Activate your premium subscription today
തിരുവനന്തപുരം∙ പൊലീസിലെ കായിക ചുമതലയില്‍നിന്ന് എഡിജിപി എം.ആര്.അജിത് കുമാറിനെ നീക്കി. ബോഡി ബില്‍ഡിങ് താരങ്ങളെ ആംഡ് ബറ്റാലിയൻ ഇൻസ്പെക്ടർമാരായി നിയമിക്കുന്നത് വിവാദമായതിനു പിന്നാലെയാണ് ചുമതലയില്‍ മാറ്റം. അജിത് കുമാറിനു പകരം എഡിജിപി എസ്.ശ്രീജിത്തിനാണു പുതിയ ചുമതല. ബോഡി ബിൽഡിങ് താരങ്ങൾക്കു പുറമെ വോളിബോൾ താരത്തിനും പൊലീസില്‍ പിൻവാതിൽ നിയമനം നൽകാൻ നീക്കം നടന്നിരുന്നു. കണ്ണൂര്‍ സ്വദേശിയെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാക്കാനായിരുന്നു സമ്മര്‍ദം. ഇതിനു തയാറാകാതിരുന്ന അജിത് കുമാര്‍ ചുമതല മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം ∙ എം.ആർ.അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ടിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ. റിപ്പോർട്ടിൽ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. വിശദമായ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചർച്ചയ്ക്ക്
തിരുവനന്തപുരം∙ എം.ആർ.അജിത്കുമാറിനെ ബറ്റാലിയൻ എഡിജിപിയുടെ ചുമതലയിൽ നിന്നു മാറ്റി. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്.ശ്രീജിത്തിനു ബറ്റാലിയൻ എഡിജിപിയുടെ പൂർണ ചുമതല നൽകി. വർക്കിങ് അറേഞ്ച്മെന്റ് എന്ന പേരിൽ സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബാണു നിർണായക ഉത്തരവിറക്കിയത്. 18 വരെ അജിത് അവധിയിലാണ്. എന്നുവരെയാണു ശ്രീജിത്തിനു ബറ്റാലിയൻ അധികച്ചുമതലയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ബുധനാഴ്ച രാവിലെ ബറ്റാലിയൻ ആസ്ഥാനത്തു ശ്രീജിത്ത് ചുമതലയേറ്റു.
തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാറിനെതിരായ വിജിലൻസ് അന്വേഷണം പൂർത്തിയായി. പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവില്ലെന്നു കാട്ടി, അജിത്തിനു ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഷിബു പാപ്പച്ചൻ കഴിഞ്ഞ ദിവസം സമർപ്പിച്ചതെന്നാണു സൂചന. വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് ഡിജിപിക്കു കൈമാറും.
തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാറിനു ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ട് അന്വേഷണ സംഘം വിജിലൻസ് ആസ്ഥാനത്തു സമർപ്പിച്ചു. അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ റിപ്പോർട്ട് സമർപ്പിച്ചത്. ഒരു ആരോപണത്തിലും കഴമ്പില്ലെന്നാണു വിജിലൻസ് കണ്ടെത്തൽ.
തിരുവനന്തപുരം ∙ തൃശൂർ പൂരം കലങ്ങിയതിൽ എഡിജിപി എം.ആർ.അജിത്കുമാറിന്റെ വാദങ്ങൾ ഖണ്ഡിച്ച് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിന്റെ റിപ്പോർട്ട്. പൂരം കലങ്ങിയതിൽ പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്നു കാട്ടി അഭ്യന്തര വകുപ്പിന് അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചു. പൊലീസിനു ക്ലീൻ ചിറ്റ് നൽകിയും പൂരം കലങ്ങിയതിൽ തിരുവമ്പാടി ദേവസ്വത്തെ പ്രതിസ്ഥാനത്തു നിർത്തിയും അജിത്കുമാർ മുൻപ് സമർപ്പിച്ച റിപ്പോർട്ടിനു വിരുദ്ധമാണിത്.
തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെയുള്ള എല്ലാ അന്വേഷണവും ഉടൻ പൂർത്തിയാക്കണമെന്ന് ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥർക്കു സർക്കാർ നിർദേശം.ക്രമസമാധാനപാലന ചുമതലയുണ്ടായിരുന്ന അജിത്കുമാറിന്റെ ഭാഗത്ത് പൂരം സുരക്ഷയിൽ വീഴ്ച സംഭവിച്ചോ എന്നതു സംസ്ഥാന പൊലീസ് മേധാവിയാണ് അന്വേഷിക്കുന്നത്. പൂരം കലക്കലിലെ ഗൂഢാലോചന വിശദമായി അന്വേഷിച്ചു കേസെടുക്കാൻ ക്രൈംബ്രാഞ്ച് മേധാവിയെയും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കാൻ ഇന്റലിജൻസ് മേധാവിയെയും സർക്കാർ ചുമതലപ്പെടുത്തി. അജിത്കുമാറിന്റെ അവിഹിത സ്വത്തു സമ്പാദനം വിജിലൻസ് അന്വേഷിക്കുന്നു.
തിരുവനന്തപുരം ∙ ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണനും തൃശൂർ പൂരം കലങ്ങിയ ദിവസം തിരുവമ്പാടി ദേവസ്വവുമായി ബന്ധപ്പെട്ടിരുന്നുവെന്നു ദേവസ്വം ജോയിന്റ് സെക്രട്ടറി പി.ശശിധരന്റെ മൊഴി. കഴിഞ്ഞ പൂരത്തിൽ മാത്രമാണു പതിവില്ലാതെ വൽസൻ തില്ലങ്കേരിയുടെ സാന്നിധ്യം ശ്രദ്ധിച്ചത്.
മലപ്പുറം∙ തന്റെ കൊക്കിൽ ജീവനുണ്ടെങ്കിൽ എം.ആർ.അജിത്കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ലെന്നും പിണറായിയെയും പി.ശശിയെയും വെല്ലുവിളിക്കുന്നുവെന്നും പി.വി. അൻവർ എംഎൽഎ. കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൃത്യമായ അന്വേഷണം നടത്താൻ കഴിഞ്ഞില്ല. ശശിക്കെതിരെയും അജിത്കുമാറിനെതിരെയും പരാതികൾ ഉന്നയിച്ച ഘട്ടത്തിൽ തന്നെ പൊതുപ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് പാർട്ടി പറഞ്ഞതാണ്.
തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന്റെ റിപ്പോർട്ട് അടുത്തയാഴ്ച ഡിജിപിക്കു കൈമാറുമെന്നു സൂചന.
Results 1-10 of 219