Activate your premium subscription today
മുംബൈ∙ കൊല്ലപ്പെട്ട എൻസിപി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ മകനു വധഭീഷണി. സീഷാൻ സിദ്ദിഖിക്കാണ് ഇമെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഡി കമ്പനിയെന്ന അക്കൗണ്ടിൽ നിന്നാണ് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതെന്ന് സീഷാൻ സിദ്ദിഖി പറഞ്ഞു.
മുംബൈ ∙ മാംസാഹാരം കഴിച്ചതിന്റെ പേരിൽ ഘാട്കോപ്പറിൽ മറാത്തികളും ഗുജറാത്ത് സ്വദേശികളും തമ്മിൽ തർക്കം. മാംസവും മീനും കഴിച്ചതിന്റെ പേരിൽ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ താമസക്കാരായ ഗുജറാത്ത് സ്വദേശികൾ മറാത്തി സംസാരിക്കുന്ന കുടുംബങ്ങളോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു തർക്കം. അതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മുംബൈ ∙ ഹാസ്യ പരിപാടിക്കിടെ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ അധിക്ഷേപിച്ച് പാരഡി ഗാനം അവതരിപ്പിച്ച കേസിൽ കൊമീഡിയൻ കുനാൽ കമ്രയ്ക്ക് മുംബൈ പൊലീസ് മൂന്നാമത്തെ സമൻസ് അയച്ചു. 5ന് ഹാജരാകാനാണ് നിർദേശം. നേരത്തേ രണ്ടു വട്ടം സമൻസ് നൽകിയിട്ടും പ്രതികരിക്കാതിരുന്ന കമ്ര മദ്രാസ് ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം
മുംബൈ∙ ഹാസ്യ പരിപാടിയിൽ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെക്കുറിച്ച് പാരഡി ഗാനം പാടിയ കേസിൽ കൊമീഡിയൻ കുനാൽ കമ്രയ്ക്ക് മുംബൈ പൊലീസ് മൂന്നാമത്തെ സമൻസ് അയച്ചു. രണ്ടു തവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന കമ്രയെ ഏഴു വരെ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
മുംബൈ ∙ നടന് സെയ്ഫ് അലി ഖാന് ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീട്ടിൽനിന്നു കണ്ടെത്തിയ വിരലടയാളങ്ങൾ പ്രതി മുഹമ്മദ് ഷെരിഫുൽ ഇസ്ലാം ഷെഹ്സാദിന്റേതല്ലെന്ന് റിപ്പോർട്ട്. ഫൊറന്‍സിക്ക് വിഭാഗം കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്നു പോലും പ്രതിയുടേതല്ലെന്നാണ് വിവരം. സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള ഫിംഗര്‍പ്രിന്റെ ബ്യൂറോയിലാണ് പരിശോധനകള്‍ നടത്തിയത്.
മുംബൈ ∙ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിന്റെ രംഗങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പൊലീസ് പുനരാവിഷ്കരിച്ചു. പ്രതി ബംഗ്ലദേശ് സ്വദേശി മുഹമ്മദ് െഷരിഫുൾ ഇസ്ലാം ഷെഹ്സാദ് (30) തനിക്കെതിരെയുള്ള വാർത്ത കണ്ട് കടുത്ത ആശങ്കയിലായിരുന്നെന്നും സ്വദേശത്തേക്ക് മുങ്ങാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായതെന്നും പൊലീസ് അറിയിച്ചു.
മുംബൈ∙ നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച ബംഗ്ലദേശ് പൗരനായ പ്രതിയിലേക്ക് മുംബൈ പൊലീസിനെ നയിച്ചത് പ്രതി നടത്തിയ ഗൂഗിൾ പേ ഇടപാട്. ശനിയാഴ്ച രാവിലെ പ്രതി വർളിക്ക് സമീപത്തെ കടയിൽ വച്ച് പൊറോട്ടയുടെയും കുപ്പിവെള്ളത്തിന്റെയും പണം ഗൂഗിൽ പേയിലൂടെ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയിലേക്ക് നയിക്കാവുന്ന തെളിവുകൾ പൊലീസിനു ലഭിച്ചത്. അക്രമിയെ പിടികൂടുന്നതിനായി 300 ഉദ്യോഗസ്ഥരെയാണ് മുംബൈ പൊലീസ് നിയോഗിച്ചിരുന്നതെന്നാണ് വിവരം.
മുംബൈ ∙ മോഷണത്തിനാണു കെട്ടിടത്തിൽ കയറിയതെന്നും സെയ്ഫ് അലി ഖാന്റെ വീടാണെന്ന് അറിയില്ലായിരുന്നുവെന്നും പിടിയിലായ മുഹമ്മദ് ഷെരിഫുൽ ഇസ്ലാം ഷെഹ്സാദ് മൊഴി നൽകി. ബംഗ്ലദേശിൽനിന്ന് 5 മാസം മുൻപാണ് ഇന്ത്യയിലെത്തിയതെന്നും വിജയ് ദാസ് എന്ന പേരിൽ ഹോട്ടലുകളിൽ ഹൗസിങ് കീപ്പിങ് ജോലി ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതി ബംഗ്ലദേശിയാണെന്ന പൊലീസ് ആരോപണത്തെ അയാളുടെ അഭിഭാഷകൻ ചോദ്യംചെയ്തു.
മുംബൈ∙ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന മറ്റൊരാളെക്കൂടി പൊലീസ് പിടികൂടി. ഛത്തീസ്ഗഡിൽ നിന്നാണ് ആകാശ് കൈലാസ് കന്നോജിയ എന്നയാളെ പിടികൂടിയത്. ഇതോടെ പ്രതിയെന്ന് സംശയിച്ച് പൊലീസ് പിടികൂടിയവരുടെ എണ്ണം രണ്ടായി. നേരത്തെ ഒരാളെ മധ്യപ്രദേശിൽനിന്നു പിടികൂടിയിരുന്നു.
മുംബൈ∙ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിവീഴ്ത്തിയ പ്രതി ആദ്യം കയറിയത് സെയ്ഫിന്റെ മകൻ ജഹാംഗീറിന്റെ മുറിയിലെന്നു ഫ്ലാറ്റിലെ ജോലിക്കാരി. കത്തിയുമായി കയറിയ ശേഷം ഒരു കോടി രൂപ മോചനദ്രവ്യമായി വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. താരത്തിന്റെ നാല് വയസ്സുള്ള മകൻ ജഹാംഗീറിനെ പരിചരിക്കുന്ന ജോലിക്കാരി ഏലിയാമ്മ ഫിലിപ്പ് ആണ് അക്രമി കത്തിയുമായി പ്രവേശിച്ചതു കുട്ടിയുടെ മുറിയിലേക്കാണെന്നു വെളിപ്പെടുത്തിയത്. ആക്രമണത്തിൽ സെയ്ഫ് അലി ഖാന് പുറമെ വീട്ടിലെ മറ്റു ജോലിക്കാർക്കും പരുക്കേറ്റിരുന്നു.
Results 1-10 of 119