Activate your premium subscription today
സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ രാജ്യത്ത് ഓരോ വർഷവും വലിയ വർധന. ലോക്സഭയിലെ ചോദ്യത്തിനു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022ലെ കണക്കുപ്രകാരം സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 65,893 കേസ് റജിസ്റ്റർ ചെയ്തു.
കൽപറ്റ∙ എൻ.എം.വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യപ്രേരണക്കേസിൽ, മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി വരാനിരിക്കെ പ്രതിയായ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ നിയമസഭയിൽ എത്തി. ഐ.സി.ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെ.കെ.ഗോപിനാഥൻ എന്നിവർക്കെതിരെയാണ് ആത്മഹത്യപ്രേരണയ്ക്ക് കഴിഞ്ഞ വ്യാഴാഴ്ച പൊലീസ് കേസെടുത്തത്. പ്രതിയായതിനു പിന്നാലെ എംഎൽഎ ഉൾപ്പെടെ മൂന്നു പേരും ഒളിവിലായിരുന്നു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ രാവിലെ എംഎൽഎ സഭയിലെത്തി. എൻ.ഡി.അപ്പച്ചൻ, കെ.കെ.ഗോപിനാഥൻ എന്നിവരെ ഇപ്പോഴും ബന്ധപ്പെടാൻ സാധിക്കുന്നില്ല.
മുട്ടം ∙ കുറ്റക്കാരെന്നു കോടതി വിധിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് രണ്ടാനമ്മ അനീഷ; നിസ്സംഗനായി പിതാവ് ഷെരീഫ്. ഷെഫീക്ക് വധശ്രമക്കേസിൽ കുറ്റക്കാരെന്നു വിധിച്ചശേഷം, ‘പ്രതികൾക്ക് എന്തെങ്കിലും പറയാനുണ്ടോ’ എന്നു കോടതി ചോദിച്ചു. ഷെരീഫും അനീഷയും കൈകൂപ്പി. ഷെഫീക്കിനെ കൂടാതെ 5 മക്കൾ കൂടിയുണ്ടെന്നും ഇവരുടെ സംരക്ഷണത്തിനായി ശിക്ഷയിളവ് ചെയ്യണമെന്നുമാണ് ഇരുവരും പറഞ്ഞത്.
തൊടുപുഴ∙ കുമളിയിൽ നാലര വയസ്സുകാരൻ ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ഷെഫീക്കിന്റെ പിതാവ് ഉപ്പുതറ ചപ്പാത്ത്കര ഷെരീഫിന് 7 വർഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഷെരീഫിന് അരലക്ഷം രൂപ പിഴയും ചുമത്തി. ഷെരീഫിന്റെ ഭാര്യയും കേസിലെ രണ്ടാം പ്രതിയുമായ അനീഷയ്ക്ക് 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചു.
റിസർവ് ബാങ്ക് (ആർബിഐ) കെട്ടിടം തകർക്കുമെന്ന് ഇ-മെയിൽ സന്ദേശം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റിസർവ് ബാങ്കിന്റെ ഔദ്യോഗിക മെയിലിലേക്ക് റഷ്യൻ ഭാഷയിലാണ് സന്ദേശം ലഭിച്ചത്. ബാങ്കിൽ ബോംബ് വയ്ക്കാൻ പദ്ധതിയിടുന്നു എന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.
തിരുവനന്തപുരം∙ പാര്‍ട്ടി സമ്മേളനത്തിന് റോഡ് അടച്ച് സ്റ്റേജ് കെട്ടിയ സംഭവത്തില്‍ സിപിഎം നേതാക്കളെ പ്രതി ചേര്‍ത്ത് പൊലീസ്. 21 ഏരിയ കമ്മിറ്റി അംഗങ്ങളും പ്രതികളാകും. മൈക്ക് അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുക്കും. വിഷയത്തില്‍ ഹൈക്കോടതി നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് സിപിഎം നേതാക്കളെ പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചത്. പ്രതികള്‍ക്ക് വഞ്ചിയൂര്‍ പൊലീസ് നോട്ടിസ് അയച്ചു. റോഡ് അടച്ച് സ്റ്റേജ് കെട്ടേണ്ടതില്ലായിരുന്നെന്ന അഭിപ്രായം പാര്‍ട്ടിക്കുണ്ടെന്ന് ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞിരുന്നു.
തൊടുപുഴ∙ യുവതിയെ തടഞ്ഞു നിർത്തി അശ്ലീലം പറയുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തതിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്. ഇടുക്കി പോത്തിൻകണ്ടം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരെയാണ് വണ്ടൻമേട് പൊലീസ് കേസെടുത്തത്.
തിരുവനന്തപുരം∙ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ചികിത്സാപ്പിഴവ് ഉള്‍പ്പെടെ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തത് 131 കേസുകള്‍. 2016 ഏപ്രില്‍ മുതല്‍ 2024 ഒക്ടോബര്‍ 8 വരെയുള്ള കേസുകളുടെ കണക്കുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇത്രയും കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും മൂന്നു പ്രതികള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
കൊച്ചി∙ ഫോണ്‍ ചോർത്തലുമായി ബന്ധപ്പെട്ട് പി.വി.അൻവറിനെതിരെ കേസെടുക്കാൻ കാരണക്കാരനായ പരാതിക്കാരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കു പരാതി. അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്സിങ് ആണു ഡിജിപിക്കു പരാതി നൽകിയത്. അൻവറിനെതിരെ പരാതി നൽകിയ തോമസ് പീലിയാനിക്കലിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തിയ കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ ശേഷം കടന്നുകളഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷനംഗം വി.കെ.ബീനാ കുമാരി ആവശ്യപ്പെട്ടു.
Results 1-10 of 32