Activate your premium subscription today
ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ കുഞ്ഞനന്തന് നീതി കിട്ടിയില്ലെന്ന് എൽഡിഎഫ് മുൻ കൺവീനർ ഇ.പി. ജയരാജൻ. ഭരണകൂടത്തിന്റെ താൽപര്യങ്ങളും നീതിന്യായ പീഠത്തിന്റെ ഇടതുപക്ഷ വിരുദ്ധ മനോഭാവവുമാണ് കുഞ്ഞനന്തനെ ജയിലിനകത്ത് തടവുകാരനാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴ∙ ജീവിതം മാറ്റിമറിച്ച വ്യാജ അഴിമതി ആരോപണങ്ങളുടെ കരിനിഴലിൽനിന്നു കാൽ നൂറ്റാണ്ടു നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിൽ മുൻ കൃഷി ഓഫിസർക്കു മോചനം. മൂവാറ്റുപുഴ നെല്ലാട് തോപ്പിൽ വീട്ടിൽ ലൈല രവീന്ദ്രനെയാണ് 25 വർഷത്തിനു ശേഷം ആരോപിക്കപ്പെടുന്ന കുറ്റം ചെയ്തിട്ടില്ലെന്ന വിജിലൻസ് പുനരന്വേഷണ റിപ്പോർട്ട് പരിഗണിച്ചു വിജിലൻസ് കോടതി വിട്ടയച്ചത്.
തിരുവനന്തപുരം∙ ‘‘ഓഫിസില്‍ പലരുടെയും മുന്നില്‍ വച്ചാണ് മര്‍ദിച്ചത്. എല്ലാവരും ഷോക്കായി പോയി. അടിക്കുമെന്ന് ആരും കരുതിയിരുന്നില്ല’’– വഞ്ചിയൂർ ജില്ലാ കോടതിയിലെ സീനിയർ അഭിഭാഷകൻ ക്രൂരമായി മർദിച്ച ശ്യാമിലി ജസ്റ്റിന്റെ നടുക്കം മാറിയിട്ടില്ല.
ന്യൂഡൽഹി ∙ വിരമിച്ചതിനു ശേഷം ലഭിക്കുന്ന പദവികളൊന്നും ഏറ്റെടുക്കില്ലെന്നു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. ഒരുപക്ഷേ, നിയമവുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊക്കെ ചെയ്തേക്കുമെന്നും അദ്ദേഹം വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന് പ്രത്യേക ബെഞ്ച് ചേർന്ന് യാത്രയയപ്പു നൽകി. പുതിയ ചീഫ് ജസ്റ്റിസായി ബി.ആർ.ഗവായി ഇന്നു ചുമതലയേൽക്കും. കഴിഞ്ഞ നവംബറിൽ ചീഫ് ജസ്റ്റിസായി നിയമിതനായി ജസ്റ്റിസ് ഖന്ന ഒട്ടേറെ ശ്രദ്ധേയമായ വിധിന്യായങ്ങൾക്കു ശേഷമാണു വിരമിച്ചത്. ‘കോടതിയെന്നാൽ ജഡ്ജിമാർ മാത്രമല്ല, അഭിഭാഷകർ കൂടി ഉൾപ്പെട്ടതാണ്. അവരാണ് നീതിന്യായ വ്യവസ്ഥയുടെ മനഃസാക്ഷി സൂക്ഷിപ്പുകാർ. ഒരിക്കൽ അഭിഭാഷകനായാൽ എന്നും നിങ്ങൾ അഭിഭാഷകനായിരിക്കും’– ജസ്റ്റിസ് ഖന്ന പറഞ്ഞു.
തിരുവനന്തപുരം∙ അനധികൃതസ്വത്തു സമ്പാദനക്കേസില്‍ എഡിജിപി എം.ആര്.അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഈ മാസം 27ന് പരിഗണിക്കും. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹാജരാക്കണമെന്ന് പ്രത്യേക വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു.
ന്യൂഡൽഹി ∙ ഔദ്യോഗിക വസതിയോടു ചേർന്ന മുറിയിൽ ചാക്കുകെട്ടിൽ നോട്ടുകെട്ട് കണ്ടെത്തിയ വിവാദത്തിൽപെട്ട ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ കുറ്റവിചാരണ ചെയ്തു പുറത്താക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ശുപാർശ ചെയ്തെന്നു വിവരം. വിവാദ സംഭവത്തിൽ ജസ്റ്റിസ് വർമയ്ക്ക് പങ്കുണ്ടെന്ന റിപ്പോർട്ട് സഹിതമാണ് ശുപാർശ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കൈമാറിയത്.
ന്യൂഡൽഹി ∙ ഔദ്യോഗിക വസതിയോടു ചേർന്ന മുറിയിൽ ചാക്കുകളിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയ്ക്കു നേരിട്ടു പങ്കുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട്. രാജിവച്ചൊഴിയാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെടണമെന്നും ഇതിനു തയാറായില്ലെങ്കിൽ ജസ്റ്റിസ് വർമയെ കുറ്റവിചാരണയിലൂടെ (ഇംപീച്മെന്റ്) പുറത്താക്കാൻ രാഷ്ട്രപതിയോടു ശുപാർശ ചെയ്യണമെന്നും സമിതിയുടെ റിപ്പോർട്ടിൽ നിർദേശമുണ്ടെന്നാണു വിവരം. റിപ്പോർട്ടിനു മറുപടി നൽകാൻ ജസ്റ്റിസ് വർമയ്ക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ വരെ സമയം നൽകിയിട്ടുണ്ട്. 13നു ചീഫ് ജസ്റ്റിസ് വിരമിക്കുമെന്നതിനാൽ അതിനു മുൻപു തീരുമാനമുണ്ടാകുമെന്നാണു വിവരം.
ന്യൂഡൽഹി ∙ തേയിലത്തോട്ടം തൊഴിലാളികളുടെ വേതന കുടിശിക സംബന്ധിച്ച ഏകാംഗ സമിതിയിലെ റിട്ട. ജസ്റ്റിസ് എ.എം. സപ്രയ്ക്കു പ്രതിഫലമായി കിട്ടിയ 20 ലക്ഷം രൂപ കേരളത്തിലേതുൾപ്പെടെ തേയിലത്തോട്ടം തൊഴിലാളികളുടെ വിധവമാർക്കായി വീതിച്ചു നൽകും. പ്രതിഫലം തനിക്കു വേണ്ടെന്നും തൊഴിലാളികളുടെ വിധവകൾക്കു നൽകണമെന്നും ജസ്റ്റിസ് സപ്ര അറിയിച്ചതോടെ സുപ്രീം കോടതി ഇതുസംബന്ധിച്ച നിർദേശം നൽകി. 2006 മുതൽ സുപ്രീം കോടതിയിൽ ഉള്ളതാണു വേതന കുടിശിക വിഷയം. കേരളം, തമിഴ്നാട്, ബംഗാൾ, തമിഴ്നാട് എന്നീ 4 സംസ്ഥാനങ്ങളിലായി 414.73 കോടി രൂപ തൊഴിലാളികൾക്കും 230 കോടി രൂപ പിഎഫിലേക്കും നൽകാനുണ്ടെന്നായിരുന്നു സപ്രയുടെ റിപ്പോർട്ട്.
പ്രയാഗ്രാജ്∙ അലഹാബാദ് ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് യശ്വന്ത് വർമ ചുമതലയേറ്റു. ഔദ്യോഗിക വസതിയിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയതിനു പിന്നാലെയാണ് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയെ സ്ഥലം മാറ്റിയത്. ചുമതലയേറ്റെങ്കിലും ജുഡീഷ്യൽ ചുമതലയിൽനിന്നു വിട്ടുനിൽക്കും. യശ്വന്ത് വർമ ചുമതലയേറ്റതിനു പിന്നാലെ പ്രതികരണവുമായി അലഹാബാദ് ബാർ അസോസിയേഷൻ രംഗത്തെത്തി. മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് ഹൈക്കോടതിയെന്നാണ് ബാർ അസോസിയേഷൻ പ്രതികരിച്ചത്.
ന്യൂഡൽഹി ∙ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീടിനോടു ചേർന്ന സ്റ്റോർമുറിയിൽ നോട്ടുകെട്ട് കണ്ടെത്തിയ രാത്രിയിൽ, തുടർനടപടികൾക്ക് അനുവദിക്കാതെ പൊലീസിനെ ജഡ്ജിയുടെ പഴ്സനൽ അസിസ്റ്റന്റ് മടക്കിയയച്ചെന്നു സൂചന. വീട്ടിലെ തീപിടിത്തമറിഞ്ഞ് സഫ്ദർജങ്ങിൽനിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങൾക്കു പുറമേ അഞ്ചംഗ പൊലീസ് സംഘവുമെത്തിയിരുന്നു. രാവിലെ വന്നാൽ മതിയെന്നു നിർദേശത്തോടെയാണ് പിഎ പൊലീസിനെ പറഞ്ഞുവിട്ടത്. അപ്പോഴേക്കും കണ്ടെടുത്തിരുന്ന നോട്ടുകെട്ടുകളുടെ വിഡിയോ പൊലീസ് പകർത്തിയിരുന്നു. ഇതാണ് പിന്നീട് ചീഫ് ജസ്റ്റിസിനും മറ്റും നൽകിയത്. സംഭവം നടക്കുമ്പോൾ ജസ്റ്റിസ് വർമയും ഭാര്യയും ഭോപാലിലായിരുന്നു.
Results 1-10 of 76