Activate your premium subscription today
കൊച്ചി∙ മൂത്രമൊഴിക്കാൻ പുറത്തിറക്കിയ റിമാൻഡ് പ്രതി ഒളിച്ചിരുന്നത് മംഗളവനത്തിൽ. പ്രതിയെ അതിസാഹസികമായി പിടികൂടി കൊച്ചി പൊലീസ്. ശനിയാഴ്ച വൈകിട്ടാണ് കഞ്ചാവ് കേസ് പ്രതിയായ മന്ദി ബിശ്വാസിനെ പൊലീസ് സംഘം അതിനാടകീയമായി പിടികൂടിയത്. ചാടിപ്പോയ പ്രതിയെ വൈകാതെ കീഴ്പ്പെടുത്തി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
പാലക്കാട് ∙എലപ്പുള്ളിയിലെ സ്വകാര്യ മദ്യനിർമാണശാലയ്ക്കായി തിരക്കിട്ട് അനുമതി നൽകിയത് സർക്കാർ കമ്പനിയായ മലബാർ ഡിസ്റ്റിലറീസിൽ മദ്യനിർമാണം തുടങ്ങാനുള്ള നീക്കങ്ങൾ മരവിപ്പിച്ച്. മലബാർ ഡിസ്റ്റിലറീസിന്റെ മേനോൻപാറയിലെ ഭൂമിയിൽ മദ്യനിർമാണ കമ്പനിക്കായി 2022 ജൂണിൽ സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും ഇതുവരെ സാങ്കേതികാനുമതി കിട്ടിയിട്ടില്ല
തിരുവനന്തപുരം ∙ പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ മദ്യനിർമാണശാലയ്ക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി.രാജേഷ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സമവായ ചർച്ച നടത്തിയെങ്കിലും പൂർണമായി വഴങ്ങാതെ പാർട്ടി. വികസനത്തിന് എതിരല്ലെങ്കിലും വെള്ളം ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 74 ടൂറിസം കേന്ദ്രങ്ങളിൽ കൂടി ബീയർ– വൈൻ പാർലറുകൾ തുറക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകി. ടൂറിസം കേന്ദ്രമായി എക്സൈസ് വിജ്ഞാപനം ചെയ്തതോടെ ഈ സ്ഥലങ്ങൾ ഉൾപ്പെടുന്ന വില്ലേജുകളിലെ ക്ലാസിഫൈഡ് റസ്റ്ററന്റുകൾക്കു ബീയർ–വൈൻ ലൈസൻസ് എടുക്കാം. ടൂറിസം വകുപ്പ് നേരത്തേ തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളായി അംഗീകരിച്ച സ്ഥലങ്ങളാണിവ.
പാലക്കാട് ∙ മദ്യക്കമ്പനിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉടൻ പ്രതികരിക്കുമെന്ന് ഒയാസിസ് കമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികൾ അറിയിച്ചു. സംരംഭം തുടങ്ങുക എന്ന ലക്ഷ്യം മാത്രമാണു കമ്പനിക്കുള്ളത്. 5 വർഷം കൊണ്ടു പൂർത്തിയാക്കുന്ന രീതിയിലാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കേന്ദ്രസർക്കാർ മുതൽ പഞ്ചായത്ത് വരെയുള്ളവരുടെ അനുമതി വിവിധ ഘട്ടങ്ങളിൽ നേടിയെടുക്കേണ്ടതുണ്ട്.
കോട്ടയം ∙ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പാലാ വിമുക്തി ഡിഅഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയത് 19,023 പേർ. കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ മദ്യപാനം കുറയുന്നു. രാസലഹരിയോട് അമിതാസക്തിയെന്നും എക്സൈസ്. പിടിയിലാകുന്ന കുട്ടികളെയും യുവാക്കളെയും ലഹരിയിൽ നിന്നു മോചിതരാക്കുകയെന്നതാണ് ഫ്യൂച്ചർ ഫോക്കസിന്റെ
തിരുവനന്തപുരം∙ പാലക്കാട് കഞ്ചിക്കോട്ട് എഥനോൾ പ്ലാന്റ് നിർമിക്കാൻ മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കമ്പനിക്ക് അനുമതി നൽകിയ വിഷയത്തിൽ എക്സൈസ് മന്ത്രി സംസാരിക്കുന്നത് കമ്പനിയുടെ പ്രൊപ്പഗൻഡ മാനേജരെ പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതിപക്ഷം ഇതുവരെ ചോദിച്ച ഒരു ചോദ്യത്തിനും മന്ത്രി ഉത്തരം നല്കിയിട്ടില്ല. അദ്ദേഹം ആദ്യദിവസം കമ്പനിയെ പുകഴ്ത്തിയാണ് സംസാരിച്ചത്. ഇതു പോലൊരു കമ്പനി വേറെയില്ലെന്നു പറഞ്ഞത് ആ കമ്പനിയുടെ പ്രൊപ്പഗന്ഡ മാനേജരെ പോലെയാണ് മന്ത്രി സംസാരിച്ചത്.
തിരുവനന്തപുരം ∙ പിഎസ്സി വകുപ്പുതല പരീക്ഷകൾ എഴുതാനെന്ന വ്യാജേന അവധിയെടുത്ത ശേഷം ഡ്യൂട്ടിയായി പരിഗണിക്കാൻ വ്യാജരേഖകൾ ഹാജരാക്കിയ എക്സൈസ് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ കുട്ടനാട് എക്സൈസ് റേഞ്ച് ഓഫിസിലെ വനിതാ സിവിൽ എക്സൈസ് ഓഫിസർ ബി.എസ്.സംഗമിത്രയെയാണ് വിജിലൻസിന്റെയും പിഎസ്സി സെക്രട്ടറിയുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത് ആലപ്പുഴ ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ്.വിനോദ് കുമാർ ഉത്തരവിറക്കിയത്.
കായംകുളം∙ മകന്റെ കയ്യിൽനിന്ന് എക്സൈസുകാർ കഞ്ചാവ് പിടിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് യു.പ്രതിഭ എംഎൽഎ. ഒപ്പമുണ്ടായിരുന്ന ചിലർ തെറ്റു ചെയ്തിട്ടുണ്ടാകാം, മകൻ തെറ്റ് ചെയ്തിട്ടില്ല. പല സ്ഥലങ്ങളിലും കുട്ടികൾ സൗഹൃദത്തിൽ ഏർപ്പെടുന്നതുപോലെയാണ് തന്റെ മകനും കൂട്ടുകാരുമായി ഒത്തു ചേർന്നത്.
മുട്ടം ∙ എള്ളുംപുറം സെറ്റിൽമെന്റ് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കുന്ന എക്സൈസ് നടപടിക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്ന് മുട്ടം പഞ്ചായത്ത് ഭരണസമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. തൊടുപുഴയിലെ ഫിനാൻസ് സ്ഥാപനത്തിനെതിരെ നടന്ന പ്രക്ഷോഭ സമരത്തിൽ മുൻനിര പ്രവർത്തകനായിരുന്ന സിറിൾ ജോൺസനെതിരെ വിരോധം നിമിത്തം
Results 1-10 of 446