Activate your premium subscription today
തിരുവനന്തപുരം ∙ ഇഷ്ടപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ അമ്മയുടെ തല ചുമരില്‍ ഇടിച്ച് കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ച മകനെ കോടതി ജീവപര്യന്തം കഠിന തടവിനും 50,000 രൂപ പിഴക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറ് മാസം കഠിന തടവ് അനുഭവിക്കണം.
തിരുവനന്തപുരം∙ ആഫ്രിക്കയിൽനിന്ന് 130 കോടി വില വരുന്ന 22.60 കിലോ ഹെറോയിൻ ലഹരിമരുന്ന് കടത്തിയ കേസിൽ രണ്ടു പ്രതികളെ 60 വർഷം വീതം കഠിനതടവിനു ശിക്ഷിച്ച് കോടതി. ശ്രീകാര്യം സ്വദേശി സന്തോഷ് ലാൽ (43), കടുവിളാകം സ്വദേശി രമേശ് (33) എന്നിവർക്കാണ് 60 വർഷം വീതം കഠിനതടവും 4 ലക്ഷം രൂപ വീതം പിഴയും തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതി വിധിച്ചത്. 2
ഡാളസ്∙ ഫോർട്ട് വർത്തിലെ മുൻ റേഡിയോ അവതാരകൻ ജസ്റ്റിൻ ഫ്രാസെലിന് പ്രൊബേഷൻ നിബന്ധനകൾ ലംഘിച്ചതിന് ആറ് വർഷം തടവ് ശിക്ഷ വിധിച്ചതായി ടാറന്റ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു.2025 ജൂൺ 16 ന് അദ്ദേഹത്തെ ടാരന്റ് കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി. 2022-ൽ ഒരു കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ
ഇംഗ്ലണ്ടിലെ ധനിക കുടുംബത്തിൽ പിറന്ന്, കുടുംബ പാരമ്പര്യം പോലെ ആർമി ഓഫിസറായി, പിന്നെ കൂലിപ്പട്ടാളക്കമ്പനി നടത്തി ഒടുവിൽ ആഫ്രിക്കയിൽ 5 വർഷം ജയിലിൽ കിടന്ന് കൊടും പീഡനവും ഏറ്റുവാങ്ങി ഭാഗ്യം കൊണ്ടും പണത്തിന്റെ മുഷ്ക്ക് കൊണ്ടും തിരിച്ചെത്തിയ ഒരാളുണ്ട്. ഫ്രെഡ്റിക് ഫോർസൈത്തിന് ആ കഥ ക്രൈം ത്രില്ലർ നോവൽ ആക്കാൻ പോലും പ്രചോദനമായ സൈമൺ മാൻ! ഫ്രെഡ്റിക് ഫോർസൈത്ത് ‘ഡോഗ്സ് ഓഫ് വാർ’ എന്ന നോവൽ എഴുതിയത് സൈമൺ മാനിന്റെ കഥ വച്ചായിരുന്നു. കഴിഞ്ഞ മേയിൽ ഫോർസൈത്ത് മരിച്ചു, സൈമൺ മാനും മരിച്ചു. രണ്ട് ഇതിഹാസങ്ങളുടെ അവസാന അധ്യായം! ഫ്രെഡ്റിക് ഫോർസൈത്ത് ‘ഡോഗ്സ് ഓഫ് വാർ’ എന്ന നോവൽ എഴുതിയത് സൈമൺ മാനിന്റെ കഥ വച്ചായിരുന്നു. പശ്ചിമ ആഫ്രിക്കയിലെ ഇക്വറ്റോറിയൽ ഗിനി എന്ന ചെറിയ രാജ്യത്തെ അട്ടിമറിച്ച് എണ്ണക്കിണറുകളും വൈരഖനികളും സ്വന്തമാക്കാൻ സൈമൺ മാൻ നടത്തിയ ആസൂത്രണവും അതു പൊളിഞ്ഞു പാളീസായതും അങ്ങനെ കഥയും പിന്നെ സിനിമയുമായി. അതിലുപരി മറ്റൊന്നു കൂടി സംഭവിച്ചു–ലോകമാകെ സ്പൈ ഏജൻസികൾക്ക് അന്യ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനും അക്രമം വിതയ്ക്കാനുമുള്ള ആസൂത്രണത്തിന്റെ ടെക്സ്റ്റ് ബുക്ക് പോലെയായി ഡോഗ്സ് ഓഫ് വാർ. ചാരപ്പണി പഠിപ്പിക്കുന്ന ട്രെയിനികളോട് ഈ ബുക്ക് വായിക്കാൻ ഇൻസ്ട്രക്ടർമാർ ആവശ്യപ്പെടുന്നു ഇന്നും. ഓപ്പറേഷൻ പൊളിഞ്ഞു പോയിട്ടും! പണവും കഴിവുകളും സാമർഥ്യവുമുണ്ട്, പക്ഷേ അതൊക്കെ ഓവർ ആയിപ്പോയാൽ...? ലോകമാകെ അതിനൊരു പാഠം കൂടിയാണ് സൈമൺ മാനിന്റെ കഥ. ആ കഥ സൈമണിന്റെ കുട്ടിക്കാലത്തു നിന്നു തന്നെ തുടങ്ങാം.
ഇൻഷുറൻസ് തട്ടിപ്പ് കേസിൽ ഷിക്കാഗോയിൽ ഹോഫ്മാൻ എസ്റ്റേറ്റ്സിലെ മുൻ ഡോക്ടർക്ക് 10 വർഷം തടവ് ശിക്ഷ. മോണ ഘോഷ് (52) ആണ് ശിക്ഷക്കപ്പെട്ടത്.
ലക്നൗ∙ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ എംഎൽഎ അബ്ബാസ് അൻസാരിക്കും സഹോദരൻ മൻസൂർ അൻസാരിക്കും തടവു ശിക്ഷ വിധിച്ച് സ്പെഷൽ കോടതി. എംപിമാർക്കും എംഎൽഎമാർക്കുമെതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി അബ്ബാസ് അൻസാരിക്ക് 2 വർഷവും മൻസൂർ അൻസാരിക്ക് 6 മാസവുമാണ് ശിക്ഷ വിധിച്ചത്. സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി എംഎൽഎയായ അബ്ബാസ് അൻസാരിക്ക് എംഎൽഎ പദവി നഷ്ടമായേക്കും.
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിൽ റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി (19) കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് വധശിക്ഷ കിട്ടാൻ പോരാട്ടം തുടരുമെന്ന് അങ്കിതയുടെ മാതാപിതാക്കൾ. കേസിൽ റിസോർട്ട് ഉടമയും രണ്ടു ജീവനക്കാരും ഉൾപ്പെടെ മൂന്നു പ്രതികളെ വെള്ളിയാഴ്ച കോട്വാറിലെ അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.
കണ്ണൂർ∙ പതിനാലുകാരിയെ പീഡിപ്പിച്ച യുവാവിന് 23 വർഷം തടവും 75,000 രൂപ പിഴയും. ആലക്കോട് തിരുമേനി കൊച്ചുചിറയിൽ ജിതിൻ രാജുവിനെയാണ് (26) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.
ഇരിങ്ങാലക്കുട∙ കോടാലി ഇഞ്ചക്കുണ്ടിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും അഡീഷനൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. കുണ്ടിൽ വീട്ടിൽ അനീഷിനെ(41) ആണ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി എൻ.വിനോദ്കുമാർ ശിക്ഷിച്ചത്. 2022 ഏപ്രിലിൽ ആണ് മാതാപിതാക്കളായ
ടെക്സസ് ∙ രണ്ട് ദശാബ്ദക്കാലം രോഗികളിൽ തെറ്റായ രോഗനിർണയം നടത്തിയ കേസിൽ സൗത്ത് ടെക്സസിലെ ഡോക്ടർക്ക് 10 വർഷം തടവ്.
Results 1-10 of 294