Activate your premium subscription today
കൊച്ചി ∙ ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം. ഗോവയിൽനിന്നു കയറിയ യുവാവിന്റെ മൃതദേഹമാണ് ഇതെന്നാണ് സംശയം.
പാലക്കാട് ∙ വെസ്റ്റ് ബംഗാൾ സ്വദേശികളായ ദമ്പതികൾ 9.341 കിലോഗ്രാം കഞ്ചാവുമായി പിടിയിലായി. മുർഷിദാബാദ് എൻ.മസദുൽ ഇസ്ലാം (38), ഭാര്യ റിന ബിബി (36) എന്നിവരാണു പിടിയിലായത്.ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഒലവക്കോട് താണാവ് റെയിൽവേ മേൽപാലത്തിനു സമീപത്തു വച്ചാണ് ഇരുവരെയും പിടികൂടിയത്. ബംഗാളിൽ നിന്നാണ് പ്രതികൾ
ന്യൂഡൽഹി ∙ കേരള എക്സ്പ്രസിൽ വീണ്ടും മോഷണ പരമ്പര അരങ്ങേറിയതോടെ നാട്ടിലേക്കുള്ള യാത്ര നരകതുല്യമായതായി മലയാളികൾ. ടിക്കറ്റ് കിട്ടാൻ നട്ടംതിരിയണം, സീറ്റ് പിടിച്ചുവാങ്ങണം, ഒപ്പമുള്ളവരുടെ സുരക്ഷ നോക്കണം, അതിനിടയിലാണു മോഷണമെന്ന പേടിസ്വപ്നം.
വടകര ∙ റെയിൽവേ സ്റ്റേഷനിലെ അനധികൃത വാഹന പാർക്കിങ്ങിന് ചങ്ങല വീഴും. പാർക്കിങ് സ്ഥലത്ത് ഫീ നൽകാതെ സ്റ്റേഷൻ വളപ്പിലും പരിസര റോഡിലും നിർത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കി ആർപിഎഫ്. നോ പാർക്കിങ് ബോർഡ് വച്ച സ്ഥലത്ത് നിർത്തിയിടുന്ന വാഹനങ്ങളെ ചങ്ങല പൂട്ടിടുകയാണ് ചെയ്യുന്നത്.വാഹനം തിരികെ കിട്ടാൻ പിഴ
കോയമ്പത്തൂർ∙ ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപാലത്തിലൂടെ ശ്രീരാമൻ കടന്നുപോയത് മണിക്കൂറുകൾ. നാലു മണിക്കൂറോളം രക്തം വാർന്ന് കൂരിരുട്ടിൽ കിടന്നപ്പോഴാണ് രക്ഷാദൗത്യവുമായി കോയമ്പത്തൂർ ആർപിഎഫ് അംഗങ്ങൾ എത്തിയത്. പാലക്കാട് കമ്മാന്തറ സ്വദേശി കെ. ശ്രീരാമൻ (38) ആണ് കൊല്ലം - തിരുപ്പതി സ്പെഷൽ ട്രെയിൻ സർവീസിൽ
പാലക്കാട് ∙ ട്രെയിനുകളിലെ വനിതാ കോച്ചുകളിൽ പുരുഷന്മാർ കയറുന്നതു തടയാനും മുഴുവൻസമയ പരിശോധനയ്ക്കും വനിതാ പൊലീസിനെ നിയോഗിക്കും. ആർപിഎഫ് ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ ക്യാമറ ഘടിപ്പിക്കാനും തീരുമാനിച്ചു.ഗർഭിണിയായ യാത്രക്കാരിക്കു നേരെ തമിഴ്നാട്ടിലെ കാട്പാടി ഭാഗത്തു വനിതാ കോച്ചിലുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണു ദക്ഷിണ റെയിൽവേ സുരക്ഷാ വിഭാഗത്തിന്റെ നടപടി. ട്രെയിനുകളിൽ പരിശോധന നടത്തുന്ന റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്), സംസ്ഥാന റെയിൽവേ പൊലീസ് (ജിആർപിഎഫ്) സംഘത്തിൽ വനിതകളുടെ എണ്ണം വർധിപ്പിക്കും.
പാലക്കാട് ∙ ട്രെയിൻ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽപന നടത്തുന്ന സംഘങ്ങളെ കണ്ടെത്താൻ റെയിൽവേ സുരക്ഷാ സേനയുടെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ഇത്തരം സംഘങ്ങൾ വ്യാപകമാണെന്ന പരാതിയിൽ ആർപിഎഫ് ഐജി ജി.എം.ഈശ്വര റാവുവിന്റെ നിർദേശത്തെ തുടർന്നാണു നടപടി. പാലക്കാട് ഡിവിഷനിൽ ഉൾപ്പെടെ പ്രത്യേക അന്വേഷണ സംഘം
കോട്ടയം ∙ ട്രെയിനിന്റെ ശുചിമുറിയിൽ കുടുങ്ങിയ യാത്രക്കാരനെ ശുചിമുറിയുടെ ജനൽ തുറന്നു പുറത്തിറക്കി. കൊല്ലം – എറണാകുളം മെമുവിന്റെ ശുചിമുറിയിൽ കുടുങ്ങിയ നെടുമ്പാശേരി സ്വദേശി ജി.സുകുമാരൻ നായരെയാണ് (73) ആർപിഎഫും റെയിൽവേ ജീവനക്കാരും ചേർന്നു പുറത്തിറക്കിയത്.
ജബൽപുർ∙ ട്രെയിൻ യാത്രയ്ക്കു ടിക്കറ്റെടുക്കാൻ പൈസയില്ലെങ്കിൽ പിന്നെ എന്തു ചെയ്യും? സാധാരണഗതിയിൽ യാത്ര ഉപേക്ഷിക്കുകയോ അല്ലെങ്കിൽ ടിക്കറ്റ് എടുക്കാതെ തന്നെ ട്രെയിനിനകത്ത് കയറുകയോ ചെയ്യും. ടിടിഇ പിടിച്ചില്ലെങ്കിൽ ഭാഗ്യം. എന്നാൽ മധ്യപ്രദേശിൽ ഒരു യുവാവ് ടിക്കറ്റ് എടുക്കാൻ പൈസയില്ലാതെ ട്രെയിനിന് അടിയിൽ കയറിയിരുന്നാണ് യാത്ര ചെയ്തത്.
ഒറ്റപ്പാലം∙ ഒഡീഷയിൽ നിന്നു ട്രെയിൻ മാർഗം കഞ്ചാവു കടത്തിയ കേസിൽ യുവതി അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി കരിങ്കമൺകുഴിയിൽ ഖദീജ റിബിനെ (23) ആണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്നു 2 കിലോ കഞ്ചാവു പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ
Results 1-10 of 49