അത് പ്രേക്ഷകന്റെ നെഞ്ചിൽ സൃഷ്ടിക്കുന്ന മിന്നൽപ്പിണരുകൾ കൊണ്ടാണ്. പ്രണയത്തെക്കുറിച്ച് എത്ര മനോഹരമായാണ് അവർ മുൻ പങ്കാളിക്ക് മനസ്സിലാക്കിക്കൊടുത്തത്. അതുവരെ പ്രതികാര ചിന്തയുമായി നടന്ന നായകനിൽ പിന്നീടങ്ങോട്ട് ക്ഷമയും വിട്ടുവീഴ്ചയുമൊക്കെ ഉണ്ടാവുകയും മുൻഭാര്യയുടെ വിവാഹത്തിന് ആശംസകൾ നേരാൻ അയാൾ പള്ളിമുറ്റത്ത് എത്തുകയും വരെ ചെയ്യുന്നുണ്ട്. മനോഹരമായ ആ ‘മനസ്സിലാക്കൽ’ മലയാളികളുടെ മനസ്സിനെ ഇന്നും ആഴത്തിൽ തൊട്ടുകൊണ്ടേയിരിക്കുന്നു. മേഘത്തിലേതുപോലെ വിശാലമായ ചിന്ത നമ്മുടെ സമൂഹത്തിലെ ആളുകളിൽ ഉണ്ടായിരുന്നുവെങ്കിൽ ഈ ലോകത്ത് ഇപ്പോഴും കുറേപ്പേരുകൂടി ജീവനോടെ ഉണ്ടായിരുന്നേനെ. പ്രണയം വേണ്ടെന്നു വച്ചതിന്റെ പേരിൽ, മറ്റൊരു വിവാഹത്തിനു സമ്മതിച്ചതിന്റെ പേരിൽ, വിട്ടുവീഴ്ചയ്ക്കു തയാറാകാത്തതിന്റെ പേരിൽ, വിവാഹാലോചന നിരസിച്ചതിന്റെ പേരിൽ പ്രണയപ്പക ജീവൻ കവർന്ന കുറച്ചു പേർ. പാറശാല ഷാരോൺ ജോർജ് വധക്കേസിൽ
‘‘ഞങ്ങൾ ആഗ്രഹിക്കുന്ന ശിക്ഷ അവൾക്കു കിട്ടിയില്ലങ്കിൽ പിന്നെ എന്തിനാണ് ജീവിക്കുന്നതെന്നു പോലും എനിക്കറിയില്ല...’’. ഗ്രീഷ്മ എന്ന പെൺസുഹൃത്ത് കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ഷാരോണ്‍ രാജ് എന്ന ഇരുപത്തിമൂന്നുകാരന്റെ പിതാവിന്റെ വാക്കുകളായിരുന്നു ഇത്. 2022 ഒക്ടോബർ 25നാണ് ജൂസ് കുടിച്ചതിനെ തുടർന്ന് അവശനിലയിലായി തിരുവനന്തപുരം മെഡിക്കൽ കോളജില്‍ ചികിത്സയിലായിരുന്ന ഷാരോൺ മരണപ്പെടുന്നത്. മരണത്തിൽ സംശയം ആരോപിച്ച് കുടുംബാംഗങ്ങള്‍ നൽകിയ പരാതിയുടെ ചുവടുപിടിച്ച് പൊലീസ് ചെന്നെത്തിയത് കേരള മനഃസാക്ഷിയെത്തന്നെ ഞെട്ടിച്ച കൊലപാതകത്തിലേക്കായിരുന്നു. സംശയത്തിന്റെ ആദ്യമുന തന്നെ ഗ്രീഷ്മയ്ക്കു നേരെയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യമൊക്കെ താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ ശ്രമിച്ച ഗ്രീഷ്മയ്ക്ക് പക്ഷേ അധികം പിടിച്ചു നിൽക്കാനായില്ല. ഗ്രീഷ്മയുടേതായി പിന്നീട് രേഖപ്പെടുത്തിയ മൊഴികൾ ഓരോന്നായി പുറത്തുവന്നപ്പോൾ തെളിഞ്ഞത് കൊടുംക്രൂരതയായിരുന്നു. ഒടുവിൽ നെയ്യാറ്റിൻകര അഡിഷനൽ സെഷൻസ് കോടതിയും പറഞ്ഞു: ‘‘കൊലപാതകക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണ്’’. ഒടുവിൽ നെയ്യാറ്റിൻകര അഡിഷനൽ സെഷൻസ് കോടതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചു. തെളിവു നശിപ്പിച്ചതിന് മൂന്നാം പ്രതി അമ്മാവൻ നിർമല കുമാരനും കുറ്റക്കാരനെന്നു തെളിഞ്ഞു. തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെവിട്ടു. 2022 ഒക്ടോബർ 31നാണ് ഗ്രീഷ്മയെ പൊലീസ് അറസ്റ്റു ചെയ്തത്. പിന്നീട് 111 ദിവസത്തെ ജയിൽവാസത്തിനു ശേഷം 2023 സെപ്റ്റംബർ 25ന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയുമായിരുന്നു. തുടർന്ന് വിചാരണ നേരിട്ടു വരുന്ന കേസിലാണ് ഇപ്പോൾ വിധി വന്നത്. കൊലചെയ്യാൻ തിരഞ്ഞെടുത്ത രീതിയിലെ വ്യത്യസ്തതയും കുറ്റവാളി ഒരു പെൺകുട്ടിയാണെന്നതും കേസിനെ കൂടുതൽ ചർച്ചാവിഷയമാക്കി മാറ്റിയിരുന്നു. അസ്വാഭാവിക മരണമെന്നു മാത്രം പൊലീസ് കേസെടുത്തൊരു മരണം പിന്നീട് നാടിനെ നടുക്കുന്ന കൊലപാതകമായി മാറിയത് എങ്ങനെയായിരുന്നു? ആരുമറിയാതെ പോകുമായിരുന്ന ഒരു യുവാവിന്റെ മരണത്തിലെ ദുരൂഹത ബന്ധുകൾ നൽകിയ പരാതി മൂലം തെളിയിക്കപ്പെട്ടത് എങ്ങനെയായിരുന്നു? ഒരു ഇരുപത്തിരണ്ടുകാരിയുടെ ഗൂഢബുദ്ധിയിൽ മാത്രം വിരിഞ്ഞതാണോ ഷാരോൺ കൊലപാതകം? ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്നു തെളിയുമ്പോൾ, ആ കൊടുംക്രൂരതയുടെ വഴിയെ വീണ്ടുമൊരു സഞ്ചാരം.
യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വിഷയത്തിൽ ഇടപെടാൻ ഇറാൻ സന്നദ്ധത അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തിന് മാനുഷിക പരിഗണനയിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് പ്രതികരിച്ചത്.
കോട്ടയം ∙ സ്വത്തുതർക്കത്തെത്തുടർന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യനുള്ള ശിക്ഷ അഡിഷനൽ സെഷൻസ് ജഡ്ജി ജെ.നാസർ ഇന്നു വിധിക്കും. കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ (50), അമ്മാവനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്കറിയ (78) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ജോർജ് കുര്യൻ (54) കുറ്റക്കാരനാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിൽ വാദം കേട്ടശേഷമാണു വിധി പ്രഖ്യാപിക്കാൻ കേസ് ഇന്നത്തേക്കു മാറ്റിയത്.
2020 സെപ്റ്റംബറിൽ ഷിക്കാഗോയിൽ പൊലീസിന്റെ അനാസ്ഥ കാരണം 10 വയസ്സുകാരി മരിച്ച സംഭവത്തിൽ കുടുംബത്തിന് 79.85 മില്യൻ ഡോളർ നഷ്ടപരിഹാരം.
തിരുവനന്തപുരം∙ മനോദൗർബല്യമുള്ള, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചികിത്സക്കിടയിൽ ലൈംഗികമായി പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് നെയ്യാറ്റിൻകര സ്വദേശി ഷിനോജിന് (36) 44 വർഷം കഠിന തടവും 8.5 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്.
ന്യൂഡൽഹി ∙ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം, മരണംവരെ കൈവശം വയ്ക്കാനും അനുഭവിക്കാനും മാത്രം അവകാശമുള്ള (ലൈഫ് ഇന്ററസ്റ്റ്) ഭൂമി ഇഷ്ടദാനമായി നൽകാൻ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ 14(1) വകുപ്പു വ്യഖ്യാനിച്ചുകൊണ്ടാണ് ജഡ്ജിമാരായ സി.ടി. രവികുമാർ, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
Results 1-10 of 35