Activate your premium subscription today
കേരള ഹൈക്കോടതിയുടെ പുതിയ വിധി പ്രകാരം അസോസിയേഷൻ, ക്ലബ്ബുകൾ തുടങ്ങിയവയിൽ അംഗങ്ങൾക്കു കൊടുക്കുന്ന സേവനത്തിന് ജിഎസ്ടി ബാധകമല്ലന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം ഡിസംബർ, 2021 ൽ Section 7(1)(aa)യിൽ നടത്തിയ ഭേദഗതിക്ക് നിയമസാധുത ഇല്ല. സേവനം നിലനിൽക്കണമെങ്കിൽ വിതരണക്കാരനും സ്വീകർത്താവും ആവശ്യമാണ്.
കൊച്ചി∙ താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുട്ടികൾ പുറത്തിറങ്ങിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകാമെന്നും ജീവനു ഭീഷണിയുണ്ടെന്നും വ്യക്തമാക്കിയാണു ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ജാമ്യഹർജികൾ തള്ളിയത്. കോഴിക്കോട് വെള്ളിമാടുകുന്നിലെ ഒബ്സർവേഷൻ ഹോമിൽ കഴിയുന്ന 6 വിദ്യാർഥികളാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചി∙ വിജ്ഞാന കേരള പദ്ധതിയുടെ ഉപദേശകനായി മുൻ മന്ത്രി ടി.എം.തോമസ് ഐസക്കിനെ നിയമിച്ചത് ഇല്ലാത്ത വകുപ്പിലാണെന്ന് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. തുടർന്ന് കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ, തോമസ് ഐസക് എന്നിവരോടു മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
തിരുവനന്തപുരം ∙ കോട്ടയം തിരുവാതുക്കലിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിന് അവരുടെ മകന്റെ മരണവുമായി ബന്ധമില്ലെന്ന പ്രാഥമിക നിഗമനത്തിൽ സിബിഐ. ദമ്പതികളുടെ മകൻ ഗൗതം 2017ൽ ട്രെയിൻ തട്ടി മരിച്ച സംഭവം അന്വേഷിക്കുന്ന സിബിഐ സംഘം കഴിഞ്ഞദിവസം ഇവരുടെ വീട് സന്ദർശിച്ചിരുന്നു. ഹൈക്കോടതി നിർദേശപ്രകാരം ഈ ഫെബ്രുവരിയിലാണു സിബിഐ അന്വേഷണം ഏറ്റെടുത്തത്. ദമ്പതികളുടെ കൊലപാതകത്തിൽ പ്രതിയായ അസം സ്വദേശി അമിത്തിനെ ചോദ്യംചെയ്യുന്നതു സിബിഐ പരിഗണിക്കുന്നുണ്ട്. സംശയങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാകും ചോദ്യം ചെയ്യൽ.
കൊച്ചി ∙ കെഎസ്ആർടിസിയിൽ അംഗീകൃത തൊഴിലാളി യൂണിയനുകളെ നിശ്ചയിക്കാനുള്ള റഫറണ്ടം നീട്ടിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കരാർ ജീവനക്കാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താതെ റഫറണ്ടം നടത്താൻ അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി.വി.ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കരാർ ജീവനക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി വിശദീകരണം തേടി. 120 ദിവസം ജോലി ചെയ്തിട്ടുള്ള കരാർ ജീവനക്കാർക്കും വോട്ട് ചെയ്യാൻ അർഹതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.
കൊച്ചി ∙ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി ചേർത്തിട്ടുള്ള സഹപ്രവർത്തകനായ സുകാന്ത് സുരേഷ് നൽകിയ മുൻകൂർ ജാമ്യഹര്ജി പരിഗണിക്കുകയായിരുന്നു കോടതി. സുകാന്തിനെതിരായ ആരോപണങ്ങൾ ഗൗരവതരമെന്നും കോടതി നിരീക്ഷിച്ചു. ജാമ്യഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി. നേരത്തെ കേസിൽ യുവതിയുടെ മാതാവിനെ കോടതി കക്ഷി ചേർത്തിരുന്നു.
കൊച്ചി∙ ഹൈക്കോടതി പരിസരത്ത് ബോംബ് ഭീഷണിയെ തുടർന്ന് ജാഗ്രത നിർദേശം.
കോഴിക്കോട്∙ അന്തിമ വിധി പറയുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ മുനമ്പം കേസിൽ വാദം കേൾക്കുന്നത് വഖഫ് ട്രൈബ്യൂണൽ മാറ്റിവച്ചു. മേയ് 26 വരെ ഹൈക്കോടതി സ്റ്റേ നിലനിൽക്കെ മേയ് 19നു ട്രൈബ്യൂണലിൽ നിന്നു സ്ഥലം മാറി പോകുന്ന താൻ വാദം കേൾക്കുന്നതിൽ യുക്തിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു വഖഫ് ട്രൈബ്യൂണൽ ചെയർമാൻ രാജൻ തട്ടിൽ വാദം കേൾക്കുന്നത് മേയ് 27ലേക്കു നീട്ടിവച്ചത്.
കൊച്ചി∙ വീടുകളുടെയും സ്ഥാപനങ്ങളുടെയും മുകളിൽ തുറന്ന ട്രസ് വർക്ക് ചെയ്ത ഭാഗത്തിനു കെട്ടിടനികുതി ബാധകമല്ലെന്നു ഹൈക്കോടതി. അതേസമയം, ഈ സ്ഥലം അടച്ചുകെട്ടി ആൾ താമസത്തിനോ വാണിജ്യ ആവശ്യത്തിനോ ഉപയോഗിച്ചാൽ ട്രസ് വർക്കിനു താഴെയുള്ള ഭാഗം കൂടി നികുതി നിർണയത്തിനു കണക്കാക്കാൻ കഴിയുമെന്നു കോടതി വ്യക്തമാക്കി.
കോഴിക്കോട് ∙ ഷഹബാസ് വധ കേസിൽ കോഴിക്കോട് ജുവനയിൽ ഹോമിൽ കഴിയുന്ന കുട്ടികൾ രക്ഷിതാക്കൾ മുഖേന സമർപ്പിച്ച ജാമ്യ അപേക്ഷയിൽ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേൾക്കും.
Results 1-10 of 3936