Activate your premium subscription today
റാസൽഖൈമ ∙ 75 ലക്ഷം ഡോളറിന്റെ വ്യാജ കറൻസിയുമായി 3 അംഗ അറബ് വംശജരെ റാസൽഖൈമ പൊലീസ് അറസ്റ്റ് ചെയ്തു. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷനുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്.
കൊച്ചി ∙ കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ ദിവസം തന്നെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ചെന്ന കേസിൽ നിലപാട് ശക്തമാക്കി വനിത കൗൺസിലർ കല രാജു. സിപിഎമ്മിൽ വിശ്വാസമില്ലെന്നും പാര്‍ട്ടിയിലേക്ക് തിരിച്ചു പോക്ക് ആലോചിക്കുന്നില്ലെന്നും ഇന്ന് കോലഞ്ചേരി മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നൽകിയ ശേഷം അവർ പ്രതികരിച്ചു. സിപിഎം ജില്ലാ നേതൃത്വത്തെ പൂർണമായി പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് കല രാജുവിന്റെ വാക്കുകൾ.
കൊച്ചി∙ പെരുമ്പാവൂരിൽ വൻ ലഹരി വേട്ട. അഞ്ഞൂറിലേറെ ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി വെളിയംകോട് പുതിയ വീട്ടിൽ കമറുദീൻ (54) നെ അറസ്റ്റ് ചെയ്തു. റൂറൽ ജില്ലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന 'ഓപ്പറേഷൻ ക്ലീൻ' പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് മൂന്ന് കോടി രൂപയോളം വില വരുന്ന പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. മുടിക്കൽ തടി ഡിപ്പോ റോഡിലുള്ള ഗോഡൗണിൽ ചാക്കിൽ അട്ടിയിട്ട നിലയിലാണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. കുറച്ചുനാളുകളായി ഗോഡൗൺ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വിദേശരാജ്യങ്ങളിൽ വിൽക്കുന്ന സിഗരറ്റുകൾ, കാശ്മീരിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മാത്രം വിൽക്കുന്ന സിഗരറ്റുകൾ, ഹാൻസ്, പാൻപരാഗ്, മറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ അടക്കമുള്ള വസ്തുക്കളാണ് ചാക്കിലുണ്ടായിരുന്നത്. െബംഗലൂരുവിൽ നിന്നും ലോറിയിൽ പുകയില ഉൽപ്പന്നങ്ങൾ ഗോഡൗണിൽ എത്തിച്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും, ഇതര സംസ്ഥാനങ്ങളിലേക്കും ഏജന്റുമാർ വഴി വിൽപന നടത്തി വരികയായിരുന്നു. കമറുദീനാണ് ഗോഡൗൺ നടത്തിയിരുന്നത്. ഇയാൾ ആലുവ ചാലക്കൽ ഭാഗത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചു വരികയായിരുന്നു. സഹായികളായി ഇതര സംസ്ഥാന തൊഴിലാളികളും ഉണ്ടായിരുന്നു. ഈ വീട്ടിൽ നിന്ന് പണം എണ്ണുന്ന മെഷീനും ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപയും പൊലീസ് കണ്ടെടുത്തു. സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ വേട്ടയാണിത്. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി ജില്ലയിൽ പരിശോധന തുടരുകയാണ്. പദ്ധതിയുടെ ഭാഗമായി നടന്ന റെയ്ഡിൽ കഴിഞ്ഞയാഴ്ച രണ്ട് ബംഗ്ലാദേശികളെ പിടികൂടിയിരുന്നു.
കൊച്ചി∙കുപ്രസിദ്ധ ഗുണ്ടയെ പൊലീസ് സാഹസികമായി പിടികൂടി. ആലുവ തായിക്കാട്ടുകര മാന്ത്രിക്കൽ കരിപ്പായി ഷഫീഖ് (കടുവ ഷഫീഖ് 40) നെയാണ് ആലുവ പൊലീസ് പിടികൂടിയത്. മയക്ക് മരുന്ന് കേസിൽ പ്രതിയായ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ്. പത്ത് ദിവസത്തെ പരോൾ കിട്ടിയ പ്രതി തിരികെ ജയിലിൽ പ്രവേശിക്കാതെ രണ്ട് വർഷമായി ഒളിവിലാണ്. കഴിഞ്ഞ ദിവസം രാത്രി ചവറുപാടം ഭാഗത്ത് ഒരു കാറിൽ ഇയാൾ ഉണ്ടെന്നറിഞ്ഞ് പൊലീസ് വളഞ്ഞപ്പോൾ ഇയാൾ കാർ അപകടകരമായ വിധത്തിൽ പിന്നോട്ടെടുത്തു. തുടർന്ന് ഇരുട്ടത്തേക്ക് ഇറങ്ങിയോടിയ പ്രതിയെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. 2013 മുതൽ ആലുവ പൊലീസ് സ്റ്റേഷൻ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. 2020ൽ ചാലക്കുടിയിൽ 138 കിലോ ഗഞ്ചാവ് പിടികൂടിയ കേസിൽ ഉൾപ്പെട്ട് ജയിൽ ആയി, പിന്നീട് 10 വർഷത്തെ ശിക്ഷ കിട്ടി. ഇയാളെ ചാലക്കുടി പൊലീസിന് കൈമാറി.
അഞ്ചൽ ∙ 9 വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 35 വയസ്സുകാരന് അറസ്റ്റിൽ. അഞ്ചല്‍ തേവര്‍തോട്ടം സ്വദേശിയായ മണിക്കുട്ടനാണ് പൊലീസ് പിടിയിലായത്. കൊതുകു തിരി വാങ്ങാനായി 9 വയസ്സുകാരന് അയൽവാസിയായ ഇയാളുടെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു ഇയാള്‍ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്.
മെഹ്ബൂലയിൽ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ നടന്ന കവർച്ചാ കേസിൽ രണ്ട് നൈജീരിയൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.
അല്‍ അഹ്മദി ഗവര്‍ണറേറ്റിലെ മെഹ്ബൂല, മംഗഫ് പ്രദേശങ്ങളിലെ രണ്ട് മണി എക്സ്ചേഞ്ചുകളിലാണ് കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ കൊള്ളയടിച്ചത്. ഇതില്‍, മെഹ്ബൂല മണി എക്സ്ചേഞ്ചിൽ നടന്ന കവര്‍ച്ചയില്‍ കൊണ്ടുപോയ പണവും, കളിതോക്കും പിന്നീട് പ്രതികളില്‍ ഒരാള്‍ ഉപേക്ഷിച്ചു. പൊലീസ് അന്വേഷണത്തില്‍ ഇത് കണ്ടെടുത്തിട്ടുണ്ട്.
കാട്ടാക്കട ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് 8 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അച്ഛനും മകനും അറസ്റ്റിൽ. കിള്ളി ഊന്നാംപാറ ജാസ്മിൻ മൻസിലിൽ നാസർ(65), മകൻ മുഹമ്മദ് ജാസ്മിൻ(27) എന്നിവരാണ് പിടിയിലായത്. കുരുതംകോട് സ്വദേശികളായ 2 പേർക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ അറ്റൻഡർ പോസ്റ്റ് വാഗ്ദാനം
കടയ്ക്കൽ ∙ അനധികൃതമായി പാചക വാതകം നിറച്ച് സിലിണ്ടർ വിൽപന നടത്തി വന്ന മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. തൃശൂർ മൂല്ലൂക്കര ഇരുനിലംകോട് കുന്നത്തു പീടികയിൽ ഹൗസിൽ മനോജ് (48), സുഹ്റ (37) ചിറയിൻകീഴ് ശാർക്കര മേൽ കടയ്ക്കാവൂർ ചിറമൂള കാട്ടാരുവിള വീട്ടിൽ എം.പി.പ്രിജിത്ത് (24) എന്നിവരാണ് ചിതറ പൊലീസിന്റെ
തിരുവല്ല ∙ വള്ളംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ അഭ്യാസപ്രകടനം നടത്തിയ യുവാവും കാറോടിച്ച സുഹൃത്തും പിടിയിൽ. കാറോടിച്ച തിരുവല്ല മഞ്ഞാടികുന്നത്ത് പറമ്പിൽ കെ.ജോഹൻ മാത്യു (20), സുഹൃത്ത് പത്തനംതിട്ട കുമ്പഴ മടുക്കാമൂട്ടിൽ ജോഹൻ മാത്യു (19) എന്നിവരാണ് പിടിയിലായത്. കാറിന്റെ പിൻവശത്തെ സീറ്റിൽ ഇരിക്കുകയായിരുന്ന
Results 1-10 of 9431