Activate your premium subscription today
വാളയാർ (പാലക്കാട്) ∙ അട്ടപ്പള്ളത്തു സഹോദരിമാർ മരിച്ച കേസിൽ മാതാപിതാക്കളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ സിബിഐ കുറ്റപത്രത്തിനെതിരെ ഉടൻ കോടതിയെ സമീപിക്കുമെന്നു കുട്ടികളുടെ അമ്മയും വാളയാർ നീതി സമരസമിതി നേതാക്കളും അറിയിച്ചു. കുറ്റപത്രത്തിന്റെ പകർപ്പു ലഭിച്ചിട്ടില്ല. ഇതു പഠിച്ച ശേഷം സിബിഐ കോടതിയിൽ അപേക്ഷ നൽകാനാണു തീരുമാനം. ഹൈക്കോടതിയിൽ അമ്മയ്ക്കു വേണ്ടി ഹാജരായ രാജേഷ് എം
ഏഴു വർഷമായി രാഷ്ട്രീയ, നിയമവൃത്തങ്ങളിൽ വൻവിവാദവും ചർച്ചയും ഉയർത്തിയ വാളയാർ ദുരൂഹമരണങ്ങളുടെ കേസ് സിബിഐയുടെ അന്വേഷണ ചരിത്രത്തിലും വഴിത്തിരിവായി. സിബിഐയുടെ ആദ്യ പോക്സോ കേസും സിബിഐ കോടതിയിൽ വിചാരണക്കെത്തുന്ന ഇത്തരത്തിലുള്ള ആദ്യ കേസും ഇതാണ്.
പാലക്കാട് ∙ ഏഴു വർഷമായി രാഷ്ട്രീയ, നിയമവൃത്തങ്ങളിൽ വൻ വിവാദവും ചർച്ചയുമായ വാളയാർ കേസ് സിബിഐയുടെ അന്വേഷണ ചരിത്രത്തിലും വഴിത്തിരിവായി. സിബിഐ അന്വേഷിക്കുന്ന ആദ്യ പോക്സോ കേസും സിബിഐ കോടതിയിൽ വിചാരണയ്ക്ക് എത്തുന്ന ഇത്തരം ആദ്യകേസും വാളയാറിലേതാണ്.ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമമനുസരിച്ച്
പാലക്കാട് ∙ ഏഴു വർഷമായി രാഷ്ട്രീയ, നിയമവൃത്തങ്ങളിൽ വൻ വിവാദവും ചർച്ചയുമായ വാളയാർ കേസ് സിബിഐയുടെ അന്വേഷണ ചരിത്രത്തിലും വഴിത്തിരിവായി. സിബിഐ അന്വേഷിക്കുന്ന ആദ്യ പോക്സോ കേസും സിബിഐ കോടതിയിൽ വിചാരണയ്ക്ക് എത്തുന്ന ഇത്തരം ആദ്യകേസും വാളയാറിലേതാണ്. ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമമനുസരിച്ച് നിലവിൽ വന്ന സിബിഐക്ക് പോക്സോ കേസ് അന്വേഷണത്തിന് അധികാരമില്ലായിരുന്നു.
പാലക്കാട് ∙ നിരപരാധിത്വം തെളിയിക്കുമെന്നും ആരോപണം ഉന്നയിക്കുന്ന സിബിഐ തെളിവുതരട്ടെയെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സിബിഐയിൽ വിശ്വാസമില്ലാതായി. മക്കളുടെ മരണത്തിൽ സിബിഐ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടാൻ കഴിയുമെന്ന വിശ്വാസം നഷ്ടപ്പെട്ടു. യഥാർഥ പ്രതികളെ പറയാൻ കഴിയാത്തത് കൊണ്ടാണ് സിബിഐ മാതാപിതാക്കളെ പ്രതി ചേർത്തത്. ഇതിനെ നിയമപരമായി നേരിടുമെന്നും മാതാവ് പറഞ്ഞു.
കൊച്ചി ∙ വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കൾ പ്രതികൾ. ഇവർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിബിഐ മൂന്നാം കോടതിയിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളുടെ പീഡനം സംബന്ധിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നു എന്നാണ് സിബിഐ
ന്യൂഡൽഹി ∙ പുതിയ 3 ക്രിമിനൽ നിയമങ്ങളും സിബിഐയുടെ ‘ഭാരത്പോൾ’ എന്ന പുതിയ സംവിധാനവും വിദേശത്തേക്കു കടന്ന കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ സഹായിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യാന്തര ഏജൻസിയായ ഇന്റർപോളുമായും വിദേശങ്ങളിലെ കുറ്റാന്വേഷണ ഏജൻസികളുമായും ഏകോപനം എളുപ്പമാക്കുന്നതിനു സിബിഐക്കു കീഴിൽ തുടങ്ങിയ ‘ഭാരത്പോൾ’ പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട ∙ നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയതിനു പിന്നാലെ പിന്മാറാന് ഉദ്ദേശിക്കുന്നില്ലെന്നും അപ്പീലുമായി മുന്നോട്ടു പോകുമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ല. കേസുമായി ഏതറ്റംവരെയും മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും മഞ്ജുഷ പറഞ്ഞു.
കൊച്ചി ∙ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ ആശങ്കകൾ കേൾക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
കൊച്ചി∙ കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുഞ്ഞുങ്ങളെയും കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ മുൻ സൈനികരായ പ്രതികളെ സിബിഐ പിടികൂടിയതു ‘സൈബർ കോമിങ്ങി’ലൂടെ. കൊല്ലം അലയമൺ ചന്ദ്രവിലാസത്തിൽ ദിവിൽകുമാർ (41), കണ്ണൂർ ശ്രീകണ്ഠാപുരം കൈതപ്രം പുതുശേരി വീട്ടിൽ രാജേഷ് (46) എന്നിവരിലേക്ക് അന്വേഷണ സംഘം എത്തിയതു 10,000 സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ്. കേരളത്തിൽ റജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിൽ വർഷങ്ങളായി ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താൻ സിബിഐയും കേരള പൊലീസും മൂന്നു മാസമായി നടത്തിയ ‘സൈബർ കോമിങ്ങാണ്’ അന്വേഷണ സംഘത്തെ പുതുച്ചേരിയിലേക്ക് എത്തിച്ചത്.
Results 1-10 of 1102