Activate your premium subscription today
തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാർശ. ആറാം തവണയാണ് രാഷ്ട്രപതിയുടെ മെഡലിനായി അജിത് കുമാറിനെ ഡിജിപി ശുപാർശ ചെയ്യുന്നത്. എന്നാൽ ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തിൽ അഞ്ചുതവണയും കേന്ദ്രം മെഡൽ നിരസിച്ചിരുന്നു.
തൃശൂർ ∙ പൂരം കലക്കലിന് ഒരാണ്ട് ആകുമ്പോളും ഉത്തരവാദിയാരെന്ന ചോദ്യത്തിന് ഉത്തരമില്ല. കഴിഞ്ഞ ഏപ്രിൽ 19നു പൂരം കലങ്ങിയതിനു ശേഷം പലവഴിക്ക് അന്വേഷണം നടന്നു. പക്ഷേ, ദുരൂഹത നീങ്ങിയിട്ടില്ല. ഗൂഢാലോചനയുണ്ടെന്നു ഭരണകക്ഷിയായ സിപിഐ അടക്കം ആരോപിച്ചിരുന്നു. പൂരം അട്ടിമറിച്ചതിൽ മുഖ്യപങ്കു വഹിച്ചെന്ന ആരോപണം നേരിട്ട എഡിജിപി എം.ആർ. അജിത് കുമാറിനെ തന്നെ അന്വേഷണം ഏൽപിച്ചതു വഴി സർക്കാരിനുണ്ടായ നാണക്കേട് നീങ്ങിയിട്ടുമില്ല. പൂരംകാണാനെത്തിയവർക്കു നേരെ ലാത്തിവീശിയും എഴുന്നള്ളിപ്പു തടഞ്ഞും ബാരിക്കേഡ് കെട്ടിയടച്ചും പൊലീസ് നടത്തിയ ഇടപെടലുകളാണു കഴിഞ്ഞ പൂരത്തെ വേദനിപ്പിക്കുന്ന ഓർമയാക്കി മാറ്റിയത്.
തിരുവനന്തപുരം∙ ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി ശനിയാഴ്ച സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ പിടിയിലായത് 232 പേർ. നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിന് 227 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും അധികൃതർ അറിയിച്ചു.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഡിജെ പാർട്ടികളിൽ ലഹരി ഉപയോഗം കണ്ടെത്തിയ സാഹചര്യത്തിൽ ഇത്തരം പാർട്ടികൾ കർശന നിരീക്ഷണത്തിലാക്കാൻ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം വിളിച്ച എസ്പിമാരുടെ യോഗത്തിൽ തീരുമാനിച്ചു. 32 ഉദ്യോഗസ്ഥരാണു യോഗത്തിൽ പങ്കെടുത്തത്.
തിരുവനന്തപുരം ∙ തൊടുപുഴ സ്വദേശി അനന്തുകൃഷ്ണന്റെ പാതിവില തട്ടിപ്പു കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറാൻ എഡിജിപി മനോജ് ഏബ്രഹാം സംസ്ഥാന പൊലീസ് മേധാവിക്കു ശുപാർശ നൽകി. ഇതുവരെ 72 കേസുകൾ റജിസ്റ്റർ ചെയ്തു. 62 കോടി രൂപയാണ് ഇതിലൂടെ തട്ടിയെടുത്തത്. സംസ്ഥാനമൊട്ടാകെ 3600 പരാതിക്കാർ പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇതിൽ പലതിലും ഉടൻ കേസെടുക്കും. ലഭിച്ച പരാതികളുടെ മാത്രം അടിസ്ഥാനത്തിൽ 450– 500 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ആഭ്യന്തരവകുപ്പിന്റെ പ്രാഥമിക കണക്ക്. ക്രൈംബ്രാഞ്ചിനു പകരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസുകൾ അന്വേഷിപ്പിക്കാമെന്നാണു ഡിജിപി എസ്.ദർവേഷ് സാഹിബിന്റെ നിലപാട്.
ന്യൂഡൽഹി ∙ കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ എഡിജിപി പി. വിജയന്. അഗ്നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ മധുസൂദൻ നായർ, സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫിസർ രാജേന്ദ്രൻ നായർ എന്നിവർക്കും വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുത്യർഹ സേവനത്തിന് പൊലീസ് സേനയിലെ 10 പേർക്കാണ് മെഡൽ. അഗ്നിരക്ഷാ സേനയിൽ 5 പേർക്കും ജയിൽ വകുപ്പിലെ 5 പേർക്കും രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു.
തൃശൂർ ∙ പൂരം അലങ്കോലമാക്കിയതിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ചു ചർച്ചകൾ മുറുകുമ്പോഴും ഇതിനു വഴിയൊരുക്കിയ പൊലീസ് ഇടപെടലുകൾ അന്വേഷണത്തിൽനിന്നു പുറത്ത്. പൊലീസിന്റെ ഭാഗത്തുനിന്നു തുടർച്ചയായുണ്ടായ പ്രകോപനങ്ങളാണു പൂരം നിർത്തിവയ്ക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്നു പൂരനാൾ മുതൽ ദേവസ്വങ്ങളും കമ്മിറ്റിക്കാരും ആവർത്തിക്കുന്നുണ്ടെങ്കിലും പൊലീസ് നിയമപരമായാണു പ്രവർത്തിച്ചതെന്ന് എഡിജിപിയുടെ റിപ്പോർട്ടിലടക്കം സാക്ഷ്യപ്പെടുത്തുന്നു.
തിരുവനന്തപുരം∙ എഡിജിപി എം.ആര്.അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിശക്തമായ പ്രതിഷേധം ഉയര്‍ത്തിയ സിപിഐയ്ക്കുള്ളില്‍ വിഷയത്തില്‍ അഭിപ്രായഭിന്നത. അജിത്കുമാറിനെ ഡിജിപി ആക്കിയതിൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എതിരഭിപ്രായം പറഞ്ഞപ്പോള്‍ സ്വാഭാവിക തീരുമാനമെന്ന് മന്ത്രി ജി.ആര്. അനില്‍ പ്രതികരിച്ചു.
കരവിരുതിൽ അയ്യപ്പനെ തീർത്ത് കൊച്ചു മിടുക്കൻമാർ. ശബരിമല സന്നിധാനത്ത് ആണ് അഭിനവ് കൃഷ്ണനും അനുജൻ അദ്വൈത് കൃഷ്ണനും അയ്യപ്പനെ റുബിക്സ് ക്യൂബിൽ തീർത്തത്. സന്നിധാനത്ത് ഒരുക്കിയ സ്റ്റേജിൽ ആയിരുന്നു തങ്ങളുടെ കരവിരുത് കൊണ്ട് ഈ കുഞ്ഞുഭക്തർ അയ്യപ്പസ്വാമിക്ക് പ്രാർത്ഥന സമർപ്പിച്ചത്. റുബിക്സ് ക്യൂബിൽ മറ്റാരുമല്ല
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്.അജിത്കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. അനധികൃത സ്വത്തു സമ്പാദനം, കവടിയാറിലെ വീട് നിര്‍മാണം എന്നിവയടക്കമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണു പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതത്. അഴിമതി ആരോപണങ്ങള്‍ ആദ്യം ഉന്നയിച്ച പി.വി.അന്‍വര്‍ എംഎല്‍എ പിന്നീടു പ്രത്യേക സംഘത്തിനു നല്കിയ മൊഴിയിലാണ് അജിത്തിനെതിരെ അനധികൃത സ്വത്തു സമ്പാദനവും ഉന്നയിച്ചത്.
Results 1-10 of 82