Activate your premium subscription today
തിരുവനന്തപുരം ∙ ഫോണ്‍ ചോര്‍ത്തലിനു വിജിലന്‍സ് കൂടി സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത. അഴിമതിക്കെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണു പുതിയ നീക്കം. നിലവില്‍ ഫോണ്‍ ചോര്‍ത്തണമെങ്കില്‍ ക്രൈംബ്രാഞ്ചിന്റെ സഹായം തേടണം. ഈ സമയത്തു വിവരങ്ങള്‍ ചോര്‍ന്നു പോകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണു വിജിലന്‍സിനു നേരിട്ടു ഫോണ്‍ ചോര്‍ത്തലിനുള്ള അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുള്ള സൗകര്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് കത്തു നല്‍കിയിരിക്കുന്നതെന്ന് വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത പറഞ്ഞു.
കോഴിക്കോട്∙ ചോദ്യക്കടലാസ് ചോർച്ചയിൽ കൊടുവള്ളി എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടതിയെ സമീപിക്കാൻ ഷുഹൈബ് നീക്കം നടത്തുന്നതായാണ് വിവരം. ക്രൈംബ്രാഞ്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഷുഹൈബിനോടും എംഎസ് സൊലൂഷൻസിലെ മറ്റു രണ്ട് അധ്യാപകരോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. ഷുഹൈബ് ഉൾപ്പെടെയുള്ളവർ ഒളിവിലാണ്. ഷുഹൈബിനെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
കോഴിക്കോട്∙ ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹർജിയിൽ വിധി പറയുന്നത് മാറ്റി. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയും. രണ്ടാം തവണയാണ് വിധി പറയാനായി മാറ്റുന്നത്.
കോഴിക്കോട് ∙ ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ എംഎസ് സൊലൂഷൻസ് ഉടമ ഷുഹൈബിന്റെ ജാമ്യഹർജിയിൽ തിങ്കളാഴ്ച വിധി പറയും. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. വഞ്ചന, തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് ഷുഹൈബിനെതിരെ ചുമത്തിയിരിക്കുന്നത്. കോടതി നിർദേശം അനുസരിച്ച് അധിക റിപ്പോർട്ടും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നു.
പെരിയ(കാസർകോട്) ∙ കൊലപാതകം നടന്ന ഫെബ്രുവരി 17ന് വൈകിട്ട് കേസിലെ 1 മുതൽ 11 വരെ പ്രതികൾ പെരിയ കല്യോട്ടിനു സമീപം ഏച്ചിലടുക്കം ബസ് സ്റ്റോപ്പിൽ ഒത്തുകൂടി കൂടി ഗൂഢാലോചന നടത്തി എന്നതായിരുന്നു പ്രോസിക്യൂഷൻ വാദം. ഇവിടെ തട്ടുകടയിൽ ചായകുടിക്കാനാണ് ഇവർ എത്തിയതെന്നും പൊതുസ്ഥലത്തു ഗൂഢാലോചന സാധ്യമാവുമോ എന്നും പ്രതിഭാഗം വാദിച്ചു.
കോഴിക്കോട് ∙ ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ കൊടുവള്ളി എംഎസ് സൊലൂഷൻസ് സ്ഥാപനത്തിലെ അധ്യാപകർ ഇന്നും ചോദ്യം ചെയ്യലിനു ഹാജരായില്ല. രാവിലെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തണമെന്നായിരുന്നു 2 അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നത്. ഹാജരാകാത്ത സാഹചര്യത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കാനാണു ക്രൈംബ്രാഞ്ച് നീക്കം.
കോഴിക്കോട് ∙ പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഇന്നലെയും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ ഷുഹൈബ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.
കോഴിക്കോട്∙ സ്കൂൾതല പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്ന കേസിൽ ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയവർ ചോദ്യംചെയ്യലിന് ഹാജരായില്ല. എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ്, സ്ഥാപനത്തിലെ 2 അധ്യാപകർ എന്നിവർക്ക് ഇന്നലെ രാവിലെ 11നു ഹാജരാകാനാണു ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്. നാളെ ഹാജരാകാമെന്നാണ് ഇവർ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്.
കൊച്ചി ∙ വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ. സോജന് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് (സത്യസന്ധതാ സർട്ടിഫിക്കറ്റ്) നൽകാൻ തടസ്സമില്ലെന്ന് ഹൈക്കോടതി. സോജന് ഐപിഎസ് നൽകുന്നതിന്റെ ഭാഗമായി ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചതിനെതിരെ പെൺകുട്ടികളുടെ മാതാവ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ വിധി.
കോഴിക്കോട് ∙ ചോദ്യപേപ്പർ ചോർച്ച വിവാദത്തില്‍ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും. രണ്ടു വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. ചോദ്യപേപ്പർ ചോർന്നതിൽ സാമ്പത്തിക ഇടപാട് നടന്നോ എന്ന് അറിയാനാണ് നീക്കം.
Results 1-10 of 648