Activate your premium subscription today
തിരുവനന്തപുരം ∙ സിനിമ താരങ്ങൾ ലഹരി ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ പൊലീസിന്റെ പക്കലുണ്ടെന്നും കുറ്റക്കാർക്കെതിരെ ദാക്ഷിണ്യമില്ലാതെ നടപടിയെടുക്കുമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു. അഭിനേതാക്കൾക്കു സ്ഥിരമായി ലഹരി എത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ വരും ദിവസങ്ങളിലുണ്ടാകും.
കോട്ടയം ∙ ലഹരിക്കടിമയായ യുവാവ് ജീവനൊടുക്കാൻ കിണറ്റിൽ ചാടി; രക്ഷിക്കാനിറങ്ങിയ എസ്ഐയുമായി യുവാവ് വെള്ളത്തിലേക്കു മുങ്ങി. ഒന്നരയാൾ താഴ്ചയിൽ വെള്ളമുള്ള കിണറ്റിൽനിന്ന് ഒടുവിൽ യുവാവിനെ വാകത്താനം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആന്റണി മൈക്കിൾ സാഹസികമായി രക്ഷപ്പെടുത്തി.
കോടശേരി (തൃശൂർ) ∙ അയൽവാസികൾ തമ്മിലുണ്ടായ തർക്കം മൂത്ത് വയോധികൻ യുവാവിനെ വെട്ടിക്കൊന്നു. നായ കെട്ടഴിഞ്ഞു ചെന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മാരാംകോട് ചേരിയേക്കര ഷിജു ജോസ് (40) ആണു മരിച്ചത്. ശനി രാത്രി പത്തരയോടെയാണ് സംഭവം. കുറ്റിച്ചിറ മാരാംകോട് ആട്ടോക്കാരൻ അന്തോണിയെ (69) പൊലീസ് അറസ്റ്റ് ചെയ്തു. ഷിജു അന്തോണിയുടെ വീടിന് അടുത്തുകൂടി നടന്നുപോകുന്നത് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. ശനിയാഴ്ച ഷിജു വളർത്തുന്ന പട്ടി കെട്ടഴിഞ്ഞു അന്തോണിയുടെ വീട്ടിൽ ചെന്നതിനെത്തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായതായി പൊലീസ് അറിയിച്ചു. രാത്രി വീണ്ടും വഴക്ക് ഉണ്ടാക്കുകയും അന്തോണി ഷിജുവിനെ കൊലപ്പെടുത്തുകയുമായിരുന്നു. ഷിജു അവിവാഹിതനാണ്.
കൊച്ചി ∙ ഷൈൻ ടോം ചാക്കോയെ നാളെ ചോദ്യം ചെയ്യില്ല. ലഹരിമരുന്ന് കേസിൽ രണ്ടാംഘട്ട ചോദ്യം ചെയ്യലിന് നടൻ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടെന്ന് പൊലീസ്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ നടനിൽ നിന്ന് രേഖപ്പെടുത്തിയ മൊഴിയുടെ വിശദ പരിശോധനയ്ക്കും ബാങ്ക് രേഖകളുടെ ആധികാരിക പരിശോധനയ്ക്കും ഫോണിൽ നിന്നുള്ള വിവരങ്ങളുടെ സമഗ്ര പരിശോധനയ്ക്കും കൂടുതൽ സമയം ആവശ്യമായതിനാലാണ് നാളെ നടത്താനിരുന്ന രണ്ടാംഘട്ട ചോദ്യം ചെയ്യൽ മാറ്റി വയ്ക്കാൻ തീരുമാനിച്ചത്.
കോഴിക്കോട് ∙ ജാതിയേരിയിൽ വിവാഹ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുടർന്നായിരുന്നു സംഘർഷം. രണ്ട് സ്ഥലങ്ങളിൽ നടന്ന കല്യാണങ്ങൾക്ക് ശേഷം റോഡിൽ ഇരുദിശയിൽ വന്ന വാഹനങ്ങൾ തമ്മിൽ ഉരസുകയായിരുന്നു. ഈ ഉരസൽ ആദ്യം വാക്കേറ്റത്തിലേക്കും പിന്നീട് കയ്യാങ്കളിയിലും കലാശിക്കുകയായിരുന്നു. ഇതിനിടയിൽ രണ്ടു കാറുകളുടെ ചില്ലുകൾ തകർന്നു. സംഭവത്തെത്തുടർന്ന് റോഡിൽ വലിയ ഗതാഗത തടസ്സം ഉണ്ടായി. പിന്നീട് വളയം പൊലീസ് എത്തിയാണ് സംഘർഷം പരിഹരിച്ച് ഇരുകൂട്ടരും പിരിച്ചുവിട്ടതും ഗതാഗതം പുഃനസ്ഥാപിച്ചതും. രണ്ടു കൂട്ടരും ഇതുവരെ പരാതികളുമായി പൊലീസിനെ സമീപിച്ചിട്ടില്ല.
ബേഡഡുക്ക ∙ കുറത്തിക്കുണ്ടിൽ ലഹരി ഉപയോഗിച്ച ശേഷം സഹോദരങ്ങൾ നടത്തിയ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടു പേർക്ക് വെട്ടേറ്റു. സഹോദരങ്ങളായ കൊറത്തികുണ്ടിൽ ജിഷ്ണു, വിഷ്ണു എന്നിവർ നടത്തിയ ആക്രമണത്തിൽ ബിംബുങ്കാൽ സ്വദേശി സരീഷ്, ബേഡകം പൊലീസ് സ്റ്റേഷനിലെ സിപിഒ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്.
വീർത്ത പന്തും വിശന്നൊരു വയറും. രണ്ടും നിറച്ചുനിർത്തിയത് കാറ്റായിരുന്നു. ഉള്ളിൽ കാറ്റു നിറച്ച വിശപ്പിനെ കൊടുങ്കാറ്റിന്റെ വേഗമാർന്ന കാലുകൊണ്ടവൻ പന്തുതട്ടി. വിശപ്പായിരുന്നു കളിക്കളത്തിൽ അവൻ ആദ്യം മറികടന്ന എതിരാളി. അകത്തെരിഞ്ഞ തീയും കാലിൽ കൊരുത്ത പന്തും കൊണ്ട് പുൽമൈതാനങ്ങളെ തീപിടിപ്പിച്ചും കാണികളെ ത്രസിപ്പിച്ചും മുന്നേറി. പുറത്തേയ്ക്കടിച്ച പന്തു തട്ടിക്കൊടുക്കാൻ നിന്നിരുന്ന ആ പത്തുവയസ്സുകാരനെ പിന്നെ ഫുട്ബോൾ ലോകം കണ്ടത് ഇന്ത്യയുടെ 10-ാം നമ്പർ കുപ്പായത്തിൽ; ഐനിവളപ്പിൽ മണി വിജയൻ എന്ന ഐ.എം.വിജയനിൽ. ഫുട്ബോൾ ഇതിഹാസങ്ങളും ക്രിക്കറ്റ് ദൈവവും അനശ്വരമാക്കിയ അതേ 10-ാം നമ്പറിൽ. വിജയന്റെ കളി കാര്യമാക്കിയതിൽ അമ്മ കൊച്ചമ്മുവിനെ പോലെ ഒട്ടേറെ പേരുടെ അധ്വാനവും സ്നേഹവുമുണ്ട്. മൈതാനത്തുനിന്ന് വാടിത്തളർന്ന് സ്കൂൾ പടിക്കലെത്തിയിരുന്ന കുഞ്ഞു വിജയനു നേർക്ക് തൃശൂർ സിഎംഎസ് ഹൈസ്കൂളിലെ മുൻ ഇംഗ്ലിഷ് അധ്യാപിക എം.പ്രഭാവതി നീട്ടിയ പൊതിച്ചോറിന്റെ നന്മ കൂടിയുണ്ട് അക്കൂട്ടത്തിൽ. ജീവിതത്തിന്റെ കയ്പും ചവർപ്പും മധുരവും നിറഞ്ഞ ഓർമകൾ പങ്കിടാൻ വിജയനും പ്രഭാവതി ടീച്ചറും ഒരുവട്ടം കൂടി പഴയ വിദ്യാലയ മുറ്റത്ത് ഒത്തുകൂടി.
കൊച്ചി ∙ ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കം സജീറിലാണ്. കുറച്ചുകാലമായി പൊലീസിന്റെ ‘റഡാറി’ലുള്ള അയാളെത്തിരഞ്ഞാണ് കഴിഞ്ഞ ബുധനാഴ്ച ഡാൻസാഫ് സംഘം ഷൈൻ താമസിച്ചിരുന്ന ഹോട്ടലിലെത്തിയത്. ലഹരി ഇടപാടുകാരൻ എന്നല്ലാതെ സജീറിനെക്കുറിച്ചുള്ള മറ്റൊരു വിവരവും പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊച്ചി കേന്ദ്രീകരിച്ച് കുറെക്കാലമായി ലഹരിമരുന്ന് ഇടപാടുകൾ നടത്തുന്ന ആളാണെന്നും മാസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയാണെന്നും പൊലീസ് പറയുന്നുണ്ട്.
‘‘നൈറ്റ് പട്രോളിങ്ങിനിടെ, വഴിയിൽ കൂടി ഒരാൾ നടന്നു പോകുന്നതു കണ്ടു. ഡ്രൈവർ വണ്ടി നിർത്തി കാര്യം അന്വേഷിച്ചു. ചേട്ടനെ കാണാനില്ലെന്നും ബൈക്ക് അപ്പുറത്ത് ഇരിപ്പുണ്ടെന്നും അയാൾ പറഞ്ഞു. ‘എങ്കിൽ വാ നോക്കാ’മെന്ന് പറഞ്ഞ് അയാളെയും വണ്ടിയിൽ കയറ്റി അന്വേഷണം തുടങ്ങി. റെയിൽവേ ട്രാക്കിനു സമീപം ചെന്നപ്പോൾ കണ്ടത്, പാളത്തിൽ തലവച്ച് കിടക്കുന്ന ചേട്ടനെയാണ്. പെട്ടെന്ന് ഓടിച്ചെന്ന് ആളെ സമാധാനിപ്പിച്ച് എഴുന്നേൽപ്പിച്ചു. പിറ്റേദിവസം പുള്ളി വിളിച്ച് ഒരുപാട് നന്ദി പറഞ്ഞു. പെട്ടെന്നുണ്ടായ തോന്നലിൽ ചെയ്തു പോയതാണെന്ന് പറഞ്ഞു. സാമ്പത്തിക ബാധ്യത മൂലമായിരുന്നു ആത്മഹത്യശ്രമം.’’– കോട്ടയം ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എ.എസ്.അൻസലിന് ഇത്തരം നൂറുകണക്കിന് അനുഭവങ്ങൾ പറയാനുണ്ട്.
കൊച്ചി∙ രാസലഹരി ഉപയോഗിച്ച കേസിൽ തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കാൻ നടൻ ഷൈൻ ടോം ചാക്കോ കോടതിയെ സമീപിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഷൈൻ അഭിഭാഷകരുമായി ചർച്ച നടത്തിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം ശേഖരിച്ച ശരീര സ്രവങ്ങളുടെ പരിശോധനാ ഫലം വന്നതിനുശേഷം കോടതിയെ സമീപിക്കാനാണ് നീക്കം.
Results 1-10 of 7458