Activate your premium subscription today
തിരുവനന്തപുരം∙ ഡിജിപി എസ്.ദര്‍വേഷ് സാഹിബ് ജൂണ്‍ 30ന് വിരമിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവി ആരാകും എന്നതു സംബന്ധിച്ചാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം, സുരേഷ് പുരോഹിത്, എം.ആര്.അജിത്കുമാര്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇവരെല്ലാവരും സംസ്ഥാന പൊലീസ് മേധാവിയാകാന്‍ സന്നദ്ധരാണെന്ന് ഡിജിപി എസ്.ദര്‍വേഷ് സാഹിബിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ആറു പേരുള്‍പ്പെട്ട പട്ടിക സര്‍ക്കാരിനു ഡിജിപി കൈമാറി.
എഡിജിപി പി.വിജയനെതിരെ വ്യാജമൊഴി നല്‍കിയെന്ന പരാതിയില്‍ എഡിജിപി എം.ആര്.അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് വ്യക്തമാക്കി ഡിജിപി ദര്‍വേഷ് സാഹിബ് ജനുവരിയില്‍ നല്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തീരുമാനമെടുക്കാതെ പൂഴ്ത്തിവച്ചത് രണ്ടരമാസത്തോളം. 2024 ഡിസംബര്‍ 12-നാണ് അജിത്കുമാര്‍ നടത്തിയത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി.വിജയന് ഡിജിപിക്കു പരാതി നല്‍കിയത്. ഈ കത്ത് ഡിജിപി സര്‍ക്കാരിനു കൈമാറി. തുടര്‍ന്ന് വിഷയത്തില്‍ അന്വേഷിച്ച് ശുപാര്‍ശ നല്കാന് ജനുവരിയില്‍ സര്‍ക്കാര്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പരിശോധനകള്‍ക്കു ശേഷം ജനുവരി അവസാനത്തോടെ തന്നെ ഡിജിപി നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിനു മറുപടി നല്‍കിയിരുന്നു.
തിരുവനന്തപുരം ∙ അധ്യാപകർക്കെതിരായ പരാതികളിൽ ധൃതിപിടിച്ചുള്ള അറസ്റ്റ് വേണ്ടെന്നു സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബിന്റെ നിർദേശം. ലഭിക്കുന്ന പരാതികളിൽ പ്രാഥമികാന്വേഷണം നടത്തി, കഴമ്പുണ്ടെന്നു പൂർണ ബോധ്യമായാൽ മാത്രമേ കേസ് റജിസ്റ്റർ ചെയ്യാൻ പാടുള്ളൂവെന്നാണു ജില്ലാ പൊലീസ് മേധാവിമാർക്കുള്ള നിർദേശം.
തിരുവനന്തപുരം ∙ ജൂൺ 30ന് വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബിന്റെ ഒഴിവിലേക്ക് 6 പേരുടെ പട്ടിക തയാറാക്കുന്ന നടപടികൾ തുടങ്ങി. നിലവിൽ ഏറ്റവും സീനിയറായ ഡിജിപി നിധിൻ അഗർവാൾ, നിലവിൽ ഐബിയുടെ സ്പെഷൽ സെക്രട്ടറിയും കേരള കേഡറിൽ രണ്ടാമനുമായ റാവാഡാ ചന്ദ്രശേഖർ, വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത, എഡിജിപിമാരായ മനോജ് ഏബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആർ.അജിത്കുമാർ എന്നിവരാകും പട്ടികയിൽ വരിക.
കൊച്ചി ∙ വിദ്യാർഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനും അച്ചടക്കം ശീലിപ്പിക്കുന്നതിനുമായി അധ്യാപകർ നൽകുന്ന ചെറിയ ശിക്ഷകൾക്കു പോലും അവർക്കെതിരെ ക്രിമിനൽ കേസെടുക്കുന്ന നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. സ്കൂളിലോ കോളജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരിൽ പരാതി ലഭിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥൻ അധ്യാപകന് നോട്ടിസ് നൽകി പ്രാഥമികാന്വേഷണം നടത്തി കേസിൽ കഴമ്പുണ്ടോ എന്നു പരിശോധിക്കണമെന്നും പ്രാഥമികാന്വേഷണ സമയത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ആറാം ക്ലാസ് വിദ്യാർഥിയായ തന്റെ മകനെ അധ്യാപകൻ വടി കൊണ്ട് തല്ലി എന്നു കാട്ടി പിതാവ് നൽകിയ ഹർജിയിൽ വിഴിഞ്ഞം പൊലീസ് എടുത്ത ക്രിമിനൽ കേസിലാണ് ഹൈക്കോടതിയുടെ വിധി. അധ്യാപകന് മുൻകൂർ ജാമ്യം അനുവദിക്കാനും കോടതി ഉത്തരവിട്ടു.
കൊച്ചി∙ ഗുരുതര ചട്ടലംഘനങ്ങളെത്തുടർന്നു സസ്പെൻഷനിലായിരുന്ന പത്തനംതിട്ട മുൻ എസ്പി സുജിത് ദാസിനെ തസ്തിക നൽകാതെ തിരിച്ചെടുത്തു. ആറു മാസം നീണ്ട സസ്പെൻഷൻ കാലാവധിക്കു ശേഷമാണിത്. പി.വി. അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതു വിവാദമായതോടെയാണു സുജിത് ദാസിനെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. വിവാദ ഫോൺ സംഭാഷണത്തിൽ എഡിജിപി എം.ആർ. അജിത്കുമാറിനെതിരെയും മറ്റ് എസ്പിമാരെക്കുറിച്ചും സുജിത് ദാസ് നടത്തിയ പരാമർശങ്ങൾ ഗുരുതരമായ ചട്ടലംഘനമാണെന്നായിരുന്നു റിപ്പോർട്ട്. ക്യാംപ് ഓഫിസിലെ മരംമുറി കേസിൽ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു സുജിത് ദാസ് തന്നോട് അപേക്ഷിക്കുന്ന സംഭാഷണവും അൻവർ പുറത്തുവിട്ടിരുന്നു. ഇതു പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയതായും വിലയിരുത്തപ്പെട്ടു. തുടർന്നു സെപ്റ്റംബർ അഞ്ചിനാണു മുഖ്യമന്ത്രി സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്.
തിരുവനന്തപുരം ∙ മുന്‍ ഡിജിപി ജേക്കബ് തോമസിനും ഡിജിറ്റൽ സർവകലാശാലയുടെ നിലവിലെ വിസി ഡോ.സിസ തോമസിനും വിരമിക്കല്‍ ആനുകൂല്യം പോലും നല്‍കാതെ പ്രതികാര നടപടി തുടർന്നു സർക്കാർ. ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിനു യാത്രാബത്ത കൂട്ടിക്കൊടുക്കുമ്പോഴാണ് ഇവർ ദുരിതം അനുഭവിക്കുന്നത്. 2020 മേയില്‍ വിരമിച്ച ജേക്കബ് തോമസും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് 2023 മാര്‍ച്ച് 31ന് വിരമിച്ച സിസ തോമസും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്കായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുകയാണ്.
കൊച്ചി∙ കയർ ബോർഡ് ഓഫിസിലെ ഉദ്യോഗസ്ഥർക്കെതിരെ തൊഴിൽ പീഡന പരാതി നൽകിയ ജീവനക്കാരി ജോളി മധു മരിച്ച സംഭവത്തിൽ എംഎസ്എംഇ മന്ത്രാലയം അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ കമ്മിറ്റിയെ ആണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ആരോപണങ്ങൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കാൻസർ അതിജീവിത എന്ന പരിഗണന പോലും നൽകാതെ ജോളിയെ ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്നു കാണിച്ച് ബന്ധുക്കൾ നേരത്തേ മന്ത്രാലയത്തിനു പരാതി നൽകിയിരുന്നെങ്കിലും ജോളി മരിച്ച്, തൊട്ടടുത്ത ദിവസമാണ് അന്വേഷണ സമിതിയെ നിയമിച്ച് മന്ത്രാലയം ഉത്തരവിറക്കിയത്.
ന്യൂഡൽഹി ∙ മഹാകുംഭമേളയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും 60 പേർക്കു പരുക്കേൽക്കുകയും ചെയ്തതിനെ തുടർന്ന്, ത്രിവേണി സംഗമത്തിലെ സംഗംഘാട്ടിൽ വിഐപികൾക്കു പ്രത്യേക സൗകര്യങ്ങൾ അനുവദിക്കുന്നതു നിർത്തിവച്ചു. വിവിഐപികൾക്കു കാറിൽ എത്താൻ കഴിയുന്നതടക്കമുള്ള സൗകര്യങ്ങളാണ് ഒഴിവാക്കിയത്. വാഹനങ്ങൾ ത്രിവേണി സംഗമത്തിനടുത്തേക്കു വരുന്നതു നിരോധിച്ചു. ഇതിനിടെ, നാഗേശ്വർഘാട്ടിലും ജുൻസി ഛാട്നാഗ്ഘാട്ടിലുമായി 12 താൽക്കാലിക ടെന്റുകൾക്കു തീപിടിച്ചതു പരിഭ്രാന്തി പരത്തി. ഉടൻ തന്നെ തീ കെടുത്തിയതായും ആർക്കും പരുക്കേറ്റിട്ടില്ലെന്നും സർക്കാർ അറിയിച്ചു.
തിരുവനന്തപുരം∙ പൊതുവഴി തടസ്സപ്പെടുത്തിയുള്ള ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും അനുവദിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാർക്കു ഡിജിപി എസ്.ദർവേഷ് സാഹിബിന്റെ നിർദേശം. ഇതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി പാലിക്കണമെന്നാണു നിർദേശം. വിധി കർശനമായി നടപ്പാക്കുന്നതിൽ പൊലീസ് വീഴ്ചവരുത്തുകയാണെന്നു കാട്ടി കോടതികളിൽ ഹർജികൾ വന്നതോടെയാണ് ഡിജിപിയുടെ ഇടപെടൽ.
Results 1-10 of 288