Activate your premium subscription today
പത്തനംതിട്ട ∙ ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖലാ വൈസ് പ്രസിഡന്റ് മലയാലപ്പുഴ നല്ലൂർ വാഴവിളയിൽ വീട്ടിൽ ഇഡ്ഡലി എന്നറിയപ്പെടുന്ന ശരൺ ചന്ദ്രനെ (25) കാപ്പാ കേസ് ചുമത്തി ജില്ലയിൽ നിന്ന് ഒരു വർഷത്തേക്കു നാടുകടത്തി. പിന്നാലെ കേസുകളിൽ ഉൾപ്പെടുന്നത് പാർട്ടിയിൽ വരാൻ തടസ്സമല്ലെന്നും കാപ്പാ കേസിൽ പെട്ട പലരും
പത്തനംതിട്ട ∙ ജില്ലാ സെക്രട്ടറിയും മന്ത്രിയും കവചമൊരുക്കിയിട്ടും ഡിവൈഎഫ്ഐ ഭാരവാഹി ശരൺ ചന്ദ്രനെ കാപ്പ ചുമത്തി നാടുകടത്തിയതോടെ സിപിഎം പ്രതിരോധത്തിൽ. മറ്റു പാർട്ടിക്കാരെ സിപിഎമ്മിലെത്തിച്ച് സംസ്കരിച്ചെടുക്കുമെന്നായിരുന്നു ക്രിമിനൽ പശ്ചാത്തലമുള്ള ശരണിനെ പാർട്ടിയിലെടുത്തതിനു പിന്നാലെ സംസ്ഥാന സെക്രട്ടറി
പാലക്കാട് ∙ സംസ്ഥാനത്തു കാപ്പ (കേരള ആന്റിസോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) കേസുകളിൽ പൊലീസ് നടപടി കടുപ്പിക്കുന്നു. കാപ്പ ചുമത്തി നാടുകടത്തിയവർ വ്യവസ്ഥ ലംഘിച്ചു തിരിച്ചെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യും. ജയിലിൽനിന്ന് ഇറങ്ങുന്നവരുടെ വിവരശേഖരണം ഊർജിതമാക്കിയതിനു പിന്നാലെയാണു കാപ്പയിലും പിടിമുറുക്കുന്നത്. നെന്മാറ ഇരട്ടക്കൊലപാതകത്തെത്തുടർന്നാണിത്. നെന്മാറയിൽ അയൽക്കാരിയെ കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങി അതേ കുടുംബത്തിലെ രണ്ടുപേരെക്കൂടി കൊലപ്പെടുത്തിയതു പൊലീസിനെതിരെ വലിയ വിമർശനത്തിനു കാരണമായിരുന്നു. ഇരട്ടക്കൊലപാതകത്തിൽ വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനും നടപടി തുടങ്ങി.
സ്ഥിരം കുറ്റവാളികൾക്കു കൂച്ചുവിലങ്ങിടാൻ നടപ്പാക്കിയ കാപ്പ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) നിയമത്തിന്റെ മൂർച്ച പോയി. നാടുകടത്തപ്പെട്ടവർ ‘പഴയപണി’ തുടരുകയും ചെയ്യുന്നു. കാപ്പ ചുമത്തി നാടുകടത്തപ്പെടുന്നവർ പുതിയ സ്ഥലത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. കാപ്പ ശിക്ഷയുടെ കാലാവധി കഴിഞ്ഞശേഷം ‘പണി’ക്കിറങ്ങിയാലും നടപടി കടുത്തതാകും.
പെരിന്തൽമണ്ണ∙ വിവിധ ക്രിമിനൽ കേസുകളിലെ പ്രതികളായ 3 പേർക്ക് കാപ്പ ചുമത്തി ജില്ലയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തി. ബിടാത്തി ചോരമ്പറ്റ വീട്ടിൽ മുഹമ്മദ് റാഷിദ് (34), വാഴേങ്കട കോരങ്കോട് കുനിയൻകാട്ടിൽ മുഹമ്മദ് ഷാനിഫ് (38), അങ്ങാടിപ്പുറം പുത്തനങ്ങാടി ചോരിക്കാവുങ്ങൽ സെബിൻ വർഗീസ്(26) എന്നിവരെയാണ് കാപ്പ
അങ്കമാലി ∙ കാപ്പ ചുമത്തിയതിനെ തുടർന്ന് ഒളിവിലായിരുന്ന കറുകുറ്റി കൊവേന്ത പടയാട്ടി സിജോയെ (36) പൊലീസ് പിടികൂടി. ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ട സിജോയെ കറുകുറ്റിയിലെ ബാറിൽ വച്ച് പിടികൂടാൻ ശ്രമിച്ചപ്പോൾ പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. ആക്രമണത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു.
കാക്കനാട്∙ കാപ്പ ചുമത്തി നാടു കടത്തിയ ഗുണ്ടകൾക്കുമേൽ പ്രത്യേക നിരീക്ഷണവുമായി പൊലീസ്. ഇവരിൽ പലരും നാടു കടത്തപ്പെട്ട ഇടങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണു നിരീക്ഷണം ശക്തമാക്കുന്നത്. തൃശൂർ ജില്ലയിൽ നിന്ന് കാപ്പ ചുമത്തി നാടു കടത്തിയ മാടപ്രാവ് എന്ന് വിളിക്കുന്ന കല്ലൂർ തയ്യിൽ അനൂപ് (37) എറണാകുളത്ത് ലഹരി ഇടപാട് ശൃംഖല രൂപീകരിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. അനൂപിനെ കഴിഞ്ഞ ദിവസം കാക്കനാട്ടു നിന്നു പിടികൂടുകയും ചെയ്തു. സ്ഥിരം കുറ്റവാളിയെന്ന കാരണത്താൽ കാപ്പ ചുമത്തി എറണാകുളം ജില്ലയിൽ നിന്നു നാടു കടത്തിയ മറ്റൊരു ഗുണ്ട രഹസ്യമായി എറണാകുളത്തു തിരിച്ചെത്തി സംഘം വിപുലീകരിച്ചത് മൂന്നു മാസം മുൻപ് കണ്ടെത്തിയിരുന്നു.
കോട്ടയം ∙ ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട രണ്ട് യുവാക്കളെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നു ഒരുവർഷത്തേക്കു പുറത്താക്കി. വൈക്കം വെള്ളൂർ വടകര കടവത്തുകുഴിയിൽ അജയ് സജികുമാർ (25), ആർപ്പൂക്കര വില്ലുന്നി ഭാഗത്ത് തോപ്പിൽ ഹരിക്കുട്ടൻ (24) എന്നിവരെയാണ് നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ
ചിറ്റാരിപ്പറമ്പ് ∙ പ്രവാസിയിൽനിന്നു 10 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തെന്ന പരാതിയിൽ 2 പേർക്കെതിരെ കേസ്.ഗൾഫിൽനിന്നു കൊടുത്തയച്ച 10 ലക്ഷത്തോളം രൂപയുടെ സ്വർണം തട്ടിയെടുത്തെന്ന, മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ റഷീദിന്റെ പരാതിയിലാണ് കണ്ണവം പൊലീസ് പരശൂരിലെ സുബീഷ്, ചുണ്ടയിലെ അമൽരാജ് എന്നിവർക്കെതിരെ
പത്തനംതിട്ട∙ ബിജെപി വിട്ട് രണ്ടു മാസം മുൻപ് സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനെ മലയാലപ്പുഴ ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇന്നലെ ചേർന്ന കൺവെൻഷനിലാണ് തീരുമാനം. ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല അടിച്ചു തകർത്ത സംഭവത്തിൽ പ്രതിയായ ഇയാൾ സിപിഎമ്മിൽ ചേരുന്നതിന് മുൻപും ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകരെയും ആക്രമിച്ച കേസുകളിൽ പ്രതിയാണ്.
Results 1-10 of 109