Activate your premium subscription today
മുംബൈ∙ പൗരന്മാരെ അനാവശ്യമായി കേസിൽ കുരുക്കി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും നിയമാനുസൃതം മാത്രം പ്രവർത്തിക്കണമെന്നും ഇ.ഡിയോട് നിർദേശിച്ച ബോംബെ ഹൈക്കോടതി അന്വേഷണ ഏജൻസിക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തി.
കൊച്ചി∙ തൃശൂർ കരുവന്നൂർ സഹകരണബാങ്ക് വായ്പ തട്ടിപ്പു കേസിൽ 10.98 കോടി രൂപയുടെ സ്വത്തുവകകൾ കൂടി കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. സ്ഥലവും കെട്ടിടങ്ങളും അടക്കം 24 സ്വത്തുക്കളും 50.53 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.പൊലീസ് റജിസ്റ്റർ ചെയ്ത 16 കേസുകൾ ഒരുമിച്ചെടുത്താണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി നടപടിയെടുത്തത്. കൃത്യമായ രേഖകളില്ലാതെ ബെനാമി വായ്പകൾ നൽകി പ്രതികൾ ബാങ്കിന്റെ പണം തട്ടിയെടുത്തെന്നാണു കേസ്. സാമ്പത്തിക തട്ടിപ്പിൽ സിപിഎം നേതാക്കളും പാർട്ടിയും കക്ഷിയായതോടെ കേസിനു വലിയ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചു. കേസിൽ ഇതുവരെ 128.72 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.
ചെന്നൈ ∙ മുൻ മന്ത്രിയും അണ്ണാഡിഎംകെ വിമത വിഭാഗം നേതാവുമായ ആർ.വൈത്തിലിംഗത്തിന്റെ 100.92 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. 2011–2016 അണ്ണാഡിഎംകെ സർക്കാരിൽ ഭവന, നഗര വികസന മന്ത്രിയായിരുന്ന വൈത്തിലിംഗം ശ്രീറാം
ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ആഭ്യന്തര മന്ത്രാലയം അനുമതി കൊടുത്തു. മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാനും അനുമതി കൊടുത്തിട്ടുണ്ട്. നാലാം തവണയും
കൊച്ചി∙ കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊച്ചി യൂണിറ്റിന്റെ പ്രവർത്തനം കേന്ദ്ര ധന മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാക്കി. യൂണിറ്റിലെ ചില ഉദ്യോഗസ്ഥരെ കുറിച്ചു തുടർച്ചയായി ലഭിച്ച പരാതികളാണു കാരണം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം(പിഎംഎൽഎ) റജിസ്റ്റർ ചെയ്ത കേസ് ഒതുക്കി തീർക്കാൻ ഇ.ഡി. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥൻ അടക്കമുള്ളവർ 2 കോടി രൂപ ആവശ്യപ്പെട്ടു സ്ഥിരമായി ഭീഷണിപ്പെടുത്തുന്നു എന്ന കൊല്ലം സ്വദേശി ജയിംസ് ജോർജിന്റെ പരാതിയിൽ കേരള പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു.
പട്ന∙ വൈശാലി സഹകരണ ബാങ്ക് അഴിമതി കേസിൽ ആർജെഡി എംഎൽഎ അലോക് മേഹ്തയുടെ പട്നയിലെ വസതിയിൽ ഉൾപ്പെടെ 19 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. പുലർച്ചെ അലോക് മേഹ്തയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വൈശാലി സഹകരണ ബാങ്ക് മുൻ ചെയർമാനാണ് അലോക് മേഹ്ത.
ആയൂർ ∙ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടമുളയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം പരിശോധന നടത്തി. ഇന്നലെ രാവിലെ 9.30 ന് ബാങ്ക് തുറന്നപ്പോൾ എത്തിയ സംഘം രാത്രി 8.30 വരെ ബാങ്കിന്റെ കൈപ്പള്ളി ജംക്ഷനിലെ പ്രധാന ഓഫിസിൽ പരിശോധന നടത്തി. തട്ടിപ്പു നടന്ന സമയത്തെ ഭരണ
ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ലഫ്. ഗവർണർ വി.കെ.സക്സേന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അനുമതി നൽകി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ഗവർണറുടെ നടപടി. നാലാം തവണയും വിജയം ലക്ഷ്യമിട്ട് അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ എഎപി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചതിനിടെയാണ് പുതിയ നീക്കം.
കൊച്ചി ∙ ഒന്നേ മുക്കാൽ കോടിയിലേറെ വാഹനങ്ങളുള്ള സംസ്ഥാനത്തെ റോഡ് സുരക്ഷ ഉറപ്പാക്കാൻ മോട്ടർ വാഹന വകുപ്പിലുള്ളതു കേവലം 340 എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ. എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ രൂപീകരിച്ചു റോഡപകടം കുറയ്ക്കാൻ ലക്ഷ്യമിട്ടു 2018 ൽ തുടങ്ങിയ ‘സേഫ് കേരള’ പദ്ധതി തുടക്കത്തിലേ പാളിയതിനു കാരണം കടുത്ത ആൾക്ഷാമം. 8 മണിക്കൂർ വീതമുള്ള 3 ഷിഫ്റ്റുകളിലായി സംസ്ഥാനത്തെ പ്രധാന നിരത്തുകളിൽ 24 മണിക്കൂറും എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉറപ്പാക്കാനായിരുന്നു സേഫ് കേരള പദ്ധതി. എന്നാൽ, തുടക്കം മുതൽ ഉണ്ടായിരുന്നതു ദിവസം 8 മണിക്കൂർ ജോലി ചെയ്യാനുള്ള ഉദ്യോഗസ്ഥർ മാത്രം. ഈ ഉദ്യോഗസ്ഥരെ സ്ക്വാഡിൽനിന്നു പിൻവലിച്ചു ചെക്ക് പോസ്റ്റുകളിലും ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ് പരിശോധന തുടങ്ങിയ ഓഫിസ് ജോലികൾക്കും നിയോഗിക്കാൻ കൂടി തുടങ്ങിയതോടെ പദ്ധതിയുടെ കൂമ്പടഞ്ഞു.
ന്യൂഡൽഹി ∙ രാജ്യംവിട്ട വ്യവസായി വിജയ് മല്യയുടെ 14,131 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുൾപ്പെട്ട വിവിധ കേസുകളുമായി ബന്ധപ്പെട്ട് ആകെ 22,800 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടെടുത്തെന്നും ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിനെ അറിയിച്ചു. വിവിധ ബാങ്കുകളിൽ നിന്നുള്ള 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസിലാണ് വിജയ് മല്യ രാജ്യം വിട്ടത്. നീരവ് മോദിയുടെ 1053 കോടി രൂപ തിരിച്ചെത്തിയെന്നും ലോക്സഭയിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകവേ മന്ത്രി പറഞ്ഞു.
Results 1-10 of 1865